KONNI VARTHA.COM : കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് ഉടമകൾ ആയിരം കോടി രൂപയുടെ ഇടപാടുകള്‍ ദുബായ് വഴി ആസ്‌ട്രേലിയയിലേക്ക് നടത്തിയിട്ടുണ്ട് എന്ന് എൻഫോഴ്‌സ്സ്മെന്റ് കണ്ടെത്തി. പോപ്പുലർ ഉടമ തോമസ് ദാനിയലിന്റെ ജാമ്യ അപേക്ഷ പരിഗണിക്കുന്ന ഇ ഡി കോടതിയിൽ ആണ് ഈ റിപ്പോർട്ട് നൽകിയത്.മൂവായിരത്തോളം നിക്ഷേപകരുടെ പണം ആണ് ഇതെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇക്കാലയളവിൽ പോപ്പുലർ ഗ്രൂപ്പ് ഉടമകൾ കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകയിലും ആന്ത്രായിലും വിറ്റ കെട്ടിടം, ഭൂമി എന്നിവയിൽ നിന്നും കോടികൾ ലാഭം ഉണ്ടാക്കിയതായും ഇ ഡി പറയുന്നു. കോന്നിയിലെ ഒരു പതിനഞ്ചു സെന്റ് സ്ഥലം ഒരു കോടി 90 ലക്ഷത്തിനു ആണ് വിറ്റത്. ദുബായിൽ ഉള്ള കമ്പനിയിൽ പോപ്പുലർ ഉടമകൾക്ക് വൺ മില്ലിയൻ ദർഹത്തിന്റെ ഓഹരി ഉണ്ട്.ബാംഗ്ലൂർ, തഞ്ചാവൂർ, തിരുവല്ല, തുടങ്ങിയ സ്ഥലങ്ങളിൽ ബഹുനില കെട്ടിടം ഉണ്ടായിരുന്നു.…
Read More