പത്തനംതിട്ട : ജില്ലാ അറിയിപ്പുകള്‍ ( 20/09/2024 )

ഐ ടി ഐ പ്രവേശനം ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐ യിലെ എന്‍സിവിടി അംഗീക്യത കോഴ്സുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ്  പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ് മേക്കിംഗ് ട്രേഡുകളിലെ  ഒഴിവുള്ള സീറ്റുകളിലേക്ക് ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 30 ന് വൈകുന്നേരം അഞ്ചിന് മുമ്പ് ഐടിഐയില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫീസ് -100 രുപ. ഫോണ്‍ : 04792457496, 9747454553. വനിതാരത്ന പുരസ്‌കാരത്തിന് അപേക്ഷിക്കാം വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളില്‍ നിന്നും 2024 വര്‍ഷത്തെ വനിതാരത്‌ന പുരസ്‌കാരത്തിനുള്ള നോമിനേഷനുകള്‍  ക്ഷണിച്ചു. വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകളില്‍ നിന്ന് നോമിനേഷനുകള്‍ മാത്രമാണ് ക്ഷണിക്കുന്നത്. അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെടുന്ന വ്യക്തി ജീവിച്ചിരിക്കുന്നവരും കഴിഞ്ഞ അഞ്ചു  വര്‍ഷമെങ്കിലും സാമൂഹ്യസേവനം, കായികരംഗം,…

Read More