പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്രവപരിശോധന നടത്തി

 132 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ മൂന്നു പേര്‍ക്ക് രോഗബാധ കണ്ടെത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 പരിശോധനയില്‍ രോഗബാധ കണ്ടെത്തിയവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും സ്രവപരിശോധന നടത്തിയതായും, പോസിറ്റീവായവര്‍ക്ക് ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ ചികിത്സാ സൗകര്യം ഒരുക്കിയെന്നും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. എറണാകുളം കേരള പോലീസ് ഹൗസിംഗ് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ എ ആര്‍ ക്യാമ്പില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആന്റിബോഡി ടെസ്റ്റ് നടത്തി. ക്യാമ്പില്‍ 132 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ മൂന്നു പേര്‍ക്ക് രോഗബാധ കണ്ടെത്തി. ഇവര്‍ക്ക് ചികിത്സാസൗകര്യം ഏര്‍പ്പെടുത്തി. പത്തനംതിട്ട സി ബ്രാഞ്ച് ഡ്രൈവര്‍ക്ക് രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് ഡിവൈഎസ്പി ഉള്‍പ്പെടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്കാണ് ഇന്ന്(ജൂലൈ 30) ജില്ലാപോലീസ് ആസ്ഥാനത്ത് സ്രവപരിശോധന നടത്തിയത്. ഇതില്‍ ആരും പോസിറ്റീവായിട്ടില്ല. ഡിവൈഎസ്പി ഉള്‍പ്പെടെ സി ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്നലെ തന്നെ ക്വാറന്റീനില്‍…

Read More