കോന്നി വാര്‍ത്ത ഡോട്ട് കോം : മണ്ണിടിച്ചിൽ ഭീഷണി മൂലം ഉറക്കം പോലും നഷ്ടപെട്ട പൊന്തനാംകുഴി ഐ എച്ച് ഡി പി കോളനിയിലെ ജനങ്ങൾക്ക് സംസ്ഥാന സർക്കാർ സഹായത്താൽ വീടൊരുങ്ങുന്നു.കോളനിയിലെ മുപ്പത്തിരണ്ട് കുടുംബങ്ങൾക്കാണ് വീടിനും വസ്തുവിനുമായി പത്ത് ലക്ഷം രൂപ വീതം അനുവദിച്ച് സർക്കാർ ഉത്തരവായത്.കോന്നി ഗ്രാമ പഞ്ചായത്തിലെ പതിനഞ്ച്, പതിനാറ് വാർഡുകൾ ഉൾപ്പെടുന്ന പൊന്തനാംകുഴി മുരുപ്പിൽ 2019 ഒക്ടോബർ 21 ൽ കോന്നി ഉപതിരഞ്ഞെടുപ്പ് ദിവസമാണ് കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്.ഇതിനുശേഷം ഭീതിയോടെ ആണ് ഇവർ പൊന്തനാംകുഴി മുരുപ്പിൽ താമസിച്ച് വരുന്നത്. സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതോടെ വലിയ ആശ്വാസത്തിലാണ്പൊന്തനാംകുഴി നിവാസികൾ.മുപ്പത്തിരണ്ട് കുടുംങ്ങളിൽ ഓരോ കുടുംബത്തിനും വസ്തുവാങ്ങുന്നതിന് ആറുലക്ഷവും വീട് വെയ്ക്കുന്നതിനായി നാല് ലക്ഷവുമാണ് അനുവദിച്ചത്.എന്നാൽ ഇവർക്ക് താമസത്തിന് അനുയോജ്യമായ ഭൂമി കണ്ടെത്തി വീട് നിർമിച്ച് നല്‍കുന്നതുൾപ്പെടെ ഉള്ള കാര്യങ്ങൾ പൂർത്തീകരിക്കുകയാണ് അടുത്ത ഘട്ടം.ഇതിനായുള്ള പ്രവർത്തങ്ങൾ…
Read More