സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ പത്തനംതിട്ട ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിയനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരുടെ 12 ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യത: മാസ്റ്റര്‍ ഡിഗ്രി ഇന്‍ സോഷ്യല്‍ വര്‍ക്ക്/സോഷ്യാളജി/പബ്ലിക് ഹെല്‍ത്ത്. ഡിസബിലിറ്റി/ഹെല്‍ത്ത് സംബന്ധമായ പദ്ധതികളില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി 40 വയസ്. അപേക്ഷകള്‍ www.social securitymission.gov.in എന്ന വെബ്‌സൈറ്റില്‍ ജൂലൈ 14നകം ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യണം. ഫോണ്‍: 0471 2348135,2341200.

Read More

പത്തനംതിട്ട ജില്ലയിലെ “വരയാടിൻ കൊക്കയില്‍” പുതിയ അതിഥികള്‍

  ജഗീഷ് ബാബു   കോന്നി വാര്‍ത്ത ഡോട്ട് കോം : വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ എണ്ണത്തിൽ പത്തനംതിട്ട ജില്ലയിലെ വനത്തില്‍ വർധനവെന്ന് വനം വകുപ്പിന്‍റെ പ്രാഥമിക പഠനം. ഗവി വനമേഖലയിലെ പെരിയാർ കടുവസങ്കേതം പടിഞ്ഞാറ് ഡിവിഷന്‍റെ കീഴിലുള്ള പച്ചക്കാനം വനം സ്റ്റേഷൻ പരിധിയിലെ ” വരയാടിൻ കൊക്ക ” എന്ന പ്രദേശത്താണ് വരയാടിൻ കൂട്ടത്തെ ഇപ്പോള്‍ കൂടുതലായി കാണാൻ കഴിയുന്നത് . എന്നാൽ ഒരേ സമയം ഇത്രയും അധികം കൂട്ടത്തോടെ വരയാടുകളെ കാണുന്നത് ഈ അടുത്ത കാലത്താണെന്ന്  വനപാലകർ പറഞ്ഞു.കൂടുതല്‍ പരിശോധനകൾ നടത്തിയങ്കിലേ എണ്ണത്തേ കുറിച്ചു വ്യക്തമായ കണക്കുകള്‍ ലഭ്യമാകൂ.റാന്നി വനം ഡിവിഷനിൽ പച്ചക്കാനം സ്റ്റേഷന്‍റെ പരിധിയിലായിരുന്ന ഈ സ്ഥലം 2013 ൽ ആണ് പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷന്‍റെ ഭാഗമായി മാറിയത്. 59 ചതുരശ്ര കിലോമീറ്റർ വിസ്തൃതി വരുന്ന വനഭൂമിയിലെ ചെങ്കുത്തായ…

Read More

ഭവനപദ്ധതി: പത്തനംതിട്ട ജില്ലയില്‍ 6836 വീടുകള്‍ പൂര്‍ത്തീകരിച്ചു

  കോന്നി വാര്‍ത്ത : അര്‍ഹരായ മുഴുവന്‍ ഭവനരഹിതര്‍ക്കും കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വികസന മിഷനുകളില്‍ പ്രമുഖമായ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പത്തനംതിട്ട ജില്ലയ്ക്ക് ശ്രദ്ധേയമായ നേട്ടം. ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടമായി ഏറ്റെടുത്തിരുന്നത് മുന്‍കാലങ്ങളില്‍ വീട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ പദ്ധതികളില്‍ ഏറ്റെടുത്തവയില്‍ പൂര്‍ത്തീകരിക്കാതെ കിടന്നവയുടെ പൂര്‍ത്തീകരണമാണ്. ജില്ലയില്‍ വിവിധ വകുപ്പുകളുടെ പദ്ധതികളിലായി മുന്‍കാലങ്ങളില്‍ ഏറ്റെടുത്ത് അപൂര്‍ണമായി കിടന്ന 1188 വീടുകളില്‍ 1171 (98.48%) എണ്ണം പൂര്‍ത്തീകരിച്ച് സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്താണ് ജില്ല. ലൈഫ് മിഷന്‍ രണ്ടാം ഘട്ടമായി ഏറ്റെടുത്തിട്ടുള്ളത് ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിര്‍മ്മാണമാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന നടത്തിയ സര്‍വേയിലും പഞ്ചായത്ത് തലത്തിലും ജില്ലാതലത്തിലും സ്വീകരിച്ച അപ്പീലുകളിലുമായി കണ്ടെത്തിയവരില്‍ 2273 പേര്‍ കരാര്‍വച്ച് ഭവന നിര്‍മ്മാണം ആരംഭിച്ചതില്‍ 1866 പേര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ലൈഫ് മിഷന്‍ മൂന്നാംഘട്ടമായി…

Read More

തിരുവനന്തപുരം ആര്‍മി റിക്രൂട്ട്മെന്റ് റാലി: വിപുലമായ യാത്രാ സൗകര്യവുമായി കെഎസ്ആര്‍ടിസി

ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ ലഭ്യം കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ കുളച്ചല്‍ ഗ്രൗണ്ടില്‍ ജനുവരി 11 മുതല്‍ 21 വരെ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കുന്നവര്‍ക്കായി വിപുലമായ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. 10 ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 48,000 ല്‍ അധികം ഉദ്യോഗാര്‍ഥികള്‍ റാലിക്ക് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാ ദിവസവും 4000 ല്‍ അധികം ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുത്ത് മടങ്ങേണ്ടി വരുമെന്നതിനാല്‍, വിശദമായ തയാറെടുപ്പാണ് കെഎസ്ആര്‍ടിസി നടത്തി വരുന്നത്. യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്ന ആര്‍മി റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് ക്രമീകരണങ്ങള്‍. രാവിലെ അഞ്ചു മുതല്‍ റിക്രൂട്ട്മെന്റ് റാലി ആരംഭിക്കുന്നതിനാല്‍ പുലര്‍ച്ചെ മൂന്നു മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക് എത്തിച്ചേരുന്നതിനും തിരിച്ച്…

Read More

300 ദിവസം പൂര്‍ത്തിയാക്കി കൊറോണ സെല്‍ വോളന്‍റിയേഴ്സ് ടീം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ കളക്ടറേറ്റില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രത്യേക കൊറോണ സെല്‍ വോളന്റിയേഴ്‌സ് ടീം പ്രവര്‍ത്തനം തുടങ്ങിയിട്ട് 300 ദിനങ്ങള്‍ പിന്നിട്ടു. ഇതിന്റെ ഭാഗമായി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ജില്ല കളക്ടറുടെ ചേമ്പറില്‍ നടന്ന അനുമോദന ചടങ്ങില്‍ വോളന്റിയേഴ്‌സിന് ജില്ലാ കളക്ടര്‍ സര്‍ട്ടിഫിക്കറ്റും മൊമന്റോയും സമ്മാനിച്ചു. ഇന്ത്യയിലാദ്യമായി പത്തനംതിട്ട ജില്ലയില്‍ അഞ്ചുപേര്‍ക്ക് ഒരുമിച്ച് കോവിഡ് സ്ഥിരീകരണം ഉണ്ടായ 2020 മാര്‍ച്ച് മാസത്തിലാണ് ജില്ലാ കളക്ടറേറ്റില്‍ കൊറോണ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2020 മാര്‍ച്ച് 10ന് പ്രാഥമിക ഘട്ടത്തില്‍ 150 ഓളം വോളന്റിയേഴ്സുമായി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തിരിഞ്ഞ് പ്രവര്‍ത്തിച്ച ടീം കോവിഡ് പോസിറ്റീവ് രോഗികളുടെ കോണ്‍ടാക്ട് ട്രേയ്്സിംഗ്്, ക്വാറന്റൈന്‍ സര്‍വെയ്ലന്‍സ്, ടെക്‌നിക്കല്‍ വര്‍ക്ക്, ഡാറ്റാ ഹാന്‍ഡ്ലിംഗ്, അതിഥി തൊഴിലാളി സ്‌ക്രീനിംഗ്,…

Read More

പത്തനംതിട്ട ജില്ലക്കാര്‍ക്ക് അമർ ജവാൻ ഭാർഗ്ഗവൻ രാഘവൻ പിള്ളയെ ഓര്‍മ്മയുണ്ടോ

  രാഷ്‌ട്രീയ പാർട്ടികളുടെ രക്തസാക്ഷികൾക്ക്‌ രക്തസാക്ഷി മണ്ഡപങ്ങളും ആണ്ടോടാണ്ട്‌ അനുസ്മരണ സമ്മേളനങ്ങളുമുണ്ടാകുമ്പോൾ സ്വന്തം രാജ്യത്തിനു വേണ്ടി യുദ്ധത്തിൽ കൊല്ലപ്പെട്ട അമർ ജവാന്‍റെ ത്യാഗോജ്ജല ജീവബലി വിസ്മൃതിയിലാണ്ടു പോകുന്നു. ഡിസംബർ 19: ഇൻഡോ – പാക്‌ യുദ്ധത്തിൽ കൊല്ലപ്പെട്ട പത്തനംതിട്ട ജില്ലക്കാരൻ അമർ ജവാൻ ഭാർഗ്ഗവൻ രാഘവൻ പിള്ളയുടെ ഓർമ്മ ദിനമാണ് . പന്തളത്തിനടുത്ത്‌ കുളനട പനങ്ങാട്‌ മുണ്ടുവേലിൽ കിഴക്കേതിൽ വീട്ടിൽ പരേതരായ രാഘവൻ പിള്ളയുടെയും ജാനകിയമ്മയുടെയും. മകനായ ഭാർഗ്ഗവൻ രാഘവൻ പിള്ള ഇൻഡ്യൻ ആർമ്മിയിൽ ജോലി ചെയ്തുവരവേ 1971 ലെ ഇൻഡോ – പാക്‌ യുദ്ധത്തിലാണു വീര്യ മൃത്യൂ വരിച്ചത് . ‌. 1971 ലെ ഇന്തോ- പാക്‌ യുദ്ധത്തിൽ കിഴക്കൻ പാക്കിസ്ഥാനിൽ വച്ച്‌ (ഇപ്പോഴത്തെ ബംഗ്ലാദേശ്‌) പാക്‌ പട്ടാളത്തിന്റ്‌ കുഴി ബോംബ്‌ ആക്രമണത്തിലാണു 26 ആം വയസ്സിൽ യുവജവാൻ കൊല്ലപ്പെടുന്നത്‌. ബംഗ്ലാദേശ്‌ എന്ന രാജ്യത്തിന്റെ പിറവിക്ക്‌…

Read More

ജലജീവന്‍ മിഷന്‍ കോന്നി നിയോജക മണ്ഡലംതല ഉദ്ഘാടനം നടന്നു

കോന്നി വാര്‍ത്ത: ജലജീവന്‍ മിഷന്‍ കോന്നി നിയോജക മണ്ഡലംതല ഉദ്ഘാടനം മലയാലപ്പുഴയില്‍ അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. 2.95 കോടി രൂപയുടെ പദ്ധതിയുടെ ഉദ്ഘാടനമാണ് നടത്തിയത്. നിലവിലുള്ള പൈപ്പ് ലൈനില്‍ നിന്ന് ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതും, ലൈന്‍ ദീര്‍ഘിപ്പിച്ച് കണക്ഷന്‍ നല്‍കുന്നതുമാണ് പദ്ധതി. നിയോജക മണ്ഡലത്തിലെ മൂവായിരത്തോളം കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പഞ്ചായത്ത് വിഹിതവും, ഗുണഭോക്തൃ വിഹിതവും ഉള്‍പ്പെട്ടതാണ് പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കോന്നിയൂര്‍ പി.കെ.അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജയലാല്‍, വൈസ് പ്രസിഡന്‍റ് സുജാത അനില്‍, അംഗങ്ങളായ രാജേഷ് മോളുത്തറയില്‍, രാധാമണി ഭാസി, പുളിമൂട്ടില്‍ ശാന്തമ്മ, മുന്‍ പഞ്ചായത്തംഗം മലയാലപ്പുഴ മോഹനന്‍, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എസ്. രേഖ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വര്‍ഗീസ് എബ്രഹാം എന്നിവര്‍ സംസാരിച്ചു.  

Read More

ശബരിമല പ്രസാദം തപാല്‍ വകുപ്പ് വീട്ടില്‍ എത്തിക്കും

കോന്നി വാര്‍ത്ത : ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് തപാൽ വകുപ്പ് വീട്ടിലെത്തിക്കും. തപാൽ വകുപ്പ് കേരള സർക്കിൾ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി മായി ഉണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് സംവിധാനം ഒരുക്കിയത്. സ്വാമിപ്രസാദം എന്ന കിറ്റിന്റെ ഓൺലൈൻ ബുക്കിംഗ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി, അർച്ചന പ്രസാദം എന്നിവയടങ്ങുന്ന കിറ്റിന് 450 രൂപയാണ്. ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും ഇ-പേയ്മെന്റ്ിലൂടെ കിറ്റ് ബുക്ക് ചെയ്യാം. സ്പീഡ് പോസ്റ്റിലൂടെയാകും കിറ്റ് വീടുകളിലെത്തിക്കുക. നാളെ (നവംബർ 6) മുതൽ ബുക്കിംഗ് തുടങ്ങും. നവംബർ 16 മുതലാണ് കിറ്റുകൾ അയച്ചു തുടങ്ങുക. ചടങ്ങിൽ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ വി. രാജരാജൻ, ദേവസ്വം കമ്മീഷണർ ബി.എസ് തിരുമേനി, പോസ്റ്റൽ സർവീസ് ഡയറക്ടർ സയ്യിദ് റഷീദ് എന്നിവർ പങ്കെടുത്തു.

Read More

ഉന്നത നിലവാരത്തിലുള്ള കുമ്പഴ-അട്ടച്ചാക്കൽ- കോന്നി റോഡ് തകർക്കാനുള്ള ശ്രമം എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു

    കോന്നി വാര്‍ത്ത : ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ കുമ്പഴ – അട്ടച്ചാക്കൽ – കോന്നി റോഡ് നവീകരണത്തിന്‍റെ പേരിൽ തകർക്കാനുള്ള ശ്രമം എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു. ബിഎം ആൻ്റ് ബിസി ഉന്നത നിലവാരത്തിൽ ടാർ ചെയ്തിരുന്ന റബറൈസ്ഡ് റോഡിന് മുകളിലൂടെ പഴയ നിലവാരത്തിലുള്ള ടാറിങ് നടത്തി വലിയ ക്രമക്കേട് നടത്താനുള്ള ശ്രമമാണ് തടഞ്ഞത്. അട്ടച്ചാക്കൽ ജങ്ങ്ഷനിലായിരുന്നു സംഭവം. റോഡ് നവീകരണത്തിലെ അപാകത ചൂണ്ടിക്കാട്ടിയ എസ്ഡിപിഐ പ്രവർത്തകർ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു. ഇതേത്തുടർന്ന് സ്ഥലം എംഎൽഎ കെ യു ജനീഷ് കുമാർ സ്ഥലത്തെത്തി ഓവർസീയറുമായി ചർച്ച നടത്തി നിലവിലുള്ള പണികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകി. ഒറ്റ ലെയർ ടാറിങ് ഒഴിവാക്കി രണ്ട് ലെയർ നടത്താനും നിർദ്ദേശം നൽകി. എന്നാൽ സ്ഥലത്തെത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥ റസീനയുടെ നേതൃത്വത്തിലുള്ള എംഎൽഎയുടെ വാക്ക് ധിക്കരിച്ച് വീണ്ടും പണികളുമായി മുന്നോട്ടു…

Read More

konni vartha.com HELP LINE : എല്ലാ സര്‍ക്കാര്‍ വിഭാഗം ഫോണ്‍ നമ്പര്‍

  Helpline ————– State Control Room : 1070 Collectorate Control Room : 1077 Collectorate : 0468-2222515, 0468-2232515, 0468-2222505, 0468-2222507, 8547610039 Police Control Room : 100 Accident Help Line : 108 Fire and Rescue : 101 Ambulance Help Line : 102 Vanitha Help Line : 1090 Vanitha Helpline (Police) : 9995399953 Sexual Harashment ( Safe Woman) : 1091 Vanitha – Nirbhaya : 9833312222 Child Help line : 1098 Disaster Help Line : 1077 BSNL Help Line : 1500 Contact Us —————– The District Collector 2nd Floor, District Collectorate, Pathanamthitta, Kerala-689645 Phone…

Read More