കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായ പോപ്പുലര്‍ ഗ്രൂപ്പ് നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കുന്നില്ലാ എന്ന പരാതിയുമായി കോന്നി പോലീസ് സ്റ്റേഷനിലേക്ക് നിക്ഷേപകരുടെ പരാതി പ്രളയം .നേരിട്ടും ഓണ്‍ലൈന്‍ പരാതിയും ലഭിച്ചു കൊണ്ടിരിക്കുന്നു . ദിനവും അന്‍പത്തില്‍ ഏറെ പേരാണ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുന്നത് . ഓണ്‍ലൈന്‍ കൂടിയും പരാതി ലഭിച്ചു . 43 വര്ഷം (1976 ) മുന്നേ കോന്നി വകയാര്‍ ആസ്ഥാനമായി ചെറിയ നിലയില്‍ തുടങ്ങിയ പോപ്പുലര്‍ ബാങ്ക് പിന്നീട് ഏറെ വളര്‍ന്നു . കേരളത്തിന് അകത്തും പുറത്തുമായി 273 ബ്രാഞ്ചും ഉപ ശാഖകളുമായിപ്രവര്‍ത്തിച്ചു വന്നു . നിക്ഷേപം സ്വീകരിക്കാന്‍ ആര്‍ ബി ഐയുടെ അംഗീകാരം ഇല്ലാത്തതിനാല്‍ സംഭാവന , ഷെയര്‍ ഇടപാടുകളില്‍ മറ്റ് ഉപ കമ്പനി രൂപീകരിച്ചു പണം നിക്ഷേപിച്ചു . നിക്ഷേപകര്‍ ഇവര്‍…
Read More