ഖത്തർ ലോകകപ്പിന് നാളെ കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ-ഇക്വഡോറിനെ നേരിടും. ഉദ്ഘാടന ചടങ്ങുകൾ നാളെ വൈകിട്ട് ഖത്തര്‍ സമയം അഞ്ച് മണി മുതൽ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കും.ഇന്ത്യന്‍ സമയം രാത്രി 9.30 നാണ് ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫ്. അറബ് രാജ്യത്ത് ആദ്യമായി നടക്കുന്ന ലോകകപ്പ് , ഏഷ്യയിലെ രണ്ടാമത്തെ ലോകകപ്പ് , ഗള്‍ഫിലെ ആദ്യ ലോകകപ്പ് , 32 രാജ്യങ്ങള്‍ കൊമ്പുകോര്‍ക്കുന്ന അവസാന ലോകകപ്പ് , നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ആദ്യ ലോകകപ്പ് തുടങ്ങിയ ഒട്ടേറെ പ്രത്യേകതകളുമായാണ് ഖത്തര്‍ ലോകകപ്പ് അരങ്ങേറുന്നത്.ഡിസംബര്‍ 18 ന് ആണ് ലോകകപ്പ് ഫൈനല്‍ ലോകകപ്പിലെ ഗ്രൂപ്പുകള്‍:ഗ്രൂപ്പ് എ: ഖത്തര്‍, ഇക്വഡോര്‍, സെനഗല്‍, നെതര്‍ലന്‍ഡ്‌സ് ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാന്‍, യുഎസ്എ, വെയ്ല്‍സ് ഗ്രൂപ്പ് സി: അര്‍ജന്റീന, സൗദി അറേബ്യ, മെക്‌സിക്കൊ, പോളണ്ട് ഗ്രൂപ്പ് ഡി: ഫ്രാന്‍സ്,…
Read More