എലിപ്പനി: ജാഗ്രത വേണം : ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്

  konnivartha.com: രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി മരണകാരണമായേക്കാമെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പനി, തലവേദന, കഠിനമായക്ഷീണം, പേശിവേദന തുടങ്ങിയവ പ്രധാനലക്ഷണങ്ങളാണ്. കഠിനമായ ക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമായും എലിപ്പനികേസുകളുണ്ട്. വിദഗ്ധ നിര്‍ദേശമില്ലാതെ മരുന്ന് കഴിക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്ന് കഴിക്കണം; രോഗംകുറയുന്നില്ല എങ്കില്‍ വീണ്ടും ഡോക്ടറെ കാണാം. എലിയുടെ മാത്രമല്ല നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെയും രോഗം പകരും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കന്നുകാലികളെ കുളിപ്പിക്കുക, തൊഴുത്ത് വൃത്തിയാക്കുക, വാഹനങ്ങള്‍ കഴുകുക ,കൃഷിപ്പണി, നിര്‍മ്മാണ പ്രവൃത്തി, വയലിലും മറ്റും കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ മുഖംകഴുകുക , വൃത്തിയില്ലാത്ത വെള്ളം വായില്‍ കൊള്ളുക തുടങ്ങിയവ രോഗകാരണാമാകാം. വൃത്തിഹീനമായ മണ്ണിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കളിക്കുന്നതിലൂടെ കുട്ടികള്‍ക്കും രോഗബാധ ഉണ്ടാകാം. തൊഴിലുറപ്പ് ജോലിയിലേര്‍പ്പെടുന്നവര്‍, ശുചീകരണജോലിക്കാര്‍, ഹരിതകര്‍മസേന, കര്‍ഷകര്‍. ക്ഷീരകര്‍ഷകര്‍, ചെറിയകുളങ്ങളിലും പാടങ്ങളിലും…

Read More

പത്തനംതിട്ട നഗരസഭ പ്രദേശങ്ങളില്‍ കുടിവെളളവിതരണം മുടങ്ങും

  konnivartha.com: പത്തനംതിട്ട സെക്ഷന്‍ പരിധിയിലുളള ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ അഴൂര്‍ പാലത്തിന് സമീപം ലീക്ക് ആയതിനാല്‍ പൈപ്പ് ലൈന്‍ പുന:സ്ഥാപിക്കുന്നതിന് പത്തനംതിട്ട നഗരസഭ പ്രദേശങ്ങളില്‍ നാല് ദിവസത്തേക്ക് കുടിവെളള വിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Read More

കോന്നി ഫെസ്റ്റ് ഇന്ന് (ഡിസംബര്‍ :27 )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം

കോന്നി കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന കോന്നി ഫെസ്റ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം . ഡിസംബര്‍ 27 ന് വൈകിട്ട്  കോന്നി നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാരായ നൃത്ത അധ്യാപകരെ ആദരിക്കുന്ന ദേവാങ്കണം പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗാനമേള. വ്യാപാര-വിജ്ഞാന-പുഷ്പോത്സവ കലാമേളയിൽ നിരവധി പുതുമകളാണ് സമന്വയിച്ചിരിക്കുന്നത്. 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഓട്ടോ സോൺ, കുട്ടികൾക്കുള്ള വിനോദങ്ങൾ, പുഷ്പ- ഫല പ്രദർശനം, രുചികരമായ ഭക്ഷ്യശാല, വിദ്യാർത്ഥികൾക്കുള്ള വൈവിദ്ധ്യമായ മത്സരങ്ങൾ, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവ കോന്നി ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നു.

Read More

കോന്നിയില്‍ നീളുന്ന ഗതാഗതക്കുരുക്ക് :അശാസ്ത്രീയ വാഹന നിയന്ത്രണം

  konnivartha.com:കോന്നിയില്‍ നിത്യവും ഗതാഗത കുരുക്ക് . ഇന്നും നീണ്ട വാഹന നിര . ട്രാഫിക്ക് നിയന്ത്രിയ്ക്കാന്‍ കഴിവ് ഉള്ളവരെ നിയമിക്കണം എന്ന് വാഹന ഡ്രൈവര്‍മാര്‍ പറയുന്നു . കഴിഞ്ഞ ഏതാനും ദിവസമായി കോന്നിയില്‍ ട്രാഫിക്ക് സംവിധാനം ആകെ അവതാളത്തില്‍ ആണ് . പത്തനംതിട്ട ജില്ലയില്‍ ട്രാഫിക്ക് സിഗ്നല്‍ ലൈറ്റ് ഇല്ലാത്ത ഏക സ്ഥലവും വണ്‍വേ ഇല്ലാത്ത സ്ഥലവും കോന്നിയാണ് . ശബരിമല തീര്‍ഥാടകരുടെ വാഹനം കൂടി ഇത് വഴിയാണ് കൂടുതലും കടന്നു വരുന്നത് എങ്കിലും പരിചയം ഇല്ലാത്ത ആളുകളെ ആണ് ട്രാഫിക്ക് നിയന്ത്രിയ്ക്കാന്‍ താല്‍ക്കാലികമായി നിയമിച്ചത് . ശബരിമല തീര്‍ഥാടന കാലത്ത് രണ്ടു മാസം പോലീസ് താല്‍ക്കാലിക ആളുകളെ നിയമിക്കും . ഇവര്‍ക്ക് മുന്‍ പരിചയം ഇല്ലാത്തതിനാല്‍ ആണ് കോന്നിയില്‍ നീണ്ട ഗതാഗതകുരുക്ക് ഉണ്ടാകുന്നത് എന്ന് ഡ്രൈവര്‍മാര്‍ പറയുന്നു . ട്രാഫിക്ക് സ്ഥലം മുതല്‍ ചൈനാമുക്ക്…

Read More

യേശുദേവന്‍റെ ചിത്രം വരച്ചൊരു നാടൻ കരനെൽകൃഷി :പരമ്പരാഗത നെൽവിത്തുകളുടെ ശേഖരം

konnivartha.com: പത്തനംതിട്ട പുല്ലാട് അജയകുമാർ വല്ലുഴത്തിലിന്‍റെ ഫാമിലാണ് നാടൻ നെൽവിത്തുകൾ കൊണ്ട് യേശുദേവന്റെ ചിത്രം വരച്ചുള്ള കരനെൽകൃഷി പച്ചപിടിക്കുന്നത്. മലയാളത്തിന് നഷ്ടമായ പരമ്പരാഗത നെൽവിത്തുകൾ കൊണ്ടാണ് ഈ കരനെൽകൃഷി എന്നതാണ് പ്രത്യേകത. വയലിൽ മാത്രമല്ല കരക്കും നെൽകൃഷി നടത്താമെന്നു തെളിയിച്ചിരിക്കുകയാണ് അജയകുമാർ. ഔഷധ ഗുണമുള്ള പരമ്പാരാഗത നെൽവിത്തുകൾ പല സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ചു വിതച്ചിരിക്കുകയാണ് ഇവിടെ. കൃഷിയിലൂടെ യേശുദേവനുള്ള സമർപ്പണവും ഉദ്ദേശിച്ചാണ് ചിത്രം വരച്ചിരിക്കുന്നത് പോലെയുള്ള ഈ നെൽകൃഷി. അജയകുമാറിന്‍റെ ഈ കരനെൽകൃഷിക്ക് ആറന്മുളയിലെ കർഷകനായ ഉത്തമന്റെയും, കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെയും പൂർണ്ണ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ട്. കരഭൂമി ജൈവകൃഷിയിലൂടെ ഔഷധ സമ്പന്നമാക്കുക എന്ന ലക്‌ഷ്യം കൂടി ഈ കൃഷിക്ക് പിന്നിലുണ്ട്. ആയുർവേദ ചികിത്സയുടെ അവിഭാജ്യ ഘടകമായ പരമ്പരാഗത നെൽവിത്തുകളായ രക്തശാലി മുതൽ കൊടുക്കണ്ണി വരെയുള്ള ഇരുപതോളം നെൽവിത്തുകളാണ് ഇവിടെ വിതച്ചിരിക്കുന്നത്. വളമായി നൽകുന്നത് നാടൻ…

Read More

വന്യമൃഗശല്യം രൂക്ഷമായ 12 ഭൂപ്രദേശങ്ങൾ : പത്തനംതിട്ട ജില്ലയില്‍ കോന്നി, റാന്നി

  konnivartha.com: വന്യമൃഗശല്യം രൂക്ഷമായ മേഖലകളായി കേരളത്തിലാകെ 12 ഭൂപ്രദേശങ്ങൾ (ലാൻഡ്സ്കെയ്പ്) കണ്ടെത്തി.പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി ഡിവിഷനുകളിലെ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തി . വനംവകുപ്പ് നടത്തിയ പഠനത്തില്‍ ആണ് 12 ഭൂപ്രദേശങ്ങൾ ഉള്‍പ്പെട്ടത് . വന്യമൃഗശല്യം പ്രതിരോധിക്കാൻ വനംവകുപ്പ് നേതൃത്വത്തില്‍ സംസ്ഥാനതല കർമപദ്ധതി നടപ്പിലാക്കുന്നന്‍റെ ഭാഗമായി പ്രാഥമിക രൂപരേഖ തയാര്‍ ചെയ്യുന്നതിന്‍റെ ഭാഗമായി സംസ്ഥാന തലത്തില്‍ പഠനം നടന്നു . റാന്നി, കോന്നി, മൂന്നാർ, വയനാട്, ആറളം, നിലമ്പൂർ, കാസർകോട്, മണ്ണാർക്കാട്, പാലക്കാട്, വാഴച്ചാൽ, ചാലക്കുടി, തിരുവനന്തപുരം എന്നീ സ്ഥലങ്ങള്‍ ആണ് വന്യമൃഗശല്യം രൂക്ഷമായ 12 ഭൂപ്രദേശങ്ങൾ.12 പ്രദേശങ്ങളിലും വന്യജീവി സംഘർഷം കൂടുതലുള്ള ഹോട്സ്പോട്ടുകളും കണ്ടെത്തി .മാസ്റ്റർ പ്ലാൻ തയാറാക്കിയ ശേഷം സംസ്ഥാനതല കർമപദ്ധതി രൂപീകരിക്കും .പ്രൈമറി റെസ്പോൺസ് ടീമുകളും റാപ്പിഡ് റെസ്പോൺസ് ടീമുകളും ഉണ്ടാകും . നിരന്തരം ശല്യം ചെയ്യുന്ന കാട്ടാന ,കാട്ടുപന്നി ,പുലി…

Read More

മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് ‘ഓർമ്മപ്പൂക്കൾ’

  konnivartha.com: പത്തനംതിട്ട : ജില്ല രൂപീകരണ ദിനമായ നവംബർ ഒന്നിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ സിനിമരംഗത്ത് നിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻമാരെ അനുസ്മരിക്കുന്ന ” ഓർമ്മപ്പൂക്കൾ ” സംഘടിപ്പിക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോയും , ജനറൽ കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു . നവംബർ ഒന്നിന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് ” ഓർമ്മപ്പൂക്കൾ സംഘടിപ്പിക്കുന്നത് .’വേഗവരയുടെയും, ഓർമ്മയുടെയും ലോകവിസ്മയം ‘ഡോ. ജിതേഷ്ജി ” സ്മരണാഞ്ജലി ” ഉദ്ഘാടനം ചെയ്യും .ജില്ലയുടെ പിതാവ് കെ.കെ. നായരെ അഡ്വ. ഷബീർ അഹമ്മദ് അനുസ്മരിച്ചു കൊണ്ടാണ് ” ഓർമ്മപ്പൂക്കൾ ” തുടങ്ങുന്നത്. ഓമല്ലൂർ ചെല്ലമ്മ ,അടൂർ ഭാസി , എം.ജി. സോമൻ ,പ്രതാപചന്ദ്രൻ ,കവിയൂർ രേണുക , അടൂർ…

Read More

കെ ജെ യു :പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ (നവംബർ 3)

  konnivartha.com: കേരള ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം നവംബർ 3 ഞായറാഴ്ച കോന്നി പ്രിയദർശിനി ടൗൺ ഹാളിൽ ( പി.ടി. രാധാകൃഷ്ണക്കുറുപ്പ് നഗർ) നടക്കും. സമ്മേളത്തിന് മുന്നോടിയായി നവംബർ 2 ന് പതാക ജാഥ സംഘടിപ്പിക്കും. കെ.ജെ.യു മുൻ ജില്ലാ സെക്രട്ടറി അടൂർ മേലൂട് പി.ടി രാധാകൃഷ്ണക്കുറുപ്പിന്‍റെ സ്മൃതി മണ്ഡപത്തിൽ നിന്നും രാവിലെ 9 ന് ആരംഭിക്കുന്ന പതാക ജാഥ കെ.ജെ.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് സനിൽ അടൂർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി ജാഥാ ക്യാപ്റ്റനും ജില്ലാ ട്രഷറർ ഷാജി തോമസ് ജില്ലാ വൈസ് പ്രസിഡൻ്റ് ജിജു വൈക്കത്തുശ്ശേരി എന്നിവർ വൈസ് ക്യാപ്റ്റൻമാരും ജില്ലാ വൈസ് പ്രസിഡൻ്റ് ആർ വിഷ്ണുരാജ് ജാഥാ മാനേജരും ആയ പതാക ജാഥ അടൂർ, പന്തളം, തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, റാന്നി, പത്തനംതിട്ട, കോന്നി എന്നീ…

Read More

പത്തനംതിട്ടയിൽ ഏലിക്കുട്ടി കൊല്ലപ്പെട്ട കേസ്: പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

    പത്തനംതിട്ടയില്‍ വയോധികരായ രണ്ടു പേരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചയാളെ ഹൈക്കോടതി വെറുതെ വിട്ടു.പത്തനംതിട്ട പൊലീസ് സ്റ്റേഷനു സമീപം മുനിസിപ്പാലിറ്റിയുടെ സ്ഥലത്തു താമസിച്ചിരുന്ന ഏലിക്കുട്ടിയെയും സഹായി പ്രഭാകരനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി വാഴമുട്ടം സ്വദേശി ആനന്ദകുമാറിനെയാണ് ജസ്റ്റിസുമാരായ ജസ്റ്റിസുമാരായ വി.രാജാ വിയരാഘവൻ, ജി.ഗിരീഷ് എന്നിവരുടെ ബെഞ്ച് വെറുതെ വിട്ടത്. സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചിരിക്കുന്നതെന്നും കൊലപാതകത്തിൽ പ്രതിക്കുള്ള പങ്ക് തെളിയിക്കുന്ന മറ്റ് തെളിവുകളൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പത്തംനംതിട്ട അഡി. സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. മറ്റു കേസുകളിൽ പ്രതിയല്ലെങ്കിൽ ആനന്ദകുമാറിനെ വിട്ടയയ്ക്കാനും കോടതി നിർദേശിച്ചു. 2007 ഒക്ടോബ‌ർ മൂന്നിനാണ് സംഭവം. ആടിനെ വളർത്തി ജീവിച്ചിരുന്ന ഏലിക്കുട്ടിയോടും പ്രഭാകരനോടും പ്രതിക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദം.ശ്മശാന പരിസരത്ത് ആടുമേയ്ക്കുകയായിരുന്ന ഏലിക്കുട്ടിയെ കഴുത്തിൽ തുണിമുറുക്കി കൊലപ്പെടുത്തിയശേഷം പ്രതി ചതുപ്പിൽ…

Read More

ഡിജിറ്റല്‍ സര്‍വെ: സ്ഥലം ഉള്‍പ്പെട്ടുവെന്ന് ഉറപ്പാക്കാന്‍ അവസരം

    Konnivartha. Com :ഡിജിറ്റല്‍ റിസര്‍വെ പദ്ധതിയിലൂടെ റാന്നി താലൂക്കിലെ ചേത്തയ്കല്‍, അത്തിക്കയം, പഴവങ്ങാടി, കോഴഞ്ചേരി താലൂക്കിലെ ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി, മൈലപ്ര, കോന്നി താലൂക്കിലെ തണ്ണിത്തോട്, പ്രമാടം, കോന്നിത്താഴം വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വെ ജോലികള്‍ പൂര്‍ത്തിയായി. ഈ വില്ലേജുകളില്‍ ഭൂ ഉടമകള്‍ ഒക്ടോബര്‍ 30 നു മുമ്പ് എന്റെ ഭൂമി പോര്‍ട്ടലില്‍ പരിശോധിച്ച് സ്ഥലം ഡിജിറ്റല്‍ സര്‍വെ രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ അവസരം. കോന്നിത്താഴം, തണ്ണിത്തോട്, മൈലപ്ര, പ്രമാടം വില്ലേജുകളിലെ ഭൂ ഉടമകള്‍ അടുര്‍ റീസര്‍വെ സൂപ്രണ്ടോഫിസിലും, ചേത്തയ്കല്‍, അത്തിക്കയം, പഴവങ്ങാടി വില്ലേജുകളിലെ ഭൂ ഉടമകള്‍ പത്തനംതിട്ട റിസര്‍വെ നം-1 സൂപ്രണ്ടോഫിസിലും കോഴഞ്ചേരി, ചെന്നീര്‍ക്കര, ഇലന്തൂര്‍ വില്ലേജുകളിലെ ഭൂ ഉടമകള്‍ പത്തനംതിട്ട റിസര്‍വെ നം-2 സൂപ്രണ്ടോഫിസിലും ബന്ധപ്പെടണം.

Read More