വയോധികന് അഭയസ്ഥാനമൊരുക്കി റാന്നി പോലീസ്

  konnivartha.com / പത്തനംതിട്ട : പ്രായാധിക്യത്തിന്റെ അവശതയിലും, പക്ഷാഘാതമുണ്ടായതിന്റെ ബുദ്ധിമുട്ടുകളിലും ആരും നോക്കാനില്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞുവന്ന വയോധികനെ അഭയസ്ഥാനത്ത് എത്തിച്ച് റാന്നി പോലീസ്. വടശ്ശേരിക്കര പള്ളിക്കമുരുപ്പ് തോട്ട പുത്തൻവിളയിൽ ഗോപാലകൃഷ്ണനാ (70)ണ് റാന്നി പോലീസ് സഹായം എത്തിച്ചത്.   ഇദ്ദേഹത്തിന്റെ ദുരിതാവസ്ഥ പഞ്ചായത്ത് അംഗം ശ്രീജ മോളാണ് പോലീസിനെ അറിയിച്ചത്. പക്ഷാഘാതം സംഭവിച്ച് ,ആരും നോക്കാൻ ഇല്ലാത്ത അവസ്ഥയിലാണെന്ന് അറിഞ്ഞതനുസരിച്ച്, റാന്നി ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ എം ആർ സുരേഷ് കുമാർ , ജനമൈത്രി ബീറ്റ് ഓഫീസർ അശ്വധീഷിനെ വിവരങ്ങളന്വേഷിക്കാൻ ചുമതലപ്പെടുത്തി. ബീറ്റ് ഓഫീസർ അന്വേഷിച്ചപ്പോൾ വയോധികന്റെ ദയനീയ സ്ഥിതി ബോധ്യപ്പെടുകയും, എസ് എച്ച് ഓ യെ വിവരം ധരിപ്പിക്കുകയുമായിരുന്നു.   പോലീസ് ഇൻസ്‌പെക്ടർ, റാന്നി പാലിയേറ്റിവ് കെയറുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അവതരിപ്പിച്ചതിനെതുടർന്ന് ആഗസ്റ്റ് 28 ന് ജനമൈത്രി പോലീസും റാന്നി…

Read More