ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് എതിരെ ഉള്ള നടപടി പുരോഗമിക്കുന്നു

  konnivartha.com: നിക്ഷേപകര്‍ അറിയാതെ കോടിക്കണക്കിനു രൂപ കൊള്ളയടിച്ച സ്വകാര്യ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും എതിരായ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ നടപടികള്‍ പുരോഗമിക്കുന്നു . കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സ്, അനുബന്ധ സ്ഥാപനങ്ങള്‍ , പത്തനംതിട്ട ഓമല്ലൂര്‍ തറയില്‍ ഫിനാന്‍സ് , പുനലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പത്തനംതിട്ട കോഴഞ്ചേരി ബ്രാഞ്ച് ഉള്ള കേച്ചേരി ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തുടങ്ങിയ നിയമ നടപടികളുടെ ഭാഗമായുള്ള ജപ്തി നടപടികള്‍ സ്ഥിതീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു . ബഡ്സ് ആക്റ്റ് പ്രകാരം ഉള്ള കേസുകള്‍ പത്തനംതിട്ട ജില്ലാ കോടതി മൂന്നില്‍ ആണ് നടക്കുന്നത് . അടുത്ത മാസം ഈ കേസുകളുടെ വിചാരണ നടക്കും . സ്ഥാപന ഉടമകളുടെ പേരില്‍ കണ്ടെത്തിയ സ്ഥാവര ജംഗമ വസ്തുക്കളുടെ ജപ്തി നടപടികള്‍ നേരത്തെ നടത്തിയിരുന്നു . ഇക്കാര്യത്തില്‍…

Read More

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ കൂട്ട ധര്‍ണ്ണ നടത്തും

  konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപകരെ പറ്റിച്ചു കോടികള്‍ വിദേശത്തേക്ക് കടത്തിയ സംഭവത്തില്‍ നിലവില്‍ ഉള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം വേഗത്തിലാക്കണം എന്നും കോബീട്ടന്റ് അതോറിറ്റിയെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നടപ്പിലാക്കണം എന്നും ആവശ്യം ഉന്നയിച്ചു പോപ്പുലര്‍ ഫിനാന്‍സ് ഡിപ്പോസിറ്റ് അസോസിയേഷന്‍ (പി എഫ് ഡി എ ) നേതൃത്വത്തില്‍ കൊല്ലം ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നില്‍ 11/05/2023 രാവിലെ പത്തു മണിമുതല്‍ കൂട്ട ധര്‍ണ്ണ സംഘടിപ്പിക്കും . എന്‍ കെ പ്രേമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്യും . നിക്ഷേപകരുടെ രണ്ടായിരം കോടി രൂപയാണ് കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമകള്‍ അടിച്ചു മാറ്റി കടല്‍ കടത്തിയത് . ഉടമകളെ എല്ലാം അറസ്റ്റ് ചെയ്തു എങ്കിലും കണ്ടെത്തിയ സ്ഥാവന ജംഗമ വസ്തുക്കള്‍ ഒന്നും തന്നെ ലേലം…

Read More

പോപ്പുലർ ഫിനാൻസ് :തട്ടിപ്പിനിരയായ നിക്ഷേപകരുടെ സംഘടന (പി.എഫ്.ഡി.എ.) കളക്ടറേറ്റ് മാർച്ച് നടത്തി

  konnivartha.com : കോന്നി വകയാർ കേന്ദ്രമാക്കി സംസ്ഥാനത്തും അന്യ സംസ്ഥാനത്തും 257 ശാഖയുള്ളതുമായ പോപ്പുലർ ഫിനാൻസ്സിലെ നിക്ഷേപകരോട് സർക്കാർ കാട്ടുന്ന നിരന്തര അവഗണയെ തുടർന്ന് എണ്ണായിരത്തോളം അംഗങ്ങൾ ഉള്ള പി എഫ് ഡി എ സംഘനയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും  നടത്തി.ഗാന്ധിസ്ക്വയറിൽനിന്ന് ആരംഭിച്ച മാർച്ച് ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.   പത്തനംതിട്ട ജില്ലയിലെ നിക്ഷേപകർക്ക് അനുകൂലമായ നടപടികൾ സമ്മർദത്തിന് വഴങ്ങി അധികൃതർ വൈകിപ്പിക്കുകയാണെന്ന് പി.എഫ്.ഡി.എ. പ്രസിഡന്റ് സി.എസ്.നായർ ആരോപിച്ചുഅധികാരികൾ മെല്ലെപ്പോക്ക് നയം ഉപേക്ഷിച്ച് നിക്ഷേപകർക്കൊപ്പം നിൽക്കണമെന്ന് പി.എഫ്.ഡി.എ. ആവശ്യപ്പെട്ടു.ജില്ലാ കളക്ടര്‍ ഇതേ നിലപാടുമായി മുന്നോട്ട് പോയാല്‍ വ്യാപക സമരം ഉണ്ടാകും .ആയിരക്കണക്കിന് നിക്ഷേപകര്‍ സമരവുമായി ഇറങ്ങിയാല്‍ അത് വളരെ പ്രത്യാഘാതം സൃഷ്ടിക്കും . ജില്ലാ കളക്ടര്‍ ന്യായമായ രീതിയില്‍ നടപടി ഉടന്‍ സ്വീകരിക്കണം . പത്തനംതിട്ടയില്‍ ജില്ലാ കളക്ടര്‍…

Read More

പോപ്പുലർ ഫിനാൻസ് :നിക്ഷേപകരുടെ 1000 കോടി വിദേശത്തേക്ക് കടത്തി എന്ന് എൻഫോഴ്‌സ്സ്മെന്റ് കണ്ടെത്തൽ

  KONNI VARTHA.COM : കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് ഉടമകൾ ആയിരം കോടി രൂപയുടെ  ഇടപാടുകള്‍  ദുബായ് വഴി ആസ്‌ട്രേലിയയിലേക്ക് നടത്തിയിട്ടുണ്ട് എന്ന് എൻഫോഴ്‌സ്സ്മെന്റ് കണ്ടെത്തി. പോപ്പുലർ ഉടമ തോമസ് ദാനിയലിന്റെ ജാമ്യ അപേക്ഷ പരിഗണിക്കുന്ന ഇ ഡി കോടതിയിൽ ആണ് ഈ റിപ്പോർട്ട് നൽകിയത്.മൂവായിരത്തോളം നിക്ഷേപകരുടെ പണം ആണ് ഇതെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇക്കാലയളവിൽ പോപ്പുലർ ഗ്രൂപ്പ് ഉടമകൾ കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകയിലും ആന്ത്രായിലും വിറ്റ കെട്ടിടം, ഭൂമി എന്നിവയിൽ നിന്നും കോടികൾ ലാഭം ഉണ്ടാക്കിയതായും ഇ ഡി പറയുന്നു. കോന്നിയിലെ ഒരു പതിനഞ്ചു സെന്റ് സ്ഥലം ഒരു കോടി 90 ലക്ഷത്തിനു ആണ് വിറ്റത്. ദുബായിൽ ഉള്ള കമ്പനിയിൽ പോപ്പുലർ ഉടമകൾക്ക് വൺ മില്ലിയൻ ദർഹത്തിന്റെ ഓഹരി ഉണ്ട്.ബാംഗ്ലൂർ, തഞ്ചാവൂർ, തിരുവല്ല, തുടങ്ങിയ സ്ഥലങ്ങളിൽ ബഹുനില കെട്ടിടം ഉണ്ടായിരുന്നു.…

Read More

പോപ്പുലർ ഫിനാൻസ് നിക്ഷേപകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി

KONNIVARTHA.COM : നിക്ഷേപകരുടെ പണം വക മാറ്റി ചിലവഴിക്കുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍ എത്രയും വേഗം മടക്കി കിട്ടുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യം ഉന്നയിച്ച് നിക്ഷേപകരുടെ ഏറ്റവും വലിയ സംഘടനയായ പി എഫ് ഡി എ യുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.നാല് ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് നിക്ഷേപകർ സമരത്തിൽ പങ്കെടുത്തു.മുന്‍ മന്ത്രി ജി സുധാകരന്‍ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു .  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമരത്തിന്‍റെ സമാപനം ഉത്ഘാടനം ചെയ്തു .   പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍ (പി എഫ് ഡി എ ) നേതൃത്വത്തിലാണ് തുടര്‍ സമര പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.പി എഫ്…

Read More