വിവിധ ഏജന്‍സികളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം പ്രീ സ്‌കൂള്‍ വിദ്യാഭ്യാസ വികസനത്തിന് അനിവാര്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസ മികവിന് വിവിധ ഏജന്‍സികളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സമഗ്രശിക്ഷാ കേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ പ്രീ സ്‌കൂള്‍ വികസന വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ സര്‍ക്കാര്‍ ഹോണറേറിയം ലഭിക്കുന്ന പ്രീ – സ്‌കൂളുകളെ സംബന്ധിച്ച് നടത്തിയ നിജസ്ഥിതി പഠനത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ച് ഡോ. ആര്‍ വിജയമോഹനന്‍ വിഷയാവതരണം നടത്തി. പത്തനംതിട്ട ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി വേണുഗോപാല്‍ മോഡറേറ്റര്‍ ആയിരുന്നു. ജില്ലയിലെ പ്രീ – സ്‌കൂള്‍ വികസനത്തിനു വേണ്ടി സമഗ്ര ശിക്ഷാ കേരളം നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഭൗതിക സൗകര്യങ്ങള്‍ പഠനോപകരണങ്ങളുടെ ലഭ്യത, അധ്യാപക പരിശീലനങ്ങള്‍ എന്നിവയിള്‍ ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിക്കേണ്ടതുണ്ട്.…
Read More