പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 30/07/2024 )

സൈക്കോളജി അപ്രന്റീസ് നിയമനം ജില്ലയിലെ വിവിധ സര്‍ക്കാര്‍ എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ 2024-25 വര്‍ഷത്തേക്ക് സൈക്കോളജി അപ്രന്റീസിനെ  താത്കാലിക  കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് ഒന്നിന് രാവിലെ 11.30 ന് ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കൂടികാഴ്ചയ്ക്ക് പങ്കെടുക്കാം. ഫോണ്‍ : 9446334740. കര്‍ഷകരെ ആദരിക്കുന്നു മൈലപ്ര ഗ്രാമപഞ്ചായത്ത് ചിങ്ങം ഒന്നിന് കര്‍ഷക ദിനമായി ആചരിക്കുന്നു. ആയതിന്റെ ഭാഗമായി അന്നേ ദിവസം ഈ പഞ്ചായത്തിലെ മികച്ച മുതിര്‍ന്ന കര്‍ഷകന്‍/കര്‍ഷക, മികച്ച വനിത കര്‍ഷക, മികച്ച ജൈവ കര്‍ഷകന്‍, മികച്ച വിദ്യാര്‍ഥി കര്‍ഷകന്‍/കര്‍ഷക, മികച്ച എസ്സി /എസ്റ്റി കര്‍ഷകന്‍, മികച്ച തേനീച്ച കര്‍ഷകന്‍, മികച്ച ക്ഷീര കര്‍ഷകന്‍ എന്നീ വിഭാഗത്തില്‍പ്പെട്ട കര്‍ഷകരെ ആദരിക്കുന്നു. അര്‍ഹതയുള്ളവര്‍  ആഗസ്റ്റ്…

Read More