പത്തനംതിട്ട ജില്ലാ അറിയിപ്പ് (11/11/2022)

ജലജീവന്‍ : പൈപ്പ് ലൈന്‍ സ്ഥാപിച്ചു തുടങ്ങി ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ആറന്മുള പഞ്ചായത്തിലെ വീടുകളില്‍ ശുദ്ധജലം എത്തിക്കുന്നതിന്റെ ഭാഗമായി കോഴിപ്പാലം മുതല്‍ കോട്ട വരെ പൈപ്പ് ലൈന്‍ സ്ഥാപിച്ചു തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി. ടോജി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.എസ് കുമാര്‍, വികസന കാര്യസ്ഥിരംസമിതി അധ്യക്ഷ എന്‍.രമാദേവി, അംഗങ്ങളായ ജയ വേണുഗോപാല്‍, ജോസ് തോമസ്, ജലജീവന്‍ മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. നെയ്ത്ത് പരിശീലനം പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ സ്റ്റൈപ്പന്റോടുകൂടി 10 പേര്‍ക്ക് നെയ്ത്ത് പരിശീലനം നല്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 20ന് മുമ്പായി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2362070, 9447 249 327.   കേരളോത്സവം 18,19,20 തീയതികളില്‍ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബര്‍ 18,19, 20 തീയതികളില്‍ നടത്തും. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍…

Read More