പത്തനംതിട്ട വെച്ചൂച്ചിറ നിവാസിനി ജസ്ന എവിടെ? സഹായകരമായ വിവരങ്ങൾ നൽകാൻ സിബിഐ അഭ്യർത്ഥന നടത്തി

  ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട (Jesna  case) കേസിൽ നോട്ടീസ് പുറത്തുവിട്ട് സിബിഐ(CBI). 2018 മാർച്ച് മുതലാണ് പത്തനംതിട്ടയിൽ നിന്നും ജസ്നയെ(23) കാണാതാകുന്നത്. കേസിലേക്ക് സഹായകരമായ വിവരങ്ങൾ എന്തെങ്കിലും ലഭിച്ചാൽ അറിയിക്കണമെന്നും വിവരങ്ങൾ നൽകുന്നവരെ കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സിബിഐ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ജസ്നയെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങളും വിവരങ്ങളും അടക്കമാണ് നോട്ടീസ്.2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയയെ കാണാതാകുന്നത്. കാണാതായി നാല് വർഷം പിന്നിടുമ്പോഴും ജസ്നയെ കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർഥിനിയായിരുന്നു ജസ്ന. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്നയെ പിന്നീട് കണ്ടിട്ടില്ല. ‌‌

Read More

കെ. എസ്. ആര്‍. ടി. സി: ഉല്ലാസയാത്രയ്ക്ക് ബുക്കിംഗ് തുടങ്ങി: കൊല്ലം-വാഗമണ്‍- മൂന്നാര്‍

    KONNI VARTHA.COM : കെ. എസ്. ആര്‍. ടി. സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം ഡിപ്പോയില്‍ തുടങ്ങി. 1150 രൂപയാണ് നല്‍കേണ്ടത്.   ഏപ്രില്‍ ഒമ്പതിനാണ് യാത്ര. രാവിലെ 05.15 നു തുടങ്ങുന്ന യാത്ര കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം (പ്രഭാതഭക്ഷണം) എലപ്പാറ, വഴി വാഗമണ്ണില്‍. അഡ്വെഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, (ഉച്ചയൂണ്) മൊട്ടക്കുന്ന് എന്നിവടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാര്‍കുട്ടി വ്യൂ പോയിന്റ്, വെള്ളതൂവല്‍, ആനച്ചാല്‍(രാത്രിഭക്ഷണം) വഴി ആദ്യ ദിനം മൂന്നാറില്‍ താമസം. അടുത്ത ദിവസം രാവിലെ 8.30 നു മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന യാത്ര ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മാട്ടുപ്പെട്ടിഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്‍, ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിച്ച്…

Read More

എം.ജി സർവകലാശാല കലോത്സവത്തിന് പത്തനംതിട്ട ഒരുങ്ങി : 300 കോളേജുകളിലെ പ്രതിഭകള്‍

konnivartha.com : എല്ലാ മത്സരങ്ങളിലും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും മത്സരിക്കാൻ അവസരംനൽകുന്ന ആദ്യ കലോത്സവമാകാൻ എംജി കലോത്സവം തയ്യാറെടുക്കുന്നു. മുമ്പ്‌ ചില മത്സരയിനങ്ങളിൽ മാത്രമാണ്‌ അവസരം നൽകിയിരുന്നത്‌. പെൺകുട്ടികൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനുമായി പ്രത്യേക ഹെൽപ്പ്‌ ഡെസ്‌കും കലോത്സവത്തിലുണ്ടാകും.   ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ പത്തനംതിട്ട നഗരത്തിൽ നടക്കുന്ന കലോത്സവത്തിൽ പതിനായിരത്തോളം യുവപ്രതിഭകൾ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർപേഴ്സൺ മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട നഗരത്തിൽ പ്രത്യേകം തയ്യാറാക്കുന്ന ഏഴ്‌ വേദികളിലാണ് മത്സരങ്ങൾ. ഉദ്ഘാടന ദിവസം രാത്രി എട്ടിന്‌ വേദികളിൽ മത്സരങ്ങൾ ആരംഭിക്കും.   ജില്ലാ സ്റ്റേഡിയമാണ് പ്രധാന വേദി. ഇവിടെ 2000 പേർക്ക് ഇരിക്കാനാവുന്ന പന്തൽ ക്രമീകരിച്ചു. റോയൽ ഓഡിറ്റോറിയമാണ് രണ്ടാമത്തെ വേദി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെയും കുട്ടനാട് താലൂക്കിലെയും നിന്നുള്ള 300 കോളേജുകളിലെ പ്രതിഭകളാണ് എത്തുക.   ഏപ്രിൽ ഒന്നിന് വൈകിട്ട്…

Read More

പത്തനംതിട്ട നഗര സഭയില്‍ സാമ്പത്തിക വർഷത്തെ ജനകീയ ബജറ്റ് അവതരിപ്പിച്ചു: നഗരസഭ ബസ്റ്റാൻഡിന്റെ പുനരുദ്ധാരണത്തിനായി 5 കോടി

  konnivartha.com : 2021-22 പുതുക്കിയ ബഡ്ജറ്റും 2022-23 ലേക്കുളള മതിപ്പ് ബഡ്ജറ്റും ഇന്ന് രാവിലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിനാ ഹൈദരാലി അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈന്റെ ആമുഖ പ്രസംഗത്തോടെയാണ് കൗൺസിൽ യോഗം ആരംഭിച്ചത്. കഴിഞ്ഞ ഒരു വർഷക്കാലത്തെ വികസന പ്രവർത്തനങ്ങൾ ആമുഖ പ്രസംഗത്തിൽ നഗരസഭാ ചെയർമാൻ വിവരിച്ചു. 74,11,41,985/- (എഴുപത്തിനാല് കോടി പതിനോന്ന് ലക്ഷത്തി നാൽപത്തൊന്നായിരത്തി തൊള്ളായിരത്തി എൺപത്തഞ്ച്) രുപ വരവും 64,25,90,250/- അറുപത്തിനാല് കോടി ഇരുപത്തി അഞ്ചു ലക്ഷത്തി തൊണ്ണൂറാരത്തി ഇരുന്നൂറ്റി അൻപത്) രൂപ ചെലവും 9,85,51,735/- (ഒൻപത് കോടി എൺപത്തിയഞ്ച് ലക്ഷത്തി അൻപത്തൊന്നായിരത്തി എഴുന്നുറ്റി മുപ്പത്തഞ്ച് ) രുപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മതിപ്പ് ബഡ്ജറ്റാണ് കൗൺസിലിൽ അവതരിപ്പിച്ചത്. കുടിവെള്ളം, ആരോഗ്യം, കായിക മേഖലകൾക്കാണ് ഏറ്റവും അധികം തുക വകയിരുത്തിയിട്ടുളളത്. കെ.കെ.നായർ അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം ഈ…

Read More

പോപ്പുലർ ഫിനാൻസ് :ലേലത്തുക നിക്ഷേപകർക്ക് വീതിച്ചു നൽകണമെന്ന ഹർജി സ്വീകരിച്ചു

  Konnivartha. Com :കോന്നി വകയാർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫിനാൻസിന്റെ സർക്കാർ കണ്ടെത്തിയ മുഴുവൻ സ്ഥാവര ജംഗമ വസ്തുക്കളും ലേലം ചെയ്തു ലഭിക്കുന്ന തുക നിക്ഷേപകർക്ക് ആനുപാതികമായി വീതിച്ചു നൽകാൻ സർക്കാർ നിയമിച്ച കോംപിറ്റന്റ് അതോറിറ്റി നൽകിയ ഹർജി പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു. 2022 ഏപ്രിൽ ഒന്നിന് ഹാജരാകാൻ എതിർ കക്ഷികളായ പോപ്പുലർ ഫിനാൻസ്സ് ഉടമകൾക്ക് കോടതി സമയം അനുവദിച്ചു. കേന്ദ്ര നിക്ഷേപ സംരക്ഷണ നിയമം അനുസരിച്ചാണ് കേരള സർക്കാർ ഐ എ എസ് ഉദ്യോഗസ്ഥനെ അതോറിറ്റിയായി നിയമിച്ചത്. പോപ്പുലർ ഫിനാൻസ് നിക്ഷേപകരുടെ നിരന്തര സമര പരിപാടികളുടെയും കോടതി നടപടികളുടെയും ഭാഗമായി സർക്കാർ അതോറിറ്റിയെ നിയമിച്ചു ഉത്തരവ് ഇറക്കിയിരുന്നു.   പോപ്പുലർ ഫിനാൻസിന്റെ കൈവശം ഇപ്പോൾ ഉള്ള വകയാറിലെ കെട്ടിടം, വകയാറിലെ വീടും സ്ഥലവും, മറ്റ് കെട്ടിടം പോലീസ് കണ്ടെത്തിയ വാഹനങ്ങൾ,…

Read More

ഒമിക്രോണ്‍ വ്യാപനം യഥാസമയം റിപ്പോര്‍ട്ട് ചെയ്തില്ല:പത്തനംതിട്ട മുത്തൂറ്റ് നഴ്സിംഗ് കോളജിനെതിരേ നടപടി

ഒമിക്രോണ്‍ വ്യാപനം യഥാസമയം റിപ്പോര്‍ട്ട് ചെയ്തില്ല:പത്തനംതിട്ട മുത്തൂറ്റ് നഴ്സിംഗ് കോളജിനെതിരേ നടപടി KONNIVARTHA.COM : സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകൾ മറച്ച് വയ്ക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിൽ ഒമിക്രോൺ ക്ലസ്റ്ററായ മുത്തൂറ്റ് നഴ്സിംഗ് കോളേജ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. എല്ലാ സ്ഥാപനങ്ങളും കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണം. കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്താൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Read More

ശബരിമല അയ്യപ്പസന്നിധാനം ഭക്തര്‍ക്കായി ഒരുങ്ങി: ഇനി ശരണം വിളിയുടെ നാളുകള്‍

  ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിന് സന്നിധാനവും പരിസരവും ഒരുങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ജില്ലാ ഭരണ കേന്ദ്രവും വിവിധ വകുപ്പുകളും ചേര്‍ന്നാണ് തീര്‍ത്ഥാടകര്‍ക്കായി ക്രമീകരണങ്ങള്‍ ഒരുക്കിയത്. സന്നിധാനത്തും പമ്പയിലും മഴ ശക്തമായി പെയ്തത് അവസാനവട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. എന്നാല്‍ മഴയെ അതിജീവിച്ചും അനിവാര്യമായ ക്രമീകരണങ്ങള്‍ ഭക്തര്‍ക്കായി ഒരുക്കിയിട്ടുണ്ട്. സന്നിധാനം ,നടപ്പന്തല്‍ നവീകരണം, നടപ്പന്തല്‍ വൃത്തിയാക്കല്‍, ആരോഗ്യ വകുപ്പിന്റെ ആശുപത്രികളുടെ ക്രമീകരണം, സന്നിധാനത്തെയും പരിസരത്തെയും അപകടകരമായ മരച്ചില്ലകള്‍ മുറിച്ചു മാറ്റല്‍, കുടിവെള്ള വിതരണ കിയോസ്‌ക്, പ്രസാദ വിതരണം, ശുചിമുറി സൗകര്യം, ദര്‍ശനത്തിന് വരിനില്‍ക്കുന്നതിനുള്ള ക്രമീകരണം, സുരക്ഷാ ക്രമീകരണം ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. രക്ഷാപ്രവര്‍ത്തനത്തില്‍ പ്രാവീണ്യം നേടിയ ഫയര്‍ഫോഴ്‌സിന്റെ സേനാംഗങ്ങളെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി വിന്യസിച്ചു. കേന്ദ്രസേനയായ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും ശബരിമല ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്. അഗ്‌നിശമന വിഭാഗം…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 561 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 20.09.2021 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 561 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നവരും, 559 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 9 2. പന്തളം 22 3. പത്തനംതിട്ട 16 4. തിരുവല്ല 58 5. ആനിക്കാട് 8 6. ആറന്മുള 30 7. അയിരൂര്‍ 17 8. ചെന്നീര്‍ക്കര 16 9. ചെറുകോല്‍ 3 10. ചിറ്റാര്‍ 2 11. ഏറത്ത് 8 12. ഇലന്തൂര്‍ 5 13. ഏനാദിമംഗലം 2 14. ഇരവിപേരൂര്‍ 7…

Read More

അരുവാപ്പുലം സഹകരണ ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭിക്കും

അരുവാപ്പുലം സഹകരണ ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭിക്കും konnivartha.com : സംസ്ഥാനത്ത് നടപ്പിലാക്കുന്ന കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സൗജന്യമായി അത്യുല്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ ലഭിക്കുന്നതിന് പത്തനംതിട്ട ജില്ലയിൽ താമസ്സിക്കുന്ന എല്ലാ കർഷകർക്കും അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നാല് ശാഖകളിൽ എവിടെയും പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷയോടൊപ്പം റേഷൻ കാർഡ് ആധാർ ,കരം ഒടുക്ക് രസീത്, ബാങ്ക് പാസ്സ് ബുക്ക്പകർപ്പുകൾ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ 9446363111 നമ്പരിൽ പ്രവൃത്തി ദിനങ്ങളിൽ അറിയാവുന്നതാണ്.

Read More