konnivartha.com /America: കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഇന്ന് വാഷിംഗ്ടണിലെ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് 30-ലധികം പ്രമുഖ അമേരിക്കൻ കമ്പനികളുടെ സിഇഒമാരുമായും പ്രതിനിധികളുമായും സംവദിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യ നിക്ഷേപങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുണ്ടെന്നും കഴിഞ്ഞ 8 വർഷമായി ഗവണ്മെന്റ് നടപ്പാക്കിയ ബിസിനസ് അനുകൂല പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിൽ സംയുക്ത സംരംഭങ്ങളിൽ പങ്കാളികളാകാനും മന്ത്രി ആഹ്വാനം ചെയ്തു. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ (യുഎസ്ഐബിസി) സംഘടിപ്പിച്ച ചർച്ചയിൽ ബിസിനസ്സ് പ്രമുഖർക്ക് പുറമേ, നാസ പ്രതിനിധികൾ, അമേരിക്കൻ ചിന്തകർ, ഫെഡറൽ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. ഭൗമ നിരീക്ഷണത്തിനായി NISAR [നാസ -ഐഎസ്ആർഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ] എന്ന പേരിൽ ഒരു സംയുക്ത റഡാർ ഉപഗ്രഹം വിക്ഷേപിക്കാൻ ഐഎസ്ആർഒയും നാസയും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ജിതേന്ദ്ര സിംഗ് ബിസിനസ്സ് നേതാക്കളോട് പറഞ്ഞു. ചന്ദ്രയാൻ-1,…
Read Moreടാഗ്: Pennsylvania
പെൻസിൽവാനിയായില്‍ ഐ . സി.യു. ബെഡ്ഡുകൾക്ക് ക്ഷാമം നേരിടും
ഫിലഡൽഫിയായില്‍ നിന്നും രാജു ശങ്കരത്തിൽ @കോന്നി വാര്‍ത്ത ഡോട്ട് കോം ഫിലഡൽഫിയ: ഒരു മാസം മുമ്പ് അഞ്ഞൂറോളം രോഗികളിൽ നിന്ന് രണ്ടാഴ്ച പിന്നിട്ടപ്പോൾ അത് മൂന്നിരട്ടിയായി. എന്നാൽ വ്യാഴാഴ്ച ആയപ്പോഴേക്കും സർവ്വരെയും ഞെട്ടിച്ചുകൊണ്ട് 7,000 കവിഞ്ഞു. ഇതുവരെയായി 6,808 പുതിയ COVID-19 കേസുകൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു, ഇതേരീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോവുകയാണെങ്കിൽ ഡിസംബർ മാസമാകുമ്പോഴേക്കും പെൻസിൽവാനിയയ്ക്ക് ഐസിയു കിടക്കകൾ പൂർണ്ണമായും തീർന്നുപോകുമെന്ന് പെൻസിൽവാനിയ ആരോഗ്യ സെക്രട്ടറി റേച്ചൽ ലെവിൻ മുന്നറിയിപ്പ് നല്‍കി . പെൻസിൽവാനിയ ആശുപത്രികളിൽ ആകെ 3,800 ഗുരുതരമായ ആവശ്യങ്ങൾക്കുള്ള പരിചരണ കിടക്കകളാണുള്ളത്, എന്നാൽ മൂന്നിൽ രണ്ട് കിടക്കകളിലും നിലവിൽ വിവിധ രോഗികളുണ്ട്. നിലവിലുള്ള ഐ.സി.യു കിടക്കകളുടെ എണ്ണം ജൂൺ പകുതിയോടെ 1,200 ൽ നിന്ന് ബുധനാഴ്ച ആയപ്പോഴേക്കും 780 ആയി കുറഞ്ഞു. ഈ സ്ഥിതി തുടരുകയാണെങ്കിൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങൾ ആശങ്കാജനകമാണ്, പെൻസിൽവാനിയ…
Read More