ചിത്രം :യഹിയ പത്തനംതിട്ട തദ്ദേശ തിരഞ്ഞെടുപ്പ്: ഇവിഎം കമ്മീഷനിങ് കേന്ദ്രങ്ങള്‍ ജില്ല കലക്ടര്‍ സന്ദര്‍ശിച്ചു തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ് കേന്ദ്രങ്ങള്‍ ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സന്ദര്‍ശിച്ചു. നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ കമ്മീഷനിങ് കേന്ദ്രത്തോടൊപ്പം സജ്ജീകരിച്ച സ്ട്രോങ് റൂമും ജില്ല കലക്ടര്‍ പരിശോധിച്ചു. പന്തളം, പത്തനംതിട്ട നഗരസഭകളിലെയും മല്ലപ്പള്ളി, കോയിപ്രം, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെയും വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ്ങാണ് നടന്നത്. സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം എന്നിവ പ്രിന്റ് ചെയ്ത ബാലറ്റ് ലേബല്‍ വോട്ടിംഗ് മെഷീനില്‍ ചേര്‍ത്ത് പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തി. നഗരസഭ, ത്രിതല പഞ്ചായത്ത് എന്നിടങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് അതാത് കേന്ദ്രങ്ങളില്‍ സജ്ജമാക്കുന്നത്. വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി മെഷീനില്‍ വ്യത്യസ്ത നിറത്തിലുള്ള ബാലറ്റ്…
Read More