വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ നെഹ്റു ട്രോഫിയിൽ മുത്തമിട്ടു konnivartha.com: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നടുഭാഗം ചുണ്ടനെ പിന്തള്ളിയാണ് വീയപുരം കിരീടം നേടിയത്. വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരിയാണ് വീയപുരം ചുണ്ടൻ തുഴഞ്ഞത്. പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേല്‍പ്പാടം, വീയപുരം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. വീയപുരം ചുണ്ടൻ ആറാം ഹീറ്റ്സിൽ ഒന്നാമതെത്തി ഫൈനലിൽ പ്രവേശിച്ചു. നടുഭാഗം ചുണ്ടൻ നാലാം ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തെത്തി ഫൈനലിലേക്ക് മുന്നേറി. മൂന്നാം ഹീറ്റ്സിൽ ഒന്നാമതെത്തിയ മേൽപ്പാടം ചുണ്ടൻ വള്ളവും ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടി. അഞ്ചാം ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തെത്തിയ പായിപ്പാടൻ ചുണ്ടൻ വള്ളത്തിന് ഫൈനലിൽ എത്താൻ സാധിച്ചില്ല.…
Read Moreടാഗ്: punnamada lake
71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് പുന്നമട കായൽ ഒരുങ്ങി
konnivartha.com: ആവേശത്തിൻ്റെ ആരവം ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം. ജലരാജാക്കന്മാരെ വരവേൽക്കാൻ പുന്നമട ഒരുങ്ങി.ലോകം കാത്തിരുന്ന ജലമേളയ്ക്ക് ( നെഹ്‌റു ട്രോഫി വള്ളംകളി ) ഇനി മണിക്കൂറുകൾ മാത്രം. വാശിയേറിയ പോരാട്ടത്തിൽ കിരീടം ചൂടാൻ ജലരാജാക്കന്മാരെല്ലാം സജ്ജമായിക്കഴിഞ്ഞു. രാവിലെ ഒൻപത് മുതൽ ചെറുവള്ളങ്ങളുടെ മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഫൈനൽ പോരാട്ടത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് വള്ളംകളി പ്രേമികൾ. നെഹ്‌റു ട്രോഫി: മത്സരവിജയികൾക്കുള്ള സമ്മാനം വിതരണം എച്ച് സലാം എംഎൽഎ നിർവഹിച്ചു നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം സംസ്കാരിക ഉത്സവത്തിൻ്റെ സമാപന വേദിയിൽ എച്ച് സലാം എംഎൽഎ നിര്‍വഹിച്ചു. ആലപ്പുഴക്കാരുടെ മനസ്സിൽ അലിഞ്ഞു ചേർന്ന വികാരമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് എംഎൽഎ പറഞ്ഞു. കഴിഞ്ഞ അഞ്ചുദിവസമായി സംഘടിപ്പിച്ച ഈ കലാപരിപാടികൾ കരയിലും…
Read Moreനെഹ്റുട്രോഫി വള്ളംകളി ആഗസ്റ്റ് 30ന്: വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 28/08/2025 )
നഗരത്തിൽ വള്ളംകളിയുടെ താളം മുറുകി: ആർപ്പോ വിളിച്ച് വഞ്ചിപ്പാട്ട് മത്സരം konnivartha.com: ആഗസ്റ്റ് 30ന് പുന്നമടക്കായലിൽ നടക്കുന്ന 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ആവേശത്തിന് മാറ്റുകൂട്ടി വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിച്ചു. മുല്ലക്കൽ ജോൺസ് ഗ്രൗണ്ടിൽ (കൈനകരി സുരേന്ദ്രൻ നഗർ) പി പി ചിത്തരഞ്ജൻ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്തു. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരം കാണാനും ആസ്വദിക്കാനും നിരവധി വഞ്ചിപ്പാട്ട് പ്രേമികളാണ് എത്തിയത്. വഞ്ചിപ്പാട്ടിൻ്റെ താളത്തിനൊപ്പം കയ്യടിച്ചും ആർപ്പോ വിളിച്ചും വഞ്ചിപ്പാട്ട് പ്രേമികൾ കൂടെ ചേർന്നപ്പോൾ കൈനകരി സുരേന്ദ്രൻ നഗർ അക്ഷരാർത്ഥത്തിൽ വള്ളംകളിയുടെ ആവേശത്തിലായി. കുട്ടനാട്, ആറന്മുള, വെച്ച് പാട്ട് എന്നീ ശൈലികളിലാണ് മത്സരങ്ങൾ നടന്നത്. ജില്ലക്ക് പുറത്ത് നിന്നുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കാനെത്തി. ഉദ്ഘാടന ചടങ്ങിൽ മുൻ എംഎൽഎ സി കെ സദാശിവൻ അധ്യക്ഷനായി. എഡിഎം ആശാ സി എബ്രഹാം പതാക ഉയർത്തി. വഞ്ചിപ്പാട്ട്…
Read Moreനെഹ്റു ട്രോഫി വള്ളംകളി :വാര്‍ത്തകള്‍/വിശേഷങ്ങള്‍ ( 27/08/2025 )
നെഹ്റു ട്രോഫി വള്ളംകളി: 30ന് ജില്ലയിൽ പ്രാദേശിക അവധി നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നേരത്തെ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചിരുന്നു. തുടര്‍ന്ന് മാവേലിക്കര താലൂക്കിലും അവധി പ്രഖ്യാപിക്കുകയായിരുന്നു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും. നെഹ്‌റുട്രോഫി വഞ്ചിപ്പാട്ട് മത്സരം ഇന്ന് (27) 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗമായി നടത്തുന്ന വഞ്ചിപ്പാട്ട് മത്സരം ഇന്ന് (ആഗസ്റ്റ് 27ന്) ആലപ്പുഴ മുല്ലയ്ക്കൽ പോപ്പി ഗ്രൗണ്ടിൽ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ സി കെ സദാശിവൻ അധ്യക്ഷനാകും. പോപ്പി ഗ്രൗണ്ടിൽ രാവിലെ…
Read Moreനെഹ്റു ട്രോഫി വള്ളംകളി: സാംസ്‌കാരികോത്സവത്തിന് തുടക്കം
konnivartha.com: ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റുട്രോഫി വള്ളംകളിക്കു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരികോത്സവവും കലാസന്ധ്യയും പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ആലപ്പുഴയിലെ ജനതയുടെ വൈകാരികതയോട് ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ജലോത്സവമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് സംസ്കാരിക ഘോഷയാത്രക്കൊടുവിൽ നാൽപ്പാലത്തിന് സമീപം നടന്ന പരിപാടിയിൽ എം.എൽ.എ പറഞ്ഞു. ഈ ആഘോഷത്തിന്റെ ഖ്യാതിക്കൊപ്പം ആലപ്പുഴ നഗരത്തെയും ലോകപ്രശസ്തമാക്കുവാൻ നിരവധി വികസന പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മാർച്ച് 31നകം നഗരത്തിലെ പ്രധാന കനാൽ കരകളുടെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഒരു പുതുപുത്തൻ നഗരം തന്നെ ഈ സർക്കാരിന്റെ കാലത്ത് ആലപ്പുഴയ്ക്ക് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് നടന്ന വ്യാപാരസ്ഥാപനങ്ങളിലെയും നഗരത്തിലെയും ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ അധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്റ്റാൻഡിങ്…
Read Moreനെഹ്രുട്രോഫി ജലോത്സവ വിശേഷങ്ങള്‍ ( 25/08/2025 )
സാംസ്കാരിക ഘോഷയാത്ര ഇന്ന് konnivartha.com: 71-ാമത് നെഹ്രുട്രോഫി ജലോത്സവത്തിന് മുന്നോടിയായി ആലപ്പുഴ നഗരസഭയും, ജില്ലാ ഭരണകൂടവും, കേരള ടൂറിസവും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചുള്ള ഘോഷയാത്ര ഇന്ന് (25)കളക്ട്രേറ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്നു. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗ്ഗീസ് ഫ്ലാഗ് ഓഫ് ചെയ്ത് വൈകിട്ട് 3. 30ന് ആരംഭിക്കുന്ന ഘോഷയാത്ര ജനപ്രതിനിധികളുടെയും, കലാ, കായിക, സാംസ്കാരിക പ്രതിനിധികളുടെയും, സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, പഞ്ചവാദ്യം, സ്കേറ്റേഴ്സ്, ശിങ്കാരിമേളം, ബാന്‍റ് സെറ്റ്, പുരാണവേഷങ്ങള്‍, കൊട്ടക്കാവടി, പൊയ്ക്കാല്‍ മയില്‍, തെയ്യം, പ്ലോട്ടുകള്‍ വഞ്ചിപ്പാട്ടിന്‍റെയും അകമ്പടിയോടെ നാല്‍പ്പാലത്തിനു സമീപം സമാപിക്കുന്നു.തുടർന്ന് നാൽപ്പാലത്തിന് സമീപം സമ്മേളനം പിപി ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മണ്ണഞ്ചേരി ദാസ് അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍ അരങ്ങേറും. ‘നിറച്ചാര്‍ത്ത്’: കുഞ്ഞുങ്ങളുടെ ക്യാന്‍വാസില്‍…
Read More71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി വിശേഷങ്ങള്‍ ( 24/08/2025 )
നെഹ്റു ട്രോഫി നിറച്ചാര്‍ത്ത് മത്സരം ഇന്ന് (24) konnivartha.com: ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ‘നിറച്ചാര്‍ത്ത്’ മത്സരം ഇന്ന് (ആഗസ്റ്റ് 24 ന് ) ഞായറാഴ്ച്ച രാവിലെ 09.30ന് ആലപ്പുഴ സെന്റ് ജോസഫ്‌സ് ഗേള്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പി പി ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പെഴ്‌സണ്‍ കെ കെ ജയമ്മ അധ്യക്ഷത വഹിക്കും. എഡിഎം ആശാ സി എബ്രഹാം, നഗരസഭ കൗൺസിലർ റീഗോ രാജു, പ്രസ് ക്ലബ് പ്രസിഡൻ്റ് റോയ് കൊട്ടാരച്ചിറ, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കളറിംഗ് മത്സരവും യു പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന(പെയിന്റിംഗ്) മത്സരവുമാണ് നടത്തുക. ക്രയോണ്‍, പേസ്റ്റല്‍സ്, ജലച്ചായം, പോസ്റ്റര്‍ കളര്‍ എന്നിങ്ങനെ ഏതു മാധ്യമവും ഉപയോഗിക്കാം. ഓയില്‍…
Read Moreനെഹ്‌റു ട്രോഫി വള്ളംകളി :വിശേഷങ്ങള്‍ ( 22/08/2025 )
71 -മത് നെഹ്‌റു ട്രോഫി വള്ളംകളി: മാറ്റുരയ്ക്കാന്‍ 71 വള്ളങ്ങള്‍ -21 ചുണ്ടന്‍ വള്ളങ്ങള്‍ konnivartha.com: ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങള്‍. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 21 വള്ളങ്ങളുണ്ട്. ചുരുളന്‍- 3, ഇരുട്ടുകുത്തി എ- 5 , ഇരുട്ടുകുത്തി ബി-18, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 3, തെക്കനോടി തറ-1, തെക്കനോടി കെട്ട്-1 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. രജിസ്റ്റര്‍ ചെയ്ത ചുണ്ടന്‍ വള്ളങ്ങള്‍ ചുവടെ: 1. വീയപുരം ചുണ്ടന്‍ (വില്ലേജ് ബോട്ട് ക്ലബ് കൈനകരി) 2. പായിപ്പാടന്‍ ചുണ്ടൻ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്) 3. ചെറുതന ചുണ്ടന്‍ (തെക്കേക്കര ബോട്ട് ക്ലബ്) 4. ആലപ്പാടന്‍ ചുണ്ടൻ (വെള്ളൂർ ബോട്ട് ക്ലബ്, മേവെള്ളൂർ) 5. കാരിച്ചാല്‍…
Read Moreനെഹ്‌റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി ബഡ്ജറ്റ് ടൂറിസം സെൽ
നെഹ്റു ട്രോഫി വളളംകളി കാണുവാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കും. ഓളപ്പരപ്പിലെ ഒളിംമ്പിക്‌സ് ആയ നെഹ്റു ട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന കായൽ ജലോത്സവത്തിൽ പങ്കെടുക്കാം. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നും ആവശ്യാനുസരണം ചാർട്ടേഡ് ബസ്സ് ഒരുക്കി നെഹ്റു ട്രോഫിയുടെ റോസ് കോർണർ, വിക്ടറി ലൈൻ എന്നീ കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളിൽ നിന്നും ആലപ്പുഴയിൽ നേരിട്ട് എത്തുന്നവർക്ക് നെഹ്റു ട്രോഫി വള്ളം കളി കാണുവാൻ പാസ്സ് എടുക്കുവാൻ പ്രത്യേക കൗണ്ടർ ആലപ്പുഴ ഡിപ്പോയിൽ പ്രവർത്തനം ആരംഭിക്കും. എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും. 9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര…
Read Moreകളിവള്ളം തുഴയുന്ന നീലപൊന്മാന്‍: 70-ാമത് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം
konnivartha.com: ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. ചടങ്ങില്‍ എ.ഡി.എം. വിനോദ് രാജ് അധ്യക്ഷനായി. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. മുഖ്യാതിഥിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി കുഞ്ചാക്കോ ബോബനെ പൊന്നാട അണിയിച്ചു. എന്‍.ടി.ബി.ആര്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ സ്നേഹോപഹാരം വിനോദ് രാജ് നല്‍കി. ‘നീലപൊന്‍മാന്‍’ എന്ന പേരില്‍ മുത്തശ്ശന്‍ കുഞ്ചാക്കോ 1975-ല്‍ സിനിമ നിര്‍മിച്ചിട്ടുണ്ട്. വള്ളംകളിയുടെ ഇത്തവണത്തെ ഭാഗ്യചിഹ്നം നീലപൊന്‍മാന്‍ ആയത് ഇരട്ടി സന്തോഷം നല്‍കുന്നതാണെന്ന് പ്രകാശന കര്‍മം നിര്‍വഹിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ആലപ്പുഴക്കാരന്‍ എന്ന നിലയില്‍ വള്ളംകളിയുടെ ഭാഗ്യചിഹ്ന പ്രകാശനത്തിന് പങ്കുകൊള്ളാനായത് തന്റെ ഭാഗ്യമായാണ് കരുതുന്നത്.…
Read More