വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു ശബരിമല തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനായി മകരവിളക്ക് ഉത്സവം കഴിയുന്നതുവരെ പ്ലാപ്പള്ളി- തുലാപ്പള്ളി റോഡില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളുടെ പ്രവേശനവും ഗതാതവും നിരോധിച്ചു ജില്ലാ അഡിഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ബി. ജ്യോതി ഉത്തരവായി. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലിസ് മേധാവി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ( എന്‍ഫോഴ്‌സ്‌മെന്റ് ) എന്നിവരെ ചുമതലപ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. മകരവിളക്ക് ; ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ശബരിമല മകരവിളക്കിന് ഗതാഗത തിരക്ക് പരിഗണിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടര്‍ വാഹന നിയമപ്രകാരം എല്ലാതരത്തിലുമുളള ടിപ്പര്‍ ലോറികളുടെയും ഗതാഗതം ജനുവരി 13, 14, 15 ദിവസങ്ങളില്‍ ജില്ലാ കല്കടര്‍ നിരോധിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മദ്യനിരോധനം ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ ജില്ലാ കല്കടര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.…
Read More