വോട്ടര്‍ പട്ടിക പുതുക്കല്‍: പുതുതായി പേര് ചേര്‍ക്കാന്‍ 57,057 അപേക്ഷകള്‍ തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പത്തനംതിട്ട ജില്ലയില്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 57,057 പേര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 550 അപേക്ഷകളും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 3944 അപേക്ഷകളുമാണ് ഓഗസ്റ്റ് 8 (വെള്ളി) വൈകിട്ട് അഞ്ച് വരെ ലഭിച്ചത്. വലിയകാവ് റിസര്‍വ് റോഡിന്റെ നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 11 (തിങ്കള്‍)ന് ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന വലിയകാവ് റിസര്‍വ് റോഡിന്റെ നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 11 (തിങ്കള്‍)ന് വൈകിട്ട് നാലിന് പുള്ളോലി ജംഗ്ഷനില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ശബരിമല റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ ചെലവഴിച്ച് ബിഎംബിസി നിലവാരത്തിലാണ് പുനര്‍നിര്‍മിക്കുന്നത്. അഡ്വ. പ്രമോദ് നാരായണ്‍…
Read More