konnivartha.com : കോന്നി വകയാർ കേന്ദ്രമാക്കി സംസ്ഥാനത്തും അന്യ സംസ്ഥാനത്തും 257 ശാഖയുള്ളതുമായ പോപ്പുലർ ഫിനാൻസ്സിലെ നിക്ഷേപകരോട് സർക്കാർ കാട്ടുന്ന നിരന്തര അവഗണയെ തുടർന്ന് എണ്ണായിരത്തോളം അംഗങ്ങൾ ഉള്ള പി എഫ് ഡി എ സംഘനയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി.ഗാന്ധിസ്ക്വയറിൽനിന്ന് ആരംഭിച്ച മാർച്ച് ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലയിലെ നിക്ഷേപകർക്ക് അനുകൂലമായ നടപടികൾ സമ്മർദത്തിന് വഴങ്ങി അധികൃതർ വൈകിപ്പിക്കുകയാണെന്ന് പി.എഫ്.ഡി.എ. പ്രസിഡന്റ് സി.എസ്.നായർ ആരോപിച്ചുഅധികാരികൾ മെല്ലെപ്പോക്ക് നയം ഉപേക്ഷിച്ച് നിക്ഷേപകർക്കൊപ്പം നിൽക്കണമെന്ന് പി.എഫ്.ഡി.എ. ആവശ്യപ്പെട്ടു.ജില്ലാ കളക്ടര്‍ ഇതേ നിലപാടുമായി മുന്നോട്ട് പോയാല്‍ വ്യാപക സമരം ഉണ്ടാകും .ആയിരക്കണക്കിന് നിക്ഷേപകര്‍ സമരവുമായി ഇറങ്ങിയാല്‍ അത് വളരെ പ്രത്യാഘാതം സൃഷ്ടിക്കും . ജില്ലാ കളക്ടര്‍ ന്യായമായ രീതിയില്‍ നടപടി ഉടന്‍ സ്വീകരിക്കണം . പത്തനംതിട്ടയില്‍ ജില്ലാ കളക്ടര്‍…
Read More