പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ‘സ്‌നേഹസ്പര്‍ശം’ വയോജന സംഗമം നടത്തി വയോജനങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും, വയോജനങ്ങളുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിനും വേണ്ടി പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനസംഗമം’സ്‌നേഹസ്പര്‍ശം ‘നടത്തി. തട്ടയില്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ നടന്ന സംഗമം ഫോക് ലോര്‍ അക്കാദമി അംഗം അഡ്വ : സുരേഷ്‌സോമ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ വി.പി വിദ്യാധരപ്പണിക്കര്‍, പ്രിയാ ജ്യോതികുമാര്‍, എന്‍.കെ. ശ്രീകുമാര്‍ അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, കുടുംബശ്രി ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, സെക്രട്ടറി സി.എസ് കൃഷ്ണകുമാര്‍, സൂപ്പര്‍വൈസര്‍ സബിത, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. വയോജനങ്ങള്‍ കലാപരിപാടികള്‍ നടത്തി. പാട്ടും പറച്ചിലുമായി വയോജനങ്ങള്‍ നല്ല കൂട്ടായ്മ സൃഷ്ടിച്ചു അക്കൗണ്ടന്റ് നിയമനം കുടുംബശ്രീ പന്തളം ബ്ലോക്കില്‍ പ്രവര്‍ത്തനം…
Read More