പത്തനംതിട്ട ഇലവുംതിട്ടയിലെ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇത് വരെ 49 പേരെ അറസ്റ്റ് ചെയ്തു . ആകെ 60 പ്രതികള്‍ ആണ് ഉള്ളത് .കേരളത്തിന് പുറത്തുള്ള രണ്ട് പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ചെന്നൈയില്‍ നിന്നും കല്ലമ്പലത്തുനിന്നും രണ്ട് പ്രതികളെക്കൂടി അറസ്റ്റ് ചെയ്തു . അഞ്ചുപ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.31 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഉപദ്രവിച്ചവരെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പെണ്‍കുട്ടി ആദ്യ മൊഴിയില്‍ തന്നെ നല്‍കിയിരുന്നു.ഇത്രയും പ്രതികളെ അറസ്റ്റുചെയ്യുന്നതിലേക്ക് അന്വേഷണം പുരോഗമിക്കാന്‍ സഹായകമായതും പെണ്‍കുട്ടി നല്‍കിയ ഈ വിവരങ്ങളാണ്.
Read Moreടാഗ്: pathanamthitta rape case
പത്തനംതിട്ട പീഡനം: അറസ്റ്റ് തുടരുന്നു :ഒരു പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും
പത്തനംതിട്ടയില്‍ സംഘം ചേര്‍ന്ന് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചൊവ്വാഴ്‌ച രണ്ടുപേർ കൂടി അറസ്‌റ്റിലായി.കേസിൽ അറസ്റ്റിലായവരുടെ എണ്ണം 44 ആയി.വിദേശത്തേക്ക് കടന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.ആകെ 29 കേസാണുള്ളത് ഇനി അറസ്റ്റിലാകാനുള്ളത് ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസുകളിലെ ഒമ്പത് പ്രതികളും പത്തനംതിട്ട സ്റ്റേഷനിലെ കേസുകളിലെ നാല് പേരും മലയാലപ്പുഴ സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലെ ഒരു പ്രതിയുമാണ്. ഒരു പ്രതി പോക്സോ കേസിൽ ജയിലിലാണ്.അച്ഛന്റെ ഫോണിൽ പെൺകുട്ടി രേഖപ്പെടുത്തിയ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് ഡി ഐ ജി അജിത ബീഗമാണ് . പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉള്ള പ്രതികളുടെ വിവരങ്ങള്‍ കൃത്യമായി പോലീസ് മനസ്സിലാക്കിയതോടെ ആണ് വേഗത്തില്‍ പ്രതികളിലേക്ക് പോലീസിന് എത്താന്‍ കഴിഞ്ഞത് . പെണ്‍കുട്ടിയെ ഭീക്ഷണിപ്പെടുത്തി ഒറ്റയ്ക്കും കൂട്ടായും “കൃത്യത്തിനു” ഉപയോഗിച്ചു .അഞ്ചു വര്‍ഷമായി നടന്ന പീഡനം പെണ്‍കുട്ടി തുറന്നു…
Read Moreപത്തനംതിട്ടയിലെ പീഡനം : 30 കേസ്സില്‍ 44 പ്രതികള്‍ അറസ്റ്റില്‍ :ഇനി 14 പേര്‍
പത്തനംതിട്ടയിലെ പീഡനക്കേസില്‍ ഇത് വരെ 30 കേസുകളിലായി 44 പ്രതികള്‍ അറസ്റ്റിലായി .മൊത്തം 58 പേരുടെ വിവരങ്ങള്‍ ആണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉള്ളത് .ഇനി 14 പേരാണ് പിടിയിലാകാന്‍ ഉള്ളത് .ഒരാള്‍ വിദേശത്ത് ആണ് . ഇവരെയെല്ലാം ഉടന്‍ പിടികൂടുമെന്നും പോലീസ് പറയുന്നു . ദേശീയ സംസ്ഥാന വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടതോടെ ആണ് കേസിന് വേഗത കൈവന്നത് . പരിചയപ്പെട്ടവര്‍ എല്ലാം തന്നെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നിലവില്‍ 30-ഓളം എഫ്.ഐ.ആറുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ടൗണ്‍, കോന്നി, റാന്നി, മലയാലപ്പുഴ, പന്തളം സ്റ്റേഷനുകളിലാണ് ഈ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു കേസ് തുടരന്വേഷണത്തിനായി തിരുവനന്തപുരം കല്ലമ്പലം പോലീസിന് കൈമാറി.62 പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതുവരെ 58 പ്രതികളെയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബാക്കി നാലുപേര്‍ക്കെതിരേ വ്യക്തമായ വിവരങ്ങള്‍ലഭിച്ചിട്ടില്ല…
Read Moreപത്തനംതിട്ട പീഡനം : 42 പേര്‍ അറസ്റ്റില്‍ : കൂട്ടബലാത്സംഗം
പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ അറുപതിലേറെ പേർ പീഡനത്തിനു വിധേയമാക്കിയ സംഭവത്തിൽ 29 കേസുകളിലായി 42 പേരെ അറസ്റ്റ് ചെയ്തു .ഇനി 14 പ്രതികളെക്കൂടി പിടികൂടാനുണ്ട്.ചിലര്‍ ഒളിവില്‍ ആണ് . സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പ്രതികളുള്ള പീഡനക്കേസായി പത്തനംതിട്ടയിലെ കൂട്ടബലാത്സംഗക്കേസ് മാറി. കേസിൽ 58 പ്രതികള്‍ ഉണ്ട് .പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 26 അറസ്റ്റും ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ 16 കേസുകളിലായി 14 അറസ്റ്റും പന്തളത്ത് ഒരു കേസിൽ 2 അറസ്റ്റും നടന്നു.തിരുവനന്തപുരം റേഞ്ച് ഡിഐഡി അജിതാ ബീഗമാണു കേസിന്റെ മേൽനോട്ടം വഹിക്കുന്നത്. കേരളത്തെ ഞടുക്കിയ സൂര്യനെല്ലി കേസിൽ ആകെ 42 പ്രതികളായിരുന്നു ഉണ്ടായിരുന്നത്.പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം പൊലീസ് സ്‌റ്റേഷനുകളിൽ 29 കേസുകളാണ് ഇതുവരെ റജിസ്റ്റര്‍ ചെയ്തത് .ഒരു പ്രതി വിദേശത്ത് ആണ് . പെണ്‍കുട്ടി അഞ്ചുതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പോലീസ് കണ്ടെത്തി.റാന്നി മന്ദിരംപടിയിലെ റബര്‍…
Read Moreപത്തനംതിട്ട പീഡനക്കേസ് : 30 പേര്‍ അറസ്റ്റില്‍ : നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍
ദളിത് പെണ്‍കുട്ടി ഇരയായ പത്തനംതിട്ട പീഡന കേസില്‍ ഇതുവരെ 28 പേര്‍ അറസ്റ്റില്‍.പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും റബ്ബര്‍തോട്ടത്തില്‍വെച്ചും കൂട്ടബലാത്സംഗത്തിന് ഇരയായി .മൂന്നുദിവസത്തിനിടെ 28 പേരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പുതിയ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.പിടിയിലായവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.കഴിഞ്ഞ ജനുവരിയിലാണ് പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ ജനുവരിയിലാണ് പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. റാന്നി മന്ദിരംപടിയിലെ റബ്ബര്‍തോട്ടത്തിവെച്ചും കൂട്ടബലാത്സംഗം നടന്നു.പലരും കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയത് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ്.സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളിലും കുട്ടിക്കെതിരെ അതിക്രമം നടന്നുവെന്നാണ് വിവരം. ഫോണിലേക്ക് വന്നതും പോയതുമായ കോളുകളുടെ വിവരങ്ങളും സൈബര്‍ സെല്‍ പോലീസിന് നല്‍കി. രാത്രി എട്ടിനും പുലര്‍ച്ചെ രണ്ടിനും ഇടയില്‍ വിളിച്ചവര്‍ പോലീസ് നിരീക്ഷണത്തിലാണ്.അന്വേഷണത്തിന്റെ ചുമതല ഡി.ഐ.ജി.ക്ക് കൈമാറി.ജില്ലാ പോലീസ്…
Read Moreപത്തനംതിട്ട പീഡനം :അറസ്റ്റിലായവരുടെ എണ്ണം 20
അഞ്ചുവര്‍ഷത്തിനിടെ 64 പേര്‍ പീഡിപ്പിച്ചെന്ന പത്തനംതിട്ടയിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ എടുത്ത കേസില്‍ 15 പേർകൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20.അറസ്റ്റിലായവരില്‍ നവവരനും പ്ലസ് ടു വിദ്യാര്‍ഥിയും മീന്‍ കച്ചവടക്കാരായ സഹോദരങ്ങളുമടക്കമുണ്ട്. പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമവും ചുമത്തി. മല്ലശ്ശേരി, പത്തനംതിട്ട, കുലശേഖരപതി, വെട്ടിപ്രം മേഖലകളില്‍നിന്നുള്ളവരാണ് നിലവില്‍ അറസ്റ്റില്‍.ഇവരെക്കൂടാതെ റാന്നിയില്‍നിന്നും പോലീസ് ആറുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.മൂന്നുപേര്‍ ഓട്ടോറിക്ഷാ തൊഴിലാളികളാണ്.റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളുടെ എണ്ണം ഏഴായി.പെണ്‍കുട്ടിയുടെ കാമുകന്‍ സുബിന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.കായികതാരം കൂടിയായ ദളിത് പെണ്‍കുട്ടിയുമായി സുബിന്‍ 13 വയസ്സുമുതല്‍ തന്നെ അടുപ്പം സ്ഥാപിച്ചിരുന്നു. പെണ്‍കുട്ടിക്ക് 13 വയസ്സുള്ളപ്പോഴാണ് സുബിന്‍ ആദ്യമായി പീഡിപ്പിക്കുന്നത്.പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ സുബിന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി.ഈ ദൃശ്യങ്ങള്‍ കണ്ടവര്‍ പെണ്‍കുട്ടിയുമായി സൗഹൃദം നടിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു.പെണ്‍കുട്ടിയുടെ വീട്, സ്‌കൂള്‍ എന്നിവിടങ്ങളിലും ചുട്ടിപ്പാറയടക്കമുള്ള സ്ഥലങ്ങളിലും എത്തിച്ച്…
Read Moreഅറുപതോളം പേർ പീഡിപ്പിച്ച കേസിൽ 9 പേർ കൂടി അറസ്റ്റിൽ
konnivartha.com: പത്തനംതിട്ടയിലെ കായികതാരമായ ദലിത് പെൺകുട്ടിയെ അറുപതോളം പേർ പീഡിപ്പിച്ച കേസിൽ 9 പേർ കൂടി അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 14 ലായി.ഇന്ന് അറസ്റ്റിലായവരിൽ പ്ലസ്ടു വിദ്യാർഥിയും ഒരാഴ്ച മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ വ്യക്തിയും പത്തനംതിട്ടയിലും പൂങ്കാവിലും മീൻ കച്ചവടം നടത്തുന്ന സഹോദരങ്ങളും ഉൾപ്പെടുന്നു. കഴിഞ്ഞദിവസം 5 പേർ അറസ്റ്റിലായിരുന്നു.അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യം നടന്ന കൂടുതൽ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും . 64 പേർ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. ഇതിൽ 62 പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.പതിമൂന്നാം വയസ്സില്‍ ആദ്യം പീഡിപ്പിച്ചത് ആൺസുഹൃത്താണ്. പീഡനദൃശ്യങ്ങള്‍ സുഹൃത്ത് തന്റെ ഫോണില്‍ പകർത്തുകയും പിന്നീട് ഇതുകാട്ടി ഭീഷണിപ്പെടുത്തിയുമാണ് ആൺസുഹൃത്തിന്റെ സുഹൃത്തുക്കള്‍ പെൺകുട്ടിയെ പീഡിപ്പിച്ചത്.മദ്യപിക്കുന്ന ശീലമുള്ള പിതാവിന്റെ ഫോണ്‍ രാത്രി പെണ്‍കുട്ടി ഉപയോഗിക്കുമായിരുന്നു. അത് വഴി സംസാരിച്ചവരും പരിചയപ്പെട്ടവരും ക്രൂരത നടത്തിയവരില്‍പ്പെടുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൂന്നുപേര്‍…
Read Moreപത്തനംതിട്ടയില്‍ 60 പേര്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ മൊഴി: അഞ്ചു പേര്‍ പിടിയില്‍
konnivartha.com: പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായ കേസില്‍ പോലീസ് പിടിയിലായത് അഞ്ചു പേര്‍. അഞ്ചാം പ്രതി പത്തനംതിട്ട സ്‌റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസില്‍ ജയിലിലാണ്. പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30), കൊച്ചുപറമ്പില്‍ കെ. അനന്ദു (21), അപ്പു ഭവനത്തില്‍ അച്ചു ആനന്ദ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാം പ്രതി ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി(ശ്രീനി-24) പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലെ മറ്റൊരു പോക്‌സോ കേസില്‍ ജയിലിലാണ്. പ്രതികളെ രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി രാത്രി തന്നെ റാന്നി മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി. 13-ാം വയസില്‍ സുബിന്‍ ആണ് ആദ്യമായി പീഡിപ്പിച്ചത്. മിക്കപ്പോഴും സംഘം ചേര്‍ന്നായിരുന്നു…
Read More