konnivartha.com: ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29-ന് ഉച്ചയ്ക്ക് 12.30-ന് ന്യൂഡല്‍ഹിയിലെ അഖിലേന്ത്യാ ആയുര്‍വേദ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എഐഐഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വ്വഹിക്കും. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (പിഎം-ജെഎവൈ) എന്ന സുപ്രധാന പദ്ധതിയുടെ പ്രധാന കൂട്ടിച്ചേര്‍ക്കല്‍ എന്ന നിലയില്‍, 70 വയസും അതിനുമുകളിലും പ്രായമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ വിപുലീകരിക്കുന്ന പദ്ധതിക്കു പ്രധാനമന്ത്രി തുടക്കമിടും. എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കും. രാജ്യത്തുടനീളം ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രിയുടെ നിരന്തരമായി പരിശ്രമിക്കുന്നു. ആരോഗ്യ പരിരക്ഷാ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കുന്നതിന്റെ ഭാഗമായി വിവിധ ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെ…
Read More