പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (11/04/2022 )

അവധിക്കാല പഠനക്ലാസ് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചിത്രരചന, ഓറിഗാമി, പ്രസംഗകല, ശാസ്ത്രീയ സംഗീതം, ഫോട്ടോഗ്രഫി, നൃത്തം, വയലിന്‍, തബല, ഗിറ്റാര്‍ എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് അവധിക്കാലത്ത്  പഠനക്ലാസ് നടത്തും. ഒരു കുട്ടിക്ക് അഞ്ച് വിഷയങ്ങളില്‍ പങ്കെടുക്കാം. രാവിലെ ഒന്‍പത് മുതല്‍ ഒന്നു വരെയാണ് ക്ലാസുകള്‍. ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുവരെ പ്രമുഖരുമായുളള സംവാദം, നാടന്‍പാട്ട്, മോട്ടിവേഷന്‍  ക്ലാസ്, കാക്കാരിശി നാടകം, നാടക പരിശീലനം എന്നിവയും ഉല്ലാസ പരിപാടികളും വിനോദയാത്രയും ഉണ്ടായിരിക്കും. അപേക്ഷാ ഫോറം പൂരിപ്പിച്ച് രജിസ്‌ട്രേഷന് അടൂര്‍ ഗവ. യുപിഎസിലോ സമീപത്തുളള ബിആര്‍സി ഓഫീസിലോ നല്‍കാം. ഏപ്രില്‍ 17  വരെ അപേക്ഷ സ്വീകരിക്കും. ഒരു മാസത്തെ ക്ലാസിന് 1500 രൂപയാണ് ഫീസ്. ഫോണ്‍ : 9645374919, 9400063953, 9447151132, 9497817585, 9495903296. സാധ്യതാ ലിസ്റ്റ് പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍  എല്‍.ഡി ക്ലര്‍ക്ക് തസ്തികയില്‍ (എസ്.ടി…

Read More