അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ് സെന്‍ററുകള്‍ തീരുമാനിച്ചു

  ജില്ലയില്‍ മാര്‍ച്ച് 28, 29, 30 തീയതികളില്‍ വോട്ട് രേഖപ്പെടുത്താം നിയമസഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്കായി പ്രത്യേക പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ പത്തനംതിട്ട ജില്ലയില്‍ ഒരുക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിലുള്ള 16 അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്കാണ് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴിയുള്ള വോട്ടെടുപ്പ് രീതി ഉപയോഗപ്പെടുത്താം. ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി സര്‍വീസ്, വനം വകുപ്പ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേസ്, പോസ്റ്റല്‍ സര്‍വീസ്, ടെലഗ്രാഫ്, ആംബുലന്‍സ് സര്‍വീസ്, തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍, ഏവിയേഷന്‍, ഷിപ്പിംഗ് എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അവസരം. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ തയാറാക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ ഇവര്‍ക്ക്…

Read More