വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ മെഗാ അദാലത്ത്(നവംബര്‍ :23 ) രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍. അദാലത്തില്‍ പുതിയ പരാതികള്‍ സ്വീകരിക്കും. സുഭിക്ഷാ ഹോട്ടല്‍ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് എതിര്‍വശം ആരംഭിച്ച സുഭിക്ഷാ ഹോട്ടലിന്റെ ഉദ്ഘാടനം പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. ഇരുപത് രൂപാ നിരക്കില്‍ വെജിറ്റേറിയന്‍ ഉച്ചയൂണ് ലഭിക്കും. സൗജന്യ പരിശീലനം നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍, കേക്ക്, ഷേക്‌സ് നിര്‍മിക്കുന്നതിനുള്ള സൗജന്യ പരിശീലനം പത്തനംതിട്ട എസ്ബിഐ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 25 മുതല്‍. ഫോണ്‍: 8330010232 ഗതാഗത നിരോധനം റോഡ് പണിക്കായി മൂലയ്ക്കല്‍ പീടിക മുതല്‍ കണ്ണന്നുര്‍ പറമ്പ് വരെ വാഹന ഗതാഗതം നവംബര്‍ 23 മുതല്‍ ഒരു മാസത്തേയ്ക്ക് നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത്…
Read Moreടാഗ്: pathanamthitta
മുപ്പതിലധികം മോഷണക്കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി
പത്തനംതിട്ട : സ്ഥിരം മോഷ്ടാവ് പോലീസിന്റെ വലയിൽ കുടുങ്ങി. മുപ്പതിലധികം മോഷണക്കേസുകളിൽ പ്രതിയായ പറക്കോട് ടി ബി ജംഗ്ഷനിൽ നെല്ലിക്കോട്ട് പടിഞ്ഞാറ്റതിൽ തുളസിധര (48)നാണ് അറസ്ററിലായത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം പന്തളം ഏനാത്ത് പോലീസിന്റെ സംയുക്തസംഘം നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് മോഷ്ടാവ് വലയിലായത്. പന്തളം എസ് എച്ച് ഒ റ്റി ഡി പ്രജീഷ്, ഏനാത്ത് എസ് എച്ച് ഒ അമൃത് സിംഗ് നായകം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം . കഴിഞ്ഞ 8 ന് രാത്രി പന്തളം കുരമ്പാല സ്വദേശി അനീഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറിലധികം റബ്ബർ ഷീറ്റുകളും ആക്ടീവ സ്കൂട്ടറും കവർന്ന് പ്രതി കടന്നിരുന്നു.പിറ്റേന്ന് പുലർച്ചെ 5 മണിക്കാണ് മോഷണ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന്, പന്തളം പോലീസ് കേസെടുത്ത് വ്യാപകമായ അന്വേഷണം നടത്തി സംശയമുള്ള നിരവധിപേരെ നിരീക്ഷിച്ചു…
Read Moreകോന്നി അട്ടച്ചാക്കല്‍ ശാന്തി ജംഗ്ഷനിൽ കല്ലുമഴ
konnivartha.com: കോന്നി അട്ടച്ചാക്കല്‍ ശാന്തി ജംഗ്ഷനിൽ കല്ലുമഴ . ചെങ്ങറയിൽ പ്രവർത്തിക്കുന്ന പാറമടയിൽ നിന്ന് ലോഡ് കയറ്റികൊണ്ട് പോകുന്ന വാഹനത്തിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ മുട്ടന്‍ കല്ലാണിത്.യാതൊരു സുരക്ഷാ മാര്‍ഗവും ഇല്ലാതെ പാറകള്‍ കുത്തി നിറച്ചു കൊണ്ട് ആണ് വാഹനങ്ങള്‍ പോകുന്നത് . റോഡിലേക്ക് പാറകല്ലുകള്‍ തെറിച്ചു വീഴുന്നു .ആരുടെ എങ്കിലും തലയില്‍ വീണാല്‍ മരണം സംഭവിക്കും . ഏതാനും നാളുകളായി ചെങ്ങറ അട്ടച്ചാക്കൽ റോഡിൽ ഇതാണ് അവസ്ഥ . ആരെങ്കിലും പരാതി പറഞ്ഞാല്‍ അവരെ സമൂഹത്തിനു മുന്നില്‍ ആക്ഷേപിക്കാന്‍ സംഘടിത ശ്രമം ഉണ്ട് . ഇതിനു ഒരു ശാശ്വതമായ പരിഹാരം കണ്ടേ മതിയാകൂ എന്ന് സ്കൂള്‍ കുട്ടികള്‍ അടക്കം പറയുന്നു . മരണം ഉണ്ടായ ശേഷം പ്രതിക്ഷേധം രേഖപ്പെടുത്തിയിട്ട് കാര്യം ഉണ്ടോ . ഈ “തോന്നിവാസത്തിന്” എതിരെ ജനങ്ങൾക്ക് ഒപ്പം നിന്ന് പ്രതികരിക്കേണ്ട…
Read Moreഈ പൊന്നുമോള്‍ക്ക് ചികിത്സാ സഹായം ആവശ്യമാണ് :നമ്മള്‍ സഹായിക്കണം
പത്തനംതിട്ട ജില്ലയിലെ പ്രമാടം പഞ്ചായത്തിൽ പുളിമുക്ക് തുഷാരഭവനിൽ അശോകുമാറിന്‍റെ മകൾ വൃന്ദ എം അശോകന് സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂർവ രോഗത്തിന്‍റെ ചികിത്സയ്ക്കായി 30 ലക്ഷം രൂപ ആവശ്യമാണ് . കുട്ടിയുടെ അമ്മ മീനുവും ഈ രോഗം കാരണം ചികിത്സയിലാണ് .രോഗബാധിതരായ ഭാര്യയും മകളുമായി വാടകവീട്ടിൽ കഴിയുന്ന അശോക് കുമാറിന് ജോലിക്ക് പോകാൻ പോലും നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ഇത്രയും തുക കണ്ടെത്തുവാൻ കുടുംബത്തിന് നിവൃത്തിയില്ല . ഈ സാഹചര്യത്തില്‍ കോന്നി എംഎൽഎ ഉൾപ്പെടെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് വൃന്ദ ചികിത്സാ സഹായനിധി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു . ഈ മാസം 27ആം തീയതി കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കും .വൃന്ദ ചികിത്സാ സഹായനിധിയിലേക്ക് സഹായം ആവശ്യം ആണെന്ന് ബന്ധപ്പെട്ട ഭാരവാഹികള്‍ അറിയിച്ചു . വൃന്ദ…
Read Moreപത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹരിതസ്ഥാപനം
ശുചിത്വ-മാലിന്യ സംസ്‌കരണം, ഊര്‍ജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയിലൂടെ സമൂഹത്തിന് പരിസ്ഥിതിപാലന മാതൃകയായി എന്ന വിലയിരുത്തലോടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനെ ഹരിത ഓഫീസായി തിരഞ്ഞെടുത്തു. മാനദണ്ഡങ്ങളുടെ കൃത്യത ഉറപ്പാക്കിയതിന് എ ഗ്രേഡ് നല്‍കി. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മികവ് കണ്ടെത്തിയത്. ഹരിതകേരള മിഷന്റെ സര്‍ട്ടിഫിക്കറ്റ് ഓഫീസ് പ്രതിനിധി ആര്‍. രാജിമോള്‍ ഗുരുകൃപ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ അധ്യക്ഷന്‍ സക്കീര്‍ ഹുസൈനില്‍നിന്ന് സ്വീകരിച്ചു.
Read Moreട്രെയിനിൽ ബോംബ് ഭീഷണി: വ്യാജ സന്ദേശം നല്‍കിയത് പത്തനംതിട്ട നിവാസി
പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് വ്യാജ സന്ദേശം നൽകിയയാളെ തിരിച്ചറിഞ്ഞു. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാലാണ് വ്യാജ സന്ദേശം അയച്ചത് എന്ന് കണ്ടെത്തി . ഇയാളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കി.പോലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണിയെ തുടർന്ന് ട്രെയിനുകളിൽ പരിശോധന നടന്നു . സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.
Read Moreപത്തനംതിട്ട ജില്ലക്കാരുടെ ഗതികേട് :മഴ പെയ്താല്‍
konnivartha.com: മഴപെയ്താല്‍ മനസ്സില്‍ തീമഴ പെയ്യുന്നത് പത്തനംതിട്ട ജില്ലക്കാര്‍ക്ക് ആണ് .പ്രത്യേകിച്ച് നഗരത്തില്‍ കച്ചവടം നടത്തുന്നവര്‍ക്ക് . മഴ വെള്ളം ഒഴുകി പോകാന്‍ ഉള്ള ഓടകള്‍ അടഞ്ഞു . വെള്ളം റോഡില്‍ നിറഞ്ഞു ഒഴുകി കടകളില്‍ കയറും .ലക്ഷകണക്കിന് രൂപയുടെ സാധനം നശിക്കും .ഒപ്പം പാമ്പും മറ്റു ഷുദ്ര ജീവികളും കടയില്‍ കയറിക്കൂടും . പത്തനംതിട്ട ജില്ലയുടെ എല്ലാ ഭാഗത്തും ഉള്ള റോഡിലെ ഓട തുറന്നു മാലിന്യം നീക്കം ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു . അടിഞ്ഞു കൂടിയ മാലിന്യം മൂലം ഓട നിറഞ്ഞു എന്ന് അധികാരികള്‍ സമ്മതിക്കില്ല . ഓഫീസ് കസേര വിട്ടു ഉന്നത അധികാരികള്‍ ജനങ്ങളുടെ വിഷയങ്ങള്‍ നേരില്‍ കാണുന്നില്ല . ഇന്ന് പെയ്ത മഴയില്‍ പത്തനംതിട്ട ജില്ലയുടെ ഭരണ സിരാകേന്ദ്രമായ പത്തനംതിട്ട നഗരം വെള്ളത്തില്‍ മുങ്ങി . കാരണം വെള്ളം ഒഴുകി പോകാന്‍ ഉള്ള…
Read Moreപ്രവാസി സംഘം പത്തനംതിട്ട ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ നടന്നു
konnivartha.com: പത്തനംതിട്ട ജില്ലയിൽ ഒരു ലക്ഷം അംഗങ്ങളെ ചേർക്കാൻ കേരള പ്രവാസി സംഘം ജില്ലാ നേതൃയോഗം തീരുമാനിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് പീറ്റർ മാത്യു യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട,ജില്ലാ വൈസ് പ്രസിഡൻ്റ് സലീം റാവുത്തർ അധ്യക്ഷനായി. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.ജി.ചന്ദ്രബാബു, ഷാ പന്തളം, ഉപേന്ദ്രൻ റാന്നി, കോന്നി ഏരിയാ സെക്രട്ടറി ഷാഹീർ പ്രണവം എന്നിവർ സംസാരിച്ചു. പ്രവാസി സംഘം ജില്ലാ മെമ്പർഷിപ് ക്യാമ്പയിൻ സംസ്ഥാന വൈസ് പ്രസിഡന്റ് പീറ്റർ മാത്യു ജില്ലാ സെക്രട്ടറി രഘുനാഥ് ഇടത്തിട്ടക്ക് നൽകി ഉദ്ഘാടനം ചെയ്തു. വിദേശത്ത് ജോലിക്കു പോകുന്ന ഉദ്യോഗാർഥികൾക്കു സംസ്ഥാനത്ത് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ മാത്രമാണ് മെഡിക്കൽ എടുക്കാനുള്ള സൗകര്യം നിലവിൽ ഉള്ളത്. ജില്ലയിൽ ഒരു മെഡിക്കൽ പരിശോധന കേന്ദ്രം അനുവദിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
Read Moreനവീൻ ബാബുവിന്റെ മരണം: സിപിഎം നിലപാട് വേട്ടക്കാർക്കൊപ്പം: അഡ്വ പഴകുളം മധു
പത്തനംതിട്ട : കണ്ണൂർ എ .ഡി .എം നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മരണത്തിന് കാരണക്കാരിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് സേവാദൾ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കോൺഗസ് സേവാദൾ ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു മാർച്ച് ഉദ്ഘാടനം ചെയ്തു. നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎം നേതാക്കൾ ഇപ്പോൾ ഒഴുകുന്നത് കള്ളക്കണ്ണു നീർ ആണെന്നും പി പി ദിവ്യയ്ക്ക് സംരക്ഷണ കവചം ഒരുക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആണെന്നും പഴകുളം മധു പറഞ്ഞു. മരണത്തിന് കാരണക്കാരിയായ പി പി ദിവ്യയ്ക്ക് നവീൻ ബാബുവിനെതിരെ അടിസ്ഥാന രഹിതമായ ആക്ഷേപം ഉന്നയിക്കാൻ സഹായം ഒരുക്കി…
Read Moreപ്രത്യേക പരിശീലനം ലഭിച്ച സംഘം ചിറ്റാറിൽ ക്യാമ്പ് ചെയ്യും
konnivartha.com: പത്തനംതിട്ട ജില്ലയിലെ ചിറ്റാർ- സീതത്തോട് പ്രദേശങ്ങളിൽ കാട്ടാന നാട്ടിൽ ഇറങ്ങി നാശം വിതയ്ക്കുന്നത് അഡ്വ: കെ യു ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതിൻ്റെ ഭാഗമായി വനം വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പടെയുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ ചിറ്റാറിൽ സ്ഥലം സന്ദർശിച്ചു. വനം വകുപ്പും പൊലീസും ചേർന്ന് ആന കക്കാട്ടാർ മുറിച്ച് കടന്ന് നാട്ടിലേക്ക് പ്രവേശിക്കാതിരിക്കാൻ ഹാങ്ങിങ് ഫെൻസിംഗ് സ്ഥാപിക്കുകയും മയക്കു വെടി വയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും,പടക്കം,തോട്ട തുടങ്ങിയവ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കി ആനകൾ ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നതിന് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച സംഘം ചിറ്റാറിൽ ക്യാമ്പ് ചെയ്യും. ചിറ്റാർ ഊരാംപാറയിൽ വനം പോലീസ് ഉദ്യോഗസ്ഥരുടെ തിരച്ചിൽ സംഘത്തിനൊപ്പം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ…
Read More