പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (06/11/2024)

വിവരാവകാശത്തിന്റെ ചിറകരിയരുത് – കമ്മിഷണര്‍ രാജ്യത്ത് വിവരാവകാശ നിയമത്തിന്റെ ചിറകരിയാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും ജനപക്ഷ നിയമം സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കിം. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാര്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ ചിന്തിക്കുന്നവര്‍ മലയാളത്തിലാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് എന്നും ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അധ്യക്ഷനായി. സബ് കലക്ടര്‍ സുമീത് കുമാര്‍ ഠാക്കൂര്‍, എ. ഡി. എം ബീന എസ്. ഹനീഫ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനില, ഡെപ്യൂട്ടി കലക്ടര്‍മാരായ ബി. ജ്യോതി, ജേക്കബ് ടി. ജോര്‍ജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഭരണഭാഷാ വാരാഘോഷത്തിന് (നവംബര്‍ 7) സമാപനം…

Read More

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 06/11/2024 )

ജില്ലാ ശുചിത്വ മിഷനിലും ഭരണഭാഷാ വാരാഘോഷം ജില്ലാ ശുചിത്വ മിഷന്‍ ഭരണഭാഷാ വാരഘോഷത്തിന്റെ ഭാഗമായി ശുചിത്വ മിഷന്‍ ഹാളില്‍ ‘ഭരണഭാഷ-മാതൃഭാഷ’ വിഷയത്തില്‍ പ്രഭാഷണം നടത്തി. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക് ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി. ഉപന്യാസ മത്സരവവും സംഘടിപ്പിച്ചു.   ടെന്‍ഡര്‍ കലഞ്ഞൂര്‍ സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യന്‍ കോഴ്‌സ്, മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ ടെക്നീഷ്യന്‍ കോഴ്‌സ് എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 13. ഫോണ്‍ : 9447502955, 7306582475.   ഗതാഗത നിരോധനം ആറന്മുള ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന വാഴവേലില്‍പടി- കവലുപ്ലാക്കല്‍ റോഡലെ അറ്റകുറ്റ പണിക്കായി നവംബര്‍ 20 വരെ ഗതാഗതം നിരോധിച്ചു.   സിറ്റിംഗ് ഏഴിന് കര്‍ഷക തൊഴിലാളി ക്ഷേമനിധി…

Read More