പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/11/2024)

മാധ്യമ പ്രവര്‍ത്തകരുടെ അടിയന്തര ശ്രദ്ധയ്ക്ക് മാധ്യമ അക്രഡിറ്റേഷന്‍ പുതുക്കല്‍ നവംബര്‍ 30 വരെമീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ 2025-ലേക്കു പുതുക്കാന്‍ 2024 നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. റിപ്പോര്‍ട്ടര്‍മാര്‍ മീഡിയാ  വിഭാഗത്തിലും എഡിറ്റോറിയല്‍ ജീവനക്കാര്‍ ജേണലിസ്റ്റ് വിഭാഗത്തിലുമാണ് അപേക്ഷിക്കേണ്ടത്. http://www.iiitmk.ac.in/iprd/login.php പേജിലെത്തി അക്രഡിറ്റേഷന്‍ നമ്പരും പാസ്വേഡും ടൈപ്പ് ചെയ്താല്‍ നിലവിലുള്ള പ്രൊഫൈല്‍ പേജ് ലഭിക്കും. പാസ്വേഡ് ഓര്‍മയില്ലാത്തവര്‍ ‘ഫോര്‍ഗോട്ട്  പാസ്വേഡ്’ വഴി റീസെറ്റ് ചെയ്താല്‍ പുതിയ പാസ് വേഡ് നിങ്ങളുടെ അക്രഡിറ്റേഷന്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ള ഇ-മെയില്‍ ഐഡിയില്‍ എത്തും. (പുതിയ പാസ് വേഡ് മെയിലിന്റെ ഇന്‍ബോക്‌സില്‍ കണ്ടില്ലെങ്കില്‍ സ്പാം ഫോള്‍ഡറില്‍ കൂടി പരിശോധിക്കണം.) പ്രൊഫൈലില്‍ പ്രവേശിച്ചാല്‍ ‘റിന്യൂ രജിസ്‌ട്രേഷന്‍’ എന്ന ലിങ്ക് വഴി ആവശ്യമായ തിരുത്തലുകളും പുതിയ വിവരങ്ങളും ഫോട്ടോയും ഒപ്പും ചേര്‍ക്കാം. തുടര്‍ന്ന്, അപ്‌ഡേഷനുകള്‍ ‘കണ്‍ഫേം’ ചെയ്ത് പ്രിന്റ് എടുത്ത് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടെയോ ഒപ്പും…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/11/2024 )

കരുതലും കൈത്താങ്ങും’: ഡിസംബര്‍ ഒമ്പത് മുതല്‍ പൊതുജനങ്ങള്‍ വിവിധ മേഖലകളില്‍ നേരിടുന്ന പരാതികളുടെ പരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്ത് ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍. മന്ത്രിമാരായ വീണാ ജോര്‍ജും പി രാജീവുമാണ് നേതൃത്വം നല്‍കുക. ഡിസംബര്‍ ഒമ്പത് കോഴഞ്ചേരി, 10 മല്ലപ്പള്ളി, 12 അടൂര്‍, 13 റാന്നി, 16 തിരുവല്ല, 17ന് കോന്നിയിലാണ് സമാപനം. താലൂക്കുകളിലെ അന്വേഷണ കൗണ്ടറുകളുകളില്‍ വിശദവിവരം ലഭ്യമാണ്. അദാലത്തിലേക്കുള്ള പരാതി ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലായും സമര്‍പ്പിക്കാം. നിശ്ചിതമേഖലയിലുള്ള പരാതികള്‍ മാത്രമാണ് സ്വീകരിക്കുക. ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാ മോണിറ്ററിംഗ് സെല്ലുണ്ടാകും. സബ് കലക്ടര്‍/ആര്‍.ഡി.ഒമാര്‍ വൈസ് ചെയര്‍പേഴ്സണ്‍മാരും ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ അംഗവുമാണ്. അതത് താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ കണ്‍വീനറും തഹസില്‍ദാര്‍ ജോയിന്റ് കണ്‍വീനറുമായി താലൂക്ക് അദാലത്ത് സെല്ലും പ്രവര്‍ത്തിക്കും. പരിഗണിക്കുന്ന വിഷയങ്ങള്‍: ഭൂമി…

Read More