പത്തനംതിട്ട പോലീസിനെ ഉപദ്രവിച്ച പ്രതി അറസ്റ്റില്‍

  konnivartha.com : പോലീസ് സ്റ്റേഷനിലെത്തി അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തനംതിട്ട പോലീസ് സ്റ്റേഷനിലാണ് സംഭവം. പത്തനംതിട്ട ജുമാ മസ്ജിദിന് സമീപം പള്ളിപ്പടിഞ്ഞാറ്റേതില്‍ വീട്ടില്‍ അമീര്‍ ഖാനാണ് അറസ്റ്റിലായത്.     ഇയാള്‍ക്കെതിരെ ഭാര്യ പോലീസിന് പരാതി നല്‍കാന്‍ എത്തിയപ്പോള്‍ കൂടെയെത്തിയ അമീര്‍ പോലീസിനെ അസഭ്യം പറയാന്‍ തുടങ്ങി. ഇത് തടഞ്ഞ സ്റ്റേഷന്‍ ജിഡി ചാര്‍ജ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെജി ജോണിനെ യൂണിഫോമില്‍ കുത്തിപ്പിടിച്ചുകൊണ്ട് കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുകയും, വലിച്ചു താഴെയിട്ട് മര്‍ദിക്കുകയുമായിരുന്നു.     റെജിയുടെ വലതുകൈമുട്ടിനു താഴെ പരിക്കേറ്റു. ഓട്ടോ ഡ്രൈവറായ അമീര്‍ പോക്‌സോ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More