KONNI VARTHA.COM : കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് ഉടമകൾ ആയിരം കോടി രൂപയുടെ ഇടപാടുകള്‍ ദുബായ് വഴി ആസ്‌ട്രേലിയയിലേക്ക് നടത്തിയിട്ടുണ്ട് എന്ന് എൻഫോഴ്‌സ്സ്മെന്റ് കണ്ടെത്തി. പോപ്പുലർ ഉടമ തോമസ് ദാനിയലിന്റെ ജാമ്യ അപേക്ഷ പരിഗണിക്കുന്ന ഇ ഡി കോടതിയിൽ ആണ് ഈ റിപ്പോർട്ട് നൽകിയത്.മൂവായിരത്തോളം നിക്ഷേപകരുടെ പണം ആണ് ഇതെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇക്കാലയളവിൽ പോപ്പുലർ ഗ്രൂപ്പ് ഉടമകൾ കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകയിലും ആന്ത്രായിലും വിറ്റ കെട്ടിടം, ഭൂമി എന്നിവയിൽ നിന്നും കോടികൾ ലാഭം ഉണ്ടാക്കിയതായും ഇ ഡി പറയുന്നു. കോന്നിയിലെ ഒരു പതിനഞ്ചു സെന്റ് സ്ഥലം ഒരു കോടി 90 ലക്ഷത്തിനു ആണ് വിറ്റത്. ദുബായിൽ ഉള്ള കമ്പനിയിൽ പോപ്പുലർ ഉടമകൾക്ക് വൺ മില്ലിയൻ ദർഹത്തിന്റെ ഓഹരി ഉണ്ട്.ബാംഗ്ലൂർ, തഞ്ചാവൂർ, തിരുവല്ല, തുടങ്ങിയ സ്ഥലങ്ങളിൽ ബഹുനില കെട്ടിടം ഉണ്ടായിരുന്നു.…
Read Moreടാഗ്: popular konni
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: സി ബി ഐ കൊച്ചി യൂണിറ്റ് അന്വേഷിക്കും
കോന്നി വാര്‍ത്ത : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലർ ഫിനാൻസ് നിക്ഷേപകരെ കബളിപ്പിച്ച് 2000 കോടിയിലേറെ രൂപ തട്ടിയ തട്ടിപ്പ് കേസുകൾ സിബിഐ കൊച്ചി യൂണിറ്റ് അന്വേഷിക്കും. കൊച്ചി യൂണിറ്റ് എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാകും കേസ്സ് അന്വേഷിക്കുക . തട്ടിപ്പ് കേസിൽ അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ ആണ് സിബിഐ തങ്ങളുടെ നിലപാട് അറിയിച്ചത് .കേസ് രജിസ്റ്റര്‍ ചെയ്ത വിവരം സി ബി ഐയുടെ വെബ് സൈറ്റില്‍ അടുത്ത ദിവസം പ്രസിദ്ധീകരിച്ചാല്‍ അന്വേഷണം തുടങ്ങും . ഒന്നുമുതല്‍ 5 വരെ പ്രതികള്‍ നിക്ഷേപകരെ വഞ്ചിച്ചു കൊണ്ട് കോടികണക്കിന് രൂപ വിദേശത്തേക്ക് കടത്തി എന്നാണ് കേരള പോലീസ് കേസ്സ് . ഒന്നാം പ്രതി ഉടമ തോമസ് ഡാനിയല്‍ രണ്ടാം പ്രതി ഭാര്യ പ്രഭ മൂന്നു പെണ്‍ മക്കള്‍ എന്നിവരെ…
Read Moreപോപ്പുലര്‍ ഫിനാന്‍സ് :സഹോദര .സ്ഥാപനം തുറക്കാന്‍ ഉള്ള നീക്കം സ്റ്റേ ചെയ്തു
കോന്നി വാര്‍ത്ത : കോന്നി ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ്സില്‍ നിന്നും കോടികളുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ ഉടമകള്‍ മറ്റൊരു പേരില്‍ നടത്തി വന്ന മേരി റാണി നിധി പോപ്പുലർ എന്ന സഹ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉള്ള ചില ജീവനക്കാരുടെയും ബോര്‍ഡ് അംഗങ്ങളും നടത്തിയ നീക്കം പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍ സ്റ്റേ ചെയ്യിച്ചു . പോപ്പുലര്‍ ഫിനാന്‍സ് ,സഹ സ്ഥാപനങ്ങള്‍ എന്നിവ വഴി ഉടമകള്‍ കോടികളുടെ നിക്ഷേപക തട്ടിപ്പ് നടത്തുകയും സ്ഥാപന എം ഡി യും ഭാര്യയും മൂന്ന് മക്കളും പോലീസ് പിടിയിലാവുകയും ഇപ്പോള്‍ റിമാന്‍റിലുമാണ് . ഇവരുടെ തന്നെ ഉടമസ്ഥതയില്‍ തൃശ്ശൂര്‍ കേന്ദ്രീകരിച്ചു ഉള്ള മേരി റാണി നിധി പോപ്പുലർ എന്ന സ്ഥാപനം വഴിയും കോടികളുടെ തട്ടിപ്പ് നടത്തിയിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത് . ഈ സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉള്ള ഗൂഢ…
Read More