പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 06/05/2025 )

റാങ്ക് പട്ടിക റദ്ദായി ഭാരതീയ ചികിത്സാ വകുപ്പ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്/ ആയുര്‍വേദ കോളേജ് വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) (കാറ്റഗറി നമ്പര്‍ 531/2019) തസ്തികയുടെ (20,000-45,800 രൂപ) റാങ്ക് പട്ടിക കാലാവധി അവസാനിച്ചതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665 ഇംഗ്ലീഷ് കോഴ്സുകള്‍ കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്കായി ഒരു മാസത്തെ ബേസിക്ക് പ്രൊവിഷ്യന്‍സി കോഴ്സ് ഇന്‍ ഇംഗ്ലീഷിലേക്ക് അഡ്മിഷന്‍ എടുക്കാം. ഫോണ്‍:  9495999688 ധനസഹായം കാര്‍ഷിക വികസന ക്ഷേമ വകുപ്പ് കേരള സമോള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം ആത്മ മുഖേന സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സഹായത്തോടെ കര്‍ഷക ഉല്‍പാദന സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. ഫാം പ്ലാന്‍ പദ്ധതിയുടെ ഭാഗമായി ബ്ലോക്കുകളില്‍ രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷം തികഞ്ഞ കര്‍ഷക ഉല്‍പാദക സംഘങ്ങള്‍,…

Read More