konnivartha.com: പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കില്‍ കൂടല്‍ വില്ലേജിലെ കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടലില്‍ പുതിയ പാറമട വരുന്നു . എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പാറമടയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത് . കൂടല്‍ വില്ലേജിലെ ബ്ലോക്ക് മുപ്പതില്‍ ഉള്‍പ്പെട്ട റീ സര്‍വേ നമ്പര്‍ 56/36, 56/37,56/38, 56/39,63/2ല്‍ ഉള്‍പ്പെട്ട പ്രദേശത്ത് ആണ് പാറമടയ്ക്ക് വേണ്ടി ഉള്ള അപേക്ഷ നല്കിയതും വിവിധ വകുപ്പുകളുടെ അനുമതി പത്രം ലഭ്യമാക്കിയതും . ഒരു കോടി രൂപയ്ക്ക് മുകളിലാണ് പ്രോജക്റ്റ് തുകയായി കാണിച്ചിരിക്കുന്നത് . പാറമട മൂലം ഉള്ള ഭൂമിയ്ക്ക് ഉള്ള പരിസ്ഥിതി ആഘാതം , വായുമലിനീകരണം ,പ്രദേശത്തെ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന വിവിധ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് അടുത്ത മാസം മൂന്നിന് കലഞ്ഞൂരില്‍ വെച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൊതു ജനകീയ അഭിപ്രായം തേടും . പരാതികള്‍ ഇവിടെ മാത്രം ഉന്നയിക്കാന്‍ ഉള്ള…
Read Moreടാഗ്: pathanamthitta
എന്റെ കേരളം മെഗാപ്രദര്‍ശന വിപണന കലാമേള വിശേഷങ്ങള്‍ ( 16/05/2025 )
ഇന്ന് (മേയ് 16) കൊടിയേറ്റം:എന്റെ കേരളം മെഗാപ്രദര്‍ശന വിപണന കലാമേള മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും ശീതികരിച്ച 186 സ്റ്റാളുകള്‍, 71000 ചതുരശ്രയടി വിസ്തീര്‍ണം,കലാ-സാംസ്‌കാരിക പരിപാടി, മെഗാ ഭക്ഷ്യമേള, കാര്‍ഷിക മേള konnivartha.com: പത്തനംതിട്ടയുടെ ദിനരാത്രങ്ങള്‍ക്ക് ഇനി ഉല്‍സവ ലഹരി. കാത്തിരിപ്പിന് ഇന്ന് വിരാമം. പിണറായി വിജയന്‍ സര്‍ക്കാരിന്റെ 9 വര്‍ഷത്തെ വികസന നേര്‍ക്കാഴ്ചയുമായി എന്റെ കേരളം മെഗാപ്രദര്‍ശന വിപണന കലാമേളയ്ക്ക് പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ ഇന്ന് (മേയ് 16 വെള്ളി) തുടക്കം. വൈകിട്ട് 5ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. നിയസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. വികസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച പിണറായി വിജയന്‍ സര്‍ക്കാരിന്റെ അസൂയാവഹമായ നേട്ടം മേയ് 22 വരെ നീളുന്ന മേളയിലുണ്ടാകും. രാവിലെ 10 മുതല്‍…
Read Moreവാഴകൃഷി കണ്ട് കാട്ടാനയ്ക്ക് ഭ്രാന്ത് ഇളകി :കുളത്ത്മണ്ണില്‍ സര്‍വ്വ നാശം
konnivartha.com: കാട്ടാന ,പുലി ,കടുവ ,കാട്ടുപോത്ത് ,കുരങ്ങ് ,മ്ലാവ് , കാട്ടു പന്നി .ഇവയുടെ എല്ലാം കണ്ണ് വെട്ടിച്ച് മണ്ണില്‍ വിത്ത് വിതച്ചു വെള്ളവും വളവും നല്‍കി നട്ട് പരിപാലിച്ചു തലപൊക്കത്തില്‍ എത്തിച്ചാല്‍ കര്‍ഷകന് ലഭിക്കുന്നത് കണ്ണ് നീര്‍ മാത്രം . ഹൃദയം തകര്‍ന്ന വേദനയോടെ ഒരു കൂട്ടം കര്‍ഷകര്‍ പറയുന്നു ഞങ്ങളുടെ സ്വപ്നം ആണ് ദാ കിടക്കുന്നത് .ചൂണ്ടി കാണിച്ചത് കാട്ടാന മേഞ്ഞ വാഴ കൃഷിയുടെ നേര്‍ ചിത്രം . ഇത് കലഞ്ഞൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് .കൂടല്‍ വില്ലേജ് അധികാരികളുടെ പരിധിയില്‍ ഉള്ള ഭൂമിക . ഇവിടെ ജീവിക്കുന്നത് കൃഷിയെ സ്നേഹിക്കുന്ന ഒരു പറ്റം കര്‍ഷകര്‍ . പകലും രാത്രിയും ഇവരുടെ സ്വപ്നം കൃഷിയുടെ വളക്കൂര്‍ ഉള്ള നൂറായിരം ആവശ്യം .ഇവയെല്ലാം തച്ചു തകര്‍ക്കാന്‍ വനത്തില്‍ നിന്നും വരുന്ന വന്യ മൃഗങ്ങള്‍ .…
Read Moreപ്രായപൂർത്തിയാകാത്ത 3 സഹോദരിമാരെ ബലാത്സംഗം ചെയ്തു; പതിനേഴുകാരൻ പിടിയിൽ
konnivartha.com: പ്രായപൂർത്തിയാകാത്ത മൂന്നു സഹോദരിമാരെ ബലാത്സംഗം ചെയ്ത പതിനേഴുകാരനെതിരെ നിയമ നടപടി.കഴിഞ്ഞ വർഷം വേനലവധിക്കാലത്ത് 13,12,9 വയസ്സുള്ള സഹോദരിമാരെയാണ് വീട്ടിൽവച്ച് പതിനേഴുകാരൻ ബലാത്സംഗം ചെയ്തത്. മൂഴിയാർ പൊലീസ് പതിനേഴുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. തുടർന്ന് കൊല്ലം ജുവനൈൽ ഹോമിലേക്കു മാറ്റി. കോന്നിയിൽ പഠിക്കുന്ന കുട്ടികൾ വേനലവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴായിരുന്നു ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. അമ്മ ജോലിയ്ക്കായി പുറത്തു പോകുമ്പോഴായിരുന്നു പീഡനം.കൗൺസിലിങ്ങിനിടെ മൂത്തകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് അധികൃതർ ശിശുക്ഷേമ സമിതിക്ക് വിവരം കൈമാറി. പിന്നീട് മൂഴിയാർ പൊലീസിനെ അറിയിക്കുകയും കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു.മൂന്ന് പെൺകുട്ടികളുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് മൂഴിയാർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
Read Moreകർഷകർക്കായി പന്നിവേട്ട തുടർന്ന് കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്ത്
konnivartha.com: ജനവാസ കേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.കോന്നി അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ അംഗീകൃത ഷൂട്ടർമാരായ സിനിൽ വി മാത്യു, ജോൺ ജോസഫ് എന്നിവരാണ് പന്നിയെ വെടിവെച്ചത്. ബാബു ആദിത്യ ഭവനം നൽകിയ പരാതിയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പദവി ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി നൽകിയ ഉത്തരവിലാണ് പന്നിയെ വെടിവെച്ചത്. കൃഷിയിടത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ തിരച്ചിലിൽ മൂന്നു കാട്ടുപന്നികളെ ഉന്മൂലനം ചെയ്തു. കർഷകർ ലഭ്യമാക്കുന്ന പരാതിയിൽ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലുവാൻ ഗ്രാമപഞ്ചായത്ത് സജ്ജമാണെന്നും ഇതിനായി ഏഴ് ഷൂട്ടർമാരെ ഗ്രാമപഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് രേഷ്മ മറിയം റോയി പറഞ്ഞു.
Read Moreവിദ്യാര്‍ഥി എത്തിയത് മദ്യലഹരിയില്‍ :ബാഗില്‍ മദ്യക്കുപ്പിയും പണവും
പത്തനംതിട്ടയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥി എത്തിയത് മദ്യലഹരിയില്‍. ബാഗ് പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പിയും പതിനായിരത്തോളം രൂപയും കണ്ടെത്തി. ക്ലാസിനു പുറത്തിറക്കിയ വിദ്യാര്‍ഥിയുടെ വീട്ടുകാരെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചു. പത്തനംതിട്ട കോഴഞ്ചേരിയിലെ ഒരു സ്‌കൂളിലാണ് സംഭവം. പരീക്ഷഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിയ്‌ക്കെത്തിയ അധ്യാപകന് തോന്നിയ സംശയമാണ് മദ്യക്കുപ്പിയും പണവും കണ്ടെത്തുവാന്‍ കഴിഞ്ഞത് . പരീക്ഷയ്ക്കുശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണെന്ന് പോലീസും പറയുന്നു
Read Moreകോന്നി ഇക്കോ ടൂറിസം: കാഴ്ചകളിലേക്ക് ഇനിയെങ്കിലും മിഴി തുറക്കുക
konnivartha.com: കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ. കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് നമ്മുടെ കോന്നി അരുവാപ്പുലം കൊക്കാത്തോട് കാട്ടാത്തി പാറ എങ്കിലും വനം വകുപ്പിന്‍റെ ടൂറിസം പദ്ധതി ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല . കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കൊക്കാത്തോട് കാട്ടാത്തി പാറയിലേക്ക് വിനോദ സഞ്ചാരം സാധ്യമാക്കുവാന്‍ മുന്‍പ് നടപടി ഉണ്ടായി എങ്കിലും ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഈ പദ്ധതി സര്‍ക്കാര്‍ ഫയലില്‍ ഉറക്കം പിടിച്ചിരിക്കുന്നു. സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഇവിടെ ഇതാ ആകാശത്തോളം തല പൊക്കത്തില്‍ കാട്ടാത്തി പാറ.അരികില്‍ അണയുന്നവരില്‍ പ്രകൃതിയുടെ പച്ചപ്പ് കുളിര്‍ തെന്നലായ് തഴുകി എത്തും.ഇത് വനാന്തരത്തില്‍ ഉള്ള പ്രകൃതിയുടെ വര പ്രസാദം. പത്തനംതിട്ട ജില്ലയില്‍ കോന്നി കൊക്കാതോട് എന്ന…
Read Moreകാണാതായ യുവതിയെ തേടി കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് പത്തനംതിട്ടയില്‍ എത്തി
konnivartha.com: 2014 ൽ കാണാതായ തമിഴ്നാട് സ്വദേശിനിയായ യുവതിക്കുവേണ്ടിയുള്ള അന്വേഷണം കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് സി ഐ ഡി വിഭാഗം ഊർജ്ജിതമാക്കി. പോലീസ് സംഘം പത്തനംതിട്ടയിലെത്തി വ്യാപകമായ അന്വേഷണം നടത്തി. കാണാതാവുമ്പോൾ 38 വയസിനടുത്ത് പ്രായമുണ്ടായിരുന്ന കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ബിരുദമുള്ള ധരിണി (38) ( അച്ഛൻ ഷൺമുഖം ) അവിവാഹിതയാണ്. 2014 സെപ്റ്റംബർ 17 ന് തമിഴ്നാട് കരുമത്താംപട്ടിയിലെ വീട്ടിൽ നിന്നാണ് ഇവരെ കാണാതായത്. ഒറ്റയ്ക്ക് യാത്രകൾ ചെയ്യുന്ന പ്രകൃതമുള്ള ധരിണി ആരാധനാലയങ്ങളിലെ സന്ദർശനത്തിൽ അതീവ തല്പരയായിരുന്നെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. സ്കൂളുകളിലോ കോളേജിലോ ട്യൂഷൻ സെന്ററുകളിലോ ജോലി ചെയ്യാനുള്ള സാധ്യതയുള്ളതായി പോലീസ് കരുതുന്നുണ്ട്. തിരുപ്പൂർ അവിനാഷി തിരുമുരുഗൻ ബൂണ്ടി അണ്ണാ സ്ട്രീറ്റ് ന്യൂ നമ്പർ 32/64, (ഓൾഡ് നമ്പർ 7/65) വിലാസത്തിലും, കോയമ്പത്തൂർ ഡിസ്ട്രിക്ട് കരുമത്താംപട്ടി തേർഡ് സ്ട്രീറ്റ് കുങ്കുമാ നഗർ ഡോർ നമ്പർ 13 എന്ന…
Read Moreവരാല്‍ കൊണ്ടുവന്ന വരുമാനം:കര്‍ഷകര്‍ക്ക് പുതുജീവിതം
konnivartha.com: മത്സ്യകര്‍ഷകര്‍ക്ക് പ്രതീക്ഷ പകരുകയാണ് പത്തനംതിട്ട ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. ഉപയോഗശൂന്യമായിരുന്ന ചെമ്പുകചാലിലെ ജലാശയത്തെ പൂര്‍വസ്ഥിതിയിലേക്കു കൊണ്ടുവന്നാണ് ഒരുജനതയുടെ ജീവിതം മാറ്റിമറിച്ച മത്സ്യകൃഷിക്കും തുടക്കമായത്. എസ് ആര്‍ മത്സ്യകര്‍ഷക കൂട്ടായ്മയാണ് ഇവിടെ വരാലിന്റെ രുചിയോളങ്ങള്‍ തീര്‍ക്കുന്നത്. കര്‍ഷകനായ ഷാജി കെ. ജേക്കബിന്റെ നേതൃത്വത്തിലാണ് വരാലുകള്‍ ജലാശയത്തിലേക്ക് വിത്തുകളായി എത്തിയത്. ശുദ്ധജല മത്സ്യമാണിത്. മുപ്പതേക്കറോളം വരുന്ന പാടശേഖരത്തിന്റെ നടുവിലായാണ് ചെമ്പുകചാല്‍. വരാല്‍കൃഷിയുടെ ആദ്യഘട്ടം അനുകൂലമായസാഹചര്യം സൃഷ്ടിക്കലായിരുന്നു. ഇതിനായി ജലാശയത്തിന്റെ പി എച്ച് തോത് പരിശോധിച്ച് ആനുപാതികമാക്കി. പിന്നീടാണ് കൃഷി ആരംഭിച്ചത്. എട്ടു മാസമാണ് വരാലിന്റെ പൂര്‍ണവളര്‍ച്ച കാലാവധി. ഓരോന്നിന്നും രണ്ടു കിലോയോളം തൂക്കം ഈ ഘട്ടത്തില്‍ കിട്ടും. തടയണ മത്സ്യകൃഷിയില്‍ നിന്നുള്ള ലാഭം മുഴുവനും കര്‍ഷകന് സ്വന്തം – തിരുവല്ല മത്സ്യ ഭവന്‍ ഓഫീസര്‍ ശില്പ പ്രദീപ് പറഞ്ഞു. ചുറ്റും മുളനാട്ടി ടാര്‍പോളിന്‍ കെട്ടിയാണ് കൃഷി സംരക്ഷിക്കുന്നത്. 11…
Read Moreകോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫി
മഹാത്മാ പുരസ്‌കാരം ഓമല്ലൂര്‍ പഞ്ചായത്തിന് konnivartha.com: പത്തനംതിട്ട ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2023-24 വര്‍ഷത്തെ സ്വരാജ് ട്രോഫി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്. ഭരണ, വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകള്‍ക്കാണ് സ്വരാജ് ട്രോഫി നല്‍കുന്നത്. പന്തളം തെക്കേകര ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനുള്ള മഹാത്മാ പുരസ്‌കാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് നേടി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലഭിക്കുന്നത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തന മികവിനാണ് പുരസ്‌കാരം കിട്ടിയത്. തൊഴിലുറപ്പ് പ്രവര്‍ത്തകരില്‍ 70 ശതമാനത്തിന് മുകളില്‍ 100 ദിവസം പൂര്‍ത്തീകരിച്ചു. ശരാശരി തൊഴില്‍ ദിനം 83 ന് മുകളില്‍ ആണ്. പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ ഉറപ്പ് വരുത്തി . ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി.…
Read More