കാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു ആരോഗ്യവകുപ്പിന്റെ ‘ആരോഗ്യം ആനന്ദം’ കാന്‍സര്‍ കാമ്പയിന്റെ ഭാഗമായി നിലയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കാന്‍സര്‍ നിര്‍ണയക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി ഉദ്ഘാടനം ചെയ്തു. 30 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കായി നടന്ന ക്യാമ്പില്‍ 38 പേര്‍ക്ക് ക്യാന്‍സര്‍ പരിശോധന നടത്തി. അട്ടത്തോട്, തുലാപ്പള്ളി, നാറാണംതോട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. വാര്‍ഡ് അംഗം മഞ്ജു പ്രമോദ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്, പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സജിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. ജി. വിനോദ്, പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഇന്‍ചാര്‍ജ് കെ. ഷാമില, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശുഭ, അനിഷ, മോണിക്ക, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാരായ രാജിമോള്‍, അജിന്‍, നിഷ, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരായ ശരണ്യ, അഞ്ജിത, ഊര് മൂപ്പന്‍ രാമന്‍കുട്ടി, ആശ…
Read Moreടാഗ്: Pathanamthitta District: Important Announcements (21/02/2025)
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/02/2025 )
അടൂര്‍ മണ്ഡലത്തില്‍ 30 റോഡുകള്‍ക്ക് ഭരണാനുമതി അടൂര്‍ മണ്ഡലത്തില്‍ 30 ഗ്രാമീണ റോഡുകള്‍ക്ക് ഭരണാനുമതി ലഭിച്ചതായി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. സമയബന്ധിതമായി നിര്‍മാണം ആരംഭിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അടൂര്‍ നഗരസഭയിലെ നാലും പന്തളം നഗരസഭയില്‍ മൂന്നും 23 പഞ്ചായത്തുകളിലുമാണ് ഗ്രാമീണ റോഡുകള്‍ക്കാണ് അനുമതി ലഭിച്ചത്. മലയാലപ്പുഴ ക്ഷേത്ര ഉത്സവം: ക്രമീകരണങ്ങള്‍ ഉറപ്പാക്കും- ജില്ലാ കലക്ടര്‍ മലയാലപ്പുഴ ക്ഷേത്രഉത്സവത്തിനും പൊങ്കാലയ്ക്കും കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് അറിയിച്ചത്. പോലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണങ്ങള്‍. പൊങ്കാല ദിവസം കൂടുതല്‍ വനിതാ പോലീസിനെ മഫ്തിയില്‍ നിയോഗിക്കും; ട്രാഫിക് ക്രമീകരിക്കും. ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളുമായി ചേര്‍ന്ന് വാഹന പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും. ക്ഷേത്രപരിസരത്ത് അഗ്നിശമന സേനയുടെ വാഹനം ഉള്‍പ്പടെയാകും സാന്നിധ്യം.…
Read More