വിവാഹ സല്ക്കാര ചടങ്ങില് പങ്കെടുത്തു മടങ്ങിയ സ്ത്രീകള് അടക്കമുള്ള സംഘത്തെ പൊലീസ് ആളുമാറി മർദിച്ച സംഭവത്തിൽ പത്തനംതിട്ട എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്ഐ എസ്.ജിനുവിനെ ജില്ലാ പൊലീസ് ഓഫിസിലേക്കു സ്ഥലം മാറ്റി. സംഭവത്തിൽ 2 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. മർദനമേറ്റ സിതാരയുടെ പരാതിയിൽ പൊലീസിനെതിരെയും ബാർ ജീവനക്കാരുടെ പരാതിയിൽ ബാറിൽ പ്രശ്നമുണ്ടാക്കിയ 10 പേർക്കെതിരെയുമാണ് കേസ്.വിഷയത്തിൽ പ്രതിഷേധിച്ചു കോൺഗ്രസും യൂത്ത് കോൺഗ്രസും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബാറിനു സമീപം സംഘർഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ എസ്.ജിനുവും സംഘവുമാണു വിവാഹസംഘത്തെ ആക്രമിച്ചത്.കൊല്ലത്ത് വിവാഹ സല്ക്കാരത്തില് പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം. മർദനത്തിൽ കോട്ടയം സ്വദേശിനി സിതാരയുടെ തോളെല്ലിന് പൊട്ടലുണ്ട്.ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.രാത്രി പത്തേമുക്കാലോടെ സ്റ്റാൻഡിനു സമീപത്തെ…
Read Moreടാഗ്: pathanamthitta police
പോലീസും മോട്ടോര് വാഹനവകുപ്പും ചേര്ന്ന് അദാലത്ത് സംഘടിപ്പിക്കുന്നു
konnivartha.com: പോലീസ്, മോട്ടോര് വാഹന വകുപ്പുകള് ഇ ചെലാന് മുഖേന ചുമത്തിയ ഗതാഗത കുറ്റകൃത്യങ്ങള്ക്കുള്ള പിഴത്തുകകള് അടച്ച് തുടര്ന്നുള്ള നിയമനടപടികളില് നിന്നും ഒഴിവാകാന് പൊതുജനങ്ങള്ക്കായി ഇരുവകുപ്പുകളും ചേര്ന്ന് അദാലത്ത് സംഘടിപ്പിക്കുന്നു. 2021 മുതല് യഥാസമയം പിഴ അടയ്ക്കാന് സാധിക്കാത്തതും, നിലവില് കോടതിയിലുള്ളതുമായ ചെലാനുകളില് പ്രോസിക്യൂഷന് നടപടികള്ക്ക് ശുപാര്ശ ചെയ്യപ്പെട്ടവ ഒഴികെയുള്ളവയിലാണ് ഫൈന് അടയ്ക്കാന് പൊതുജനങ്ങള്ക്ക് അവസരം ലഭിക്കുക. ജില്ലാ പോലീസ് ആസ്ഥാനത്ത് ഈ മാസം ഒന്പത്, 10, 11 തീയതികളിലാണ് അദാലത്ത്്. രാവിലെ 10 മുതല് വൈകിട്ട് നാലുവരെ ആളുകള്ക്ക് നേരിട്ടെത്തി പിഴയടയ്ക്കാം. വിവരങ്ങള്ക്ക് 9497981214 ( പോലീസ് ), 9497328213( മോട്ടോര് വാഹനവകുപ്പ്).
Read Moreസൈബർ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗരൂകരാവണം :പത്തനംതിട്ട ജില്ലാ പോലീസ് മേധാവി
konnivartha.com: പത്തനംതിട്ട : സൈബർ ലോകത്തെ നവീനരീതികളിലുള്ള തട്ടിപ്പുകൾ ഉൾപ്പെടെ എല്ലാത്തരം തട്ടിപ്പുകൾക്കെതിരെയും ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്. സൈബർ ലോകത്തെ പുതിയതരം തട്ടിപ്പുകളെ സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയർന്ന പോലീസുദ്യോഗസ്ഥൻ ചമഞ്ഞു യൂണിഫോമിൽ പ്രത്യക്ഷപ്പെട്ട് വീഡിയോ കോളിലൂടെ തട്ടിപ്പുകൾ നടത്തുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങൾ രാജ്യത്ത് വർദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ളതുൾപ്പെടെ എല്ലാത്തരം സൈബർ തട്ടിപ്പുകളെ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും, അവരെ രക്ഷിക്കുകയും ഉദ്ദേശിച്ചാണ് മുന്നറിയിപ്പ് എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലയിലും ഇത്തരത്തിൽ ഒരുപാടുപേർ കബളിപ്പിക്കപ്പെടുന്നുതും പണം നഷ്ടപ്പെടുന്നതുമായ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഉന്നതസ്ഥാനങ്ങളിൽ ജോലിചെയ്യുന്നവർ ഉൾപ്പെടെയുള്ളവർ ഇരകളുടെ കൂട്ടത്തിലുണ്ട്. നിയമപാലകനായ പോലീസ് ഓഫീസറുടെ പ്രൊഫൈൽ ചിത്രത്തോടുകൂടിയ ഫോൺ നമ്പരിൽ വിളിച്ച്, യൂണിഫോമിൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് കുറ്റവാളികൾ ആളുകളെ…
Read Moreപത്തനംതിട്ടയിൽ മദ്യലഹരിയിൽ തമ്മിൽ തല്ലിയ പൊലീസുകാര്ക്ക് സസ്പെൻഷൻ
konnivartha.com : പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ രണ്ട് പൊലീസുകാര്ക്ക് സസ്പെന്ഷന്. മദ്യപിച്ച് തമ്മില് തല്ലിയതിനാണ് നടപടി. സ്ഥാനക്കയറ്റം കിട്ടിയ പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെയായിരുന്നു തര്ക്കം. കഴിഞ്ഞ ദിവസമാണ് സംഭവം. സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥനുള്ള യാത്രയയപ്പ് ചടങ്ങ് മൈലപ്രത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിൽ നടക്കുകയായിരുന്നു. ക്യാംപിലേയും പൊലീസ് സ്റ്റേഷനുകളിലേയും നിരവധി പൊലീസ് ഉദ്യോഗസ്ഥര് പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെയാണ് മദ്യലഹരിയിൽ രണ്ട് പൊലീസുകാര് തമ്മിൽ തല്ലിയത്. ഹെഡ്ക്വാര്ട്ടേഴ്സിലെ ജി.ഗിരിയും ജോണ് ഫിലിപ്പും തമ്മിലാണ് സംഘര്ഷമുണ്ടായത്. പരിപാടിയിൽ ഉണ്ടായിരുന്ന മറ്റു പൊലീസുകാര് ചേര്ന്ന് ഇരുവരേയും പിടിച്ചു മാറ്റിയെങ്കിലും അടിക്ക് സാക്ഷിയായി സ്ഥലത്ത് ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥര് ഇക്കാര്യം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടര്ന്നാണ് അന്വേഷണ വിധേയമായി ഇരുവരേയും സസ്പെൻഡ് ചെയ്തത്.
Read Moreമലയാലപ്പുഴ പുതിയ പൊലീസ് സ്റ്റേഷന് കെട്ടിടം ഉദ്ഘാടനം ചെയ്തു
നാട് ദുരന്തങ്ങള് നേരിട്ടപ്പോള് പോലീസ് സേന ജനോന്മുഖമായ പ്രവര്ത്തനങ്ങള് കാഴ്ചവച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിവിധ ദുരന്തങ്ങള് നാട് നേരിട്ടപ്പോള് പോലീസ് സേന ജനോന്മുഖമായ പ്രവര്ത്തനങ്ങളാണ് കാഴ്ച വച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മലയാലപ്പുഴയിലെ പുതിയ പോലീസ് സ്റ്റേഷന് കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്ലൈനായി നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ അവസരത്തില് പോലീസിന്റെ സേവനങ്ങളെ നാട് നന്ദിയോടെ സ്മരിക്കുകയാണ്. അത്തരം പ്രവര്ത്തികളൊക്കെ പോലീസിന് സല്പ്പേര് സമ്പാദിക്കാന് ഇടയായി. ഏത് തരത്തിലുള്ള വെല്ലുവിളികളും സമചിത്തതയോടെയാണ് പോലീസ് നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെളിവില്ലാത്ത കുറ്റകൃത്യങ്ങള് പോലും കൃത്യതയോടെ അന്വേഷിച്ച് കേസ് തെളിയിക്കാന് പോലീസിന് കഴിയുന്നുണ്ട്. മാത്രമല്ല ശരിയായ ദിശയില് തന്നെയാണ് എല്ലാ പ്രശ്നങ്ങളേയും സര്ക്കാരും പോലീസ് സേനയും നേരിടുന്നത്. കൂടുതല് ജനോപകാരപ്രദമായ പ്രവര്ത്തനങ്ങള് കാഴ്ചവയ്ക്കാന് പോലീസിന് ഇനിയും കഴിയട്ടെയെന്നും അവര്ക്ക് വേണ്ട സൗകര്യങ്ങള് മികച്ച രീതിയില് തന്നെ സര്ക്കാര്…
Read Moreഎന്താണ് “എം ബീറ്റ്” പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പറയുന്നു
ജനമൈത്രി എം ബീറ്റ് വിവരശേഖരണത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ല കോന്നി വാര്ത്ത : ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായ മൊബൈല് ബീറ്റ് (എം ബീറ്റ് )സംവിധാനത്തെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെടുത്തി ദുഷ്പ്രചാരണം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി പോലീസ്. എം ബീറ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും കുപ്രചാരണങ്ങള് നടത്തുന്നത് ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്നാണ് പോലീസ് മുന്നറിയിപ്പ്. പോലീസിന്റെ വിവിധ പദ്ധതികള് നടപ്പാക്കാന് ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അടിസ്ഥാനസൗകര്യം മനസിലാക്കുകയാണ് എം ബീറ്റ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജനമൈത്രി സുരക്ഷാ പദ്ധതി സംസ്ഥാന നോഡല് ഓഫീസറും ക്രൈം ബ്രാഞ്ച് മേധാവിയുമായ എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള് ജനമൈത്രി സമിതികളുമായി കൂടിയാലോചിച്ച് ക്രമസമാധാനപാലനം ഉള്പ്പെടെയുള്ള കാര്യങ്ങള്ക്കായി ഉപയോഗിക്കുകയാണ് ചെയ്തുവരുന്നത്. ജനങ്ങളില്നിന്നും നിര്ബന്ധപൂര്വം വ്യക്തിഗതവിവരങ്ങള് ശേഖരിക്കുന്നില്ല. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയാറാക്കുന്നതിനും, ഇതരസംസ്ഥാനങ്ങളില്നിന്നെത്തി തീവ്രവാദ സ്വഭാവമുള്ള പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നവരെയും,…
Read Moreമികച്ച പോലീസ് സ്റ്റേഷനുള്ള ട്രോഫി ഏറ്റുവാങ്ങി
കോന്നി വാര്ത്ത ഡോട്ട് കോം : സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ 2019 ലെ ട്രോഫി മണ്ണൂത്തി പോലീസ് സ്റ്റേഷനൊപ്പം പത്തനംതിട്ട പോലീസ് സ്റ്റേഷനും ഏറ്റുവാങ്ങി. സംസ്ഥാന പോലീസ് ആസ്ഥാനത്തു നടന്ന ഓണ്ലൈന് ചടങ്ങില് സംസ്ഥാന പോലീസ് മേധാവിയില്നിന്നും, അന്നത്തെ പത്തനംതിട്ട പോലീസ് ഇന്സ്പെക്ടറും ഇപ്പോള് മാന്നാര് എസ്എച്ച്്ഒയുമായ എസ്. ന്യൂമാന് ഏറ്റുവാങ്ങി. എ ഡിജിപി മനോജ് എബ്രഹാം ഉള്പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ട്രോഫി ഏറ്റുവാങ്ങിയത്. കോട്ടയം ജില്ലയിലെ പാമ്പാടി പോലീസ് സ്റ്റേഷന്, തിരുവനന്തപുരം സിറ്റിയിലെ തമ്പാനൂര് പോലീസ് സ്റ്റേഷന് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിന് അര്ഹമായി. മികച്ച രീതിയില് ഫയലിംഗ് സംവിധാനം ഏര്പ്പെടുത്തി, ക്രൈം കേസുകളുടെ അന്വേഷണം വേഗത്തിലാക്കി കുറ്റപത്രം കോടതിയില് സമര്പ്പിച്ചതിലൂടെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറച്ചു, ഡിജിറ്റല് തൊണ്ടിമുറി സ്ഥാപിച്ചു, കൊലപാതകം അടക്കം പ്രധാനകേസുകളില് പ്രതികളെ കണ്ടെത്തി, പൊതുജന…
Read Moreവാണിജ്യ-വ്യവസായ സ്ഥാപനങ്ങള്ക്ക് സുരക്ഷ നല്കാന് പോലീസിന്റെ സ്മാര്ട്ട് പ്രോജക്ട്
മോഷണം തത്സമയം അറിയാൻ പോലീസിൽ സംവിധാനം: സെന്ട്രല് ഇന്ട്രൂഷന് മോണിറ്ററിങ് സിസ്റ്റം; വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്ക്ക് സുരക്ഷ നല്കാന് പോലീസിന്റെ സ്മാര്ട്ട് പ്രോജക്ട് പത്തനംതിട്ട : ബാങ്ക്, ജ്വല്ലറി മറ്റ് സ്ഥാപനങ്ങള്ക്ക് 24 മണിക്കൂര് സുരക്ഷ ഉറപ്പ് വരുത്താന് പൊലീസിന്റെ സെന്ട്രല് ഇന്ട്രൂഷന് മോണിറ്ററിങ് സിസ്റ്റം പ്രവര്ത്തനമാരംഭിച്ചു . സ്ഥാപനങ്ങളില് ഘടിപ്പിക്കുന്ന സിസിടിവി ക്യാമറകള് വഴി നിരീക്ഷണം നടത്തി അനിഷ്ട സംഭവങ്ങളുണ്ടായാല് പോലീസ് ഉടന് ഇടപെടുന്നതാണ് പദ്ധതി. വ്യാപാര സ്ഥാപനത്തിലോ വീട്ടിലോ മോഷ്ടാക്കൾ അതിക്രമിച്ചു കയറിയാൽ ഉടൻ പോലീസ് കൺട്രോൾ റൂമിൽ അറിയുന്ന സംവിധാനമാണ് നിലവില് വന്നത് . സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സി.ഐ.എം.എസ്.) എന്ന ഈ പദ്ധതി ഇന്ത്യയിൽ ആദ്യം നടപ്പിലാക്കുന്നത് കേരളത്തിലാണ് . ആഭ്യന്തര വകുപ്പിന്റെ മേൽനോട്ടത്തിൽ കെൽട്രോണുമായി സഹകരിച്ചാണ് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. സി.ഐ.എം.എസ്. പരിരക്ഷയുള്ള സ്ഥലങ്ങളിൽ മോഷണ…
Read More