konnivartha.com : പേവിഷബാധക്കെതിരായ വാക്സിന്‍ (ഐ.ഡി.ആര്‍.വി) പത്തനംതിട്ട ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികള്‍, കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ സൗജന്യമായി ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി അറിയിച്ചു. അടിയന്തിര രോഗപ്രതിരോധ ശേഷി ലഭിക്കുന്നതിനായി മുറിവിനു ചുറ്റും കുത്തി വയ്ക്കുന്ന ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രി, റാന്നി താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭ്യമാണ്. മൃഗങ്ങളുടെ കടിയോ, മാന്തലോ ഏറ്റാല്‍ ഉടന്‍ തന്നെ സോപ്പും വെളളവും ഉപയോഗിച്ച് കുറഞ്ഞത് 15 മിനിറ്റ് എങ്കിലും മുറിവ് കഴുകണം. ടാപ്പില്‍ നിന്നുളള ഒഴുക്കുവെളളം ആയാല്‍ കൂടുതല്‍ നല്ലത്. ഇതുമൂലം 90 ശതമാനം വൈറസുകളും ഇല്ലാതാകും. കടിയേറ്റ ആളെ വേഗം…
Read More