പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍

വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം : യോഗം ആഗസ്റ്റ് രണ്ടിന് 2022-23 അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം സംബന്ധിച്ച് സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ യോഗം ആഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യരുടെ അധ്യക്ഷതയില്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നും സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ എല്ലാ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് പത്തനംതിട്ട ആര്‍.ടി.ഒ എ.കെ ദിലു അറിയിച്ചു. സെമിനാര്‍ സംഘടിപ്പിച്ചു ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ എന്ന രോഗത്തെപ്പറ്റി പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ബോധവത്കരണ സെമിനാര്‍ റാന്നി മേഖലാ മൃഗസംരക്ഷണ കേന്ദ്രം ട്രെയിനിംഗ് ഹാളില്‍ സംഘടിപ്പിച്ചു. കര്‍ഷകര്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ അടക്കമുള്ള ബയോ സെക്ക്യൂരിറ്റി നടപടി ക്രമങ്ങളെപ്പറ്റി കര്‍ഷകര്‍ക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജ്യോതിഷ് ബാബു, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ.…

Read More