ജില്ലാ പഞ്ചായത്തിന്റെ 2022-23 ലെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് സാറാ തോമസ് അവതരിപ്പിച്ചു. 237.94 കോടി രൂപ വരവും 224.73 കോടി രൂപ ചിലവും 13.21 കോടി രൂപ മിച്ചവും കാണിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാന്‍ വേണ്ടി ‘നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല’ എന്ന പേരില്‍ നടപ്പാക്കുന്ന പ്രോജക്ടിന് നാലു കോടി രൂപ വകയിരുത്തി. ഇതിന്റെ ഭാഗമായി കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്ലാസ്റ്റിക് പാഴ്‌വസ്തു സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ക്ക് ധാരണാപത്രം ഒപ്പിട്ടുണ്ട്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കാര്‍ഷികമേഖലയില്‍ 9.55 കോടി രൂപ വകയിരുത്തി. ജില്ലയില്‍ അസ്തമിച്ചു പോയ കരിമ്പ് കൃഷി പുനരാരംഭിക്കാന്‍ ശര്‍ക്കര ഉത്പാദനം നടത്താനും പുതിയ പദ്ധതി നടപ്പാക്കും. നെല്‍കൃഷി വികസനം, തരിശുനില കൃഷി പ്രോത്സാഹനം,…
Read More