പണ്ട് ബാല്യങ്ങൾ കാത്തിരുന്ന പിള്ളേരോണമാണ് ഇന്ന്

പിള്ളേരോണം   ഇന്ന് കൊല്ലവർഷം 1200 മാണ്ട് കർക്കിടകമാസത്തെ തിരുവോണം (09.08.2025) ആണ് ഈ വർഷത്തെ പിള്ളേർ ഓണം ആഘോഷിക്കുന്നത്.   ഇന്ന് തൊട്ട് കന്നിമാസത്തിലെ മകം നാൾ വരെ ഈ വർഷം (2025 സെപ്റ്റംബർ 20 വരേ) നമ്മൾ കേരളീയർ പ്രത്യേകിച്ച് കർഷകർ ഓണം ആഘോഷിക്കാറുണ്ട് എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്   ഇന്നാണ് കർക്കടകത്തിലെ തിരുവോണം. പിള്ളേരൊക്കെ പണ്ട് ആഘോഷമാക്കിയിരുന്ന പിള്ളേരോണം. ഈ ദിവസത്തിന്റെ പ്രത്യേകത ഒന്നും പുതിയ തലമുറയിലെ പിള്ളേര് അറിഞ്ഞുപോലും കാണില്ല. എന്തായാലും ഇന്ന് ഓണമാണ്. വരാനിരിക്കുന്ന തിരുവോണത്തിന്റെ മുന്നറിയിപ്പുമായി എത്തുന്ന പിള്ളേരോണം.   കര്‍ക്കിടകം തീരാറായി, കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു എന്നാണു പഴമക്കാര്‍ പറയാറുള്ളത്. ഇനി വരാനിരിക്കുന്നത് ഓണക്കാലമാണ്. സമൃദ്ധിയുടെ കാലം. ഓരോ മലയാളിയും മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് ഓണം ആഘോഷിക്കും.   ചിങ്ങമാസത്തിലെ തിരുവോണ നാളിലെ പൊന്നോണം…

Read More