ഇല്‍നെസ്സ് ഇല്ല വെല്‍നെസ്സ് മാത്രം :തുമ്പമണ്ണിലെ സ്ത്രീകള്‍ ഇനി ഡബിള്‍ സ്ട്രോങ്ങ് തുമ്പമണ്ണിലെ സ്ത്രീകള്‍ ഇനി ഡബിള്‍ സ്ട്രോങ്ങാകും. ആരോഗ്യ പരിപാലനത്തില്‍ പുതിയ അധ്യായം രചിക്കുകയാണ് തുമ്പമണ്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഷീ വെല്‍നെസ്സ് സെന്റര്‍. ജീവിത ശൈലി രോഗങ്ങളെ ചെറുക്കുന്നതിനൊപ്പം ആക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകളെ ഇവിടെ പ്രാപ്തരാക്കുന്നു. പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതാ ജിം യാഥാര്‍ഥ്യമാക്കിയത്. പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു മാസം പിന്നിടുമ്പോള്‍ മനകരുത്തിനൊപ്പം ശാരീരികാരോഗ്യവും മുതല്‍ക്കൂട്ടായ വനിതകളെയാണ് വാര്‍ത്തെടുത്തത്. വനിതാ ജിമ്മിന് പിന്നില്‍ കുടുംബശ്രീയുടെ പങ്കും ശ്രദ്ധേയമാണ്. വരുമാനത്തിനും ജിമ്മിലെത്തുന്നവര്‍ക്ക് ഉന്മേഷം നല്‍കാനുമായി സ്ഥാപിച്ച കുടുംബശ്രീ മാര്‍ക്കറ്റിംഗ് കിയോസ്‌ക്കും വിജയപാതയിലാണ്. കരുത്തിന്റെ പടവുകള്‍ കയറാന്‍ ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളില്‍ നിന്നും ദിനംപ്രതിയെത്തുന്നത് 90 ലധികം വനിതകളാണ്. മനക്കരുത്തിനൊപ്പം സ്വയം പ്രതിരോധ ശേഷി പകരാന്‍ വിപുലമായ വ്യായാമസൗകര്യങ്ങളുണ്ട്. കാന്‍സര്‍, പ്രമേഹം, രക്തസമര്‍ദ്ദം,…
Read More