ഇ-ലേലം konnivartha.com: പത്തനംതിട്ട, കോന്നി പോലിസ് പിടിച്ചെടുത്ത തറയില് ഫിനാന്സിന്റെ നാല് വാഹനങ്ങളും പോപ്പുലര് ഫിനാന്സ് ലിമിറ്റഡിന്റെ 18 വാഹനങ്ങളും ക്രിമിനല് കേസില്പെട്ട 22 വാഹനങ്ങളും എംഎസ്റ്റിസി ലിമിറ്റഡ് സ്ഥാപനവെബ്സൈറ്റായ www.mstcecommerce.com മുഖേന ഏപ്രില് 21ന് രാവിലെ 11 മുതല് വൈകിട്ട് 4.30 വരെ ഇ-ലേലം ചെയ്യും. രജിസ്റ്റര് ചെയ്ത് പങ്കെടുക്കാം. ഫോണ് : 0468-2222630. G4-11119_2024_N-263
Read Moreടാഗ്: POPULAR FINANCE KERALA
വിവിധ ആവശ്യങ്ങള് ഉന്നയിച്ച് പോപ്പുലര് ഫിനാന്സ് നിക്ഷേപകര് കൂട്ട ധര്ണ്ണ നടത്തി
konnivartha.com : കോന്നി വകയാര് ആസ്ഥാനമായുള്ള പോപ്പുലര് ഫിനാന്സ് ഉടമകള് നിക്ഷേപകരെ പറ്റിച്ചു കോടികള് വിദേശത്തേക്ക് കടത്തിയ സംഭവത്തില് നിലവില് ഉള്ള കേന്ദ്ര അന്വേഷണ ഏജന്സികളുടെ അന്വേഷണം വേഗത്തിലാക്കണം എന്നും കോബീട്ടന്റ് അതോറിറ്റിയെ ഏല്പ്പിച്ച ഉത്തരവാദിത്വം നടപ്പിലാക്കണം എന്നും ആവശ്യം ഉന്നയിച്ചു പോപ്പുലര് ഫിനാന്സ് ഡിപ്പോസിറ്റ് അസോസിയേഷന് (പി എഫ് ഡി എ ) നേതൃത്വത്തില് കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില് കൂട്ട ധര്ണ്ണ നടത്തി . എന് കെ പ്രേമചന്ദ്രന് എം പി ഉദ്ഘാടനം ചെയ്തു . പോപ്പുലര് ഫിനാന്സ് ഉടമകളുടെ കെട്ടിടം മറ്റു ജംഗമ വസ്തുക്കള് ലേലം ചെയ്യാന് ഉള്ള നടപടികള് വേഗത്തിലാക്കണം എന്നാണ് നിക്ഷേപകരുടെ ആവശ്യം . സംഘടന അധ്യക്ഷന് പി എസ് നായര് , സെക്രട്ടറി തോമസ് തുംമ്പമണ് ,ട്രെഷറാര് വിളയില് തോമസ് , സജീവ് ഊന്നുകല് ,സമര…
Read Moreപോപ്പുലർ ഫിനാൻസ് :നിക്ഷേപകരുടെ 1000 കോടി വിദേശത്തേക്ക് കടത്തി എന്ന് എൻഫോഴ്സ്സ്മെന്റ് കണ്ടെത്തൽ
KONNI VARTHA.COM : കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് ഉടമകൾ ആയിരം കോടി രൂപയുടെ ഇടപാടുകള് ദുബായ് വഴി ആസ്ട്രേലിയയിലേക്ക് നടത്തിയിട്ടുണ്ട് എന്ന് എൻഫോഴ്സ്സ്മെന്റ് കണ്ടെത്തി. പോപ്പുലർ ഉടമ തോമസ് ദാനിയലിന്റെ ജാമ്യ അപേക്ഷ പരിഗണിക്കുന്ന ഇ ഡി കോടതിയിൽ ആണ് ഈ റിപ്പോർട്ട് നൽകിയത്.മൂവായിരത്തോളം നിക്ഷേപകരുടെ പണം ആണ് ഇതെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇക്കാലയളവിൽ പോപ്പുലർ ഗ്രൂപ്പ് ഉടമകൾ കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകയിലും ആന്ത്രായിലും വിറ്റ കെട്ടിടം, ഭൂമി എന്നിവയിൽ നിന്നും കോടികൾ ലാഭം ഉണ്ടാക്കിയതായും ഇ ഡി പറയുന്നു. കോന്നിയിലെ ഒരു പതിനഞ്ചു സെന്റ് സ്ഥലം ഒരു കോടി 90 ലക്ഷത്തിനു ആണ് വിറ്റത്. ദുബായിൽ ഉള്ള കമ്പനിയിൽ പോപ്പുലർ ഉടമകൾക്ക് വൺ മില്ലിയൻ ദർഹത്തിന്റെ ഓഹരി ഉണ്ട്.ബാംഗ്ലൂർ, തഞ്ചാവൂർ, തിരുവല്ല, തുടങ്ങിയ സ്ഥലങ്ങളിൽ ബഹുനില കെട്ടിടം ഉണ്ടായിരുന്നു.…
Read More