കാലത്തിന് മുൻപേ സഞ്ചരിച്ച കവയത്രിയാണ് സുഗതകുമാരി: രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിങ്

  konnivartha.com: സുഗതകുമാരി കവിതകൾ കേവലം കാവ്യാത്മകമൊ പ്രതീകാത്മകമോ ആയിരുന്നില്ലെന്നും അവരുടെ കവിതകൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനുള്ള ആഹ്വാനമായിരുത്തു എന്നും രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിങ്. കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു ആറൻമുള വിജയാനന്ദ വിമാപീഠം സ്കുളിൽ സംഘടിപ്പിച്ച സുഗതോത്സവം നവതി സമാപന സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഗതവനം പോലെ ഒരു സുഷ്മ വനം നിർമ്മിക്കുന്ന പരിസ്മിതി സൗഹാർദ്ദമായ ഇടപെടലാണ് ഇവിടെ നടന്നു വരുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും പരിസ്ഥിതി നശീകരണത്തിന്‍റെയും കേരളത്തിലെ കടുത്ത ഓർമ്മപ്പെടുത്തലാണ് 2018 ലെ വിനാശകരമായ പ്രളയവും വയനാട് ദുരന്തവും. കൂടുതൽ ആളുകളും തങ്ങളെപ്പറ്റി മാത്രം ചിന്തിക്കുമ്പോൾ തങ്ങൾക്കപ്പുറം മനുഷ്യ രാശിയെ കരുതുന്ന ചിലരുണ്ട്. അതിൽ ഒരാളായിരുന്നു സുഗതകുമാരി. വനം നദി പ്രകൃതി വന്യജീവി എന്നിവയുടെ സംരക്ഷണത്തിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത വളരെ വലുതാണ്. സുസ്ഥിരമായ പരിസ്ഥിതി…

Read More