‘ലഹരിയ്ക്ക് എതിരെ വരയുടെ ലഹരിയുമായി’ ഡോ. ജിതേഷ്ജിയുടെ ‘റാപ്ടൂൺ’ ത്രില്ലർ

  konnivartha.com/തിരുവനന്തപുരം: കുടപ്പനക്കുന്ന് നിശാഗന്ധിയിൽ പത്ത്‌ ദിവസം നീണ്ടുനിന്ന ‘ഒരുമയുടെ പൂരം’ സംസ്ഥാന സഹകരണ ‘എക്‌സ്‌പോ -2025′ സമാപനസമ്മേളനം ചിന്തോദ്ദീപകവും വിഭിന്ന ദൃശ്യാനുഭവവുമാക്കിലോകത്തിലെ ഏറ്റവും വേഗതയേറിയ’റാപ്ടൂൺ’ പെർഫോമറും വേഗവരയിലെ ലോകറെക്കോർഡ് ജേതാവുമായ ഡോ. ജിതേഷ്ജിയുടെ ‘റാപ്ടൂൺ സ്റ്റേജ് ത്രില്ലർ’ അരങ്ങേറി.   പ്രേക്ഷകർ ആവശ്യപ്പെടുന്ന നൂറുകണക്കിന് ലോകപ്രശസ്തരായ വ്യക്തികളെ ഇടിമിന്നൽ വേഗതയിൽ ചിന്തോദ്ദീപകമായ സചിത്രപ്രഭാഷണത്തിന്റെയും ഡി. ജെ സംഗീതത്തിന്റെയും അകമ്പടിയോടെ സ്റ്റേജിൽ വരച്ച് അവതരിപ്പിക്കുന്ന ദൃശ്യ -ശ്രവ്യ വിസ്മയമാണ് ഡോ. ജിതേഷ്ജി യുടെ റാപ് ടൂൺ സ്റ്റേജ് ത്രില്ലർ ഡി. ജെ എന്ന ‘വരവേഗവിസ്മയം’. ”ലഹരിയ്ക്കെതിരെ വരയുടെ ലഹരി’ എന്ന തീമിലായിരുന്നു ഓർമ്മയുടെയും വേഗവരയുടെയും വിസ്മയം സൃഷ്ടിച്ചു കൊണ്ട് ജിതേഷ്ജി തിരുവനന്തപുരം നിശാഗന്ധിയിൽ ‘റാപ്ടൂൺ ത്രില്ലെർ’ സ്റ്റേജ് ഷോ അവതരിപ്പിച്ചത്.   പ്രോഗ്രാമിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടർ സതീഷ് കെ. മറാത്തെ, കേരളബാങ്ക് സി.…

Read More

2000 രൂപയുടെ നോട്ടുകള്‍ തിരികെ നല്‍കാനുള്ള സമയപരിധി നീട്ടി

  konnivartha.com: രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് അറിയിച്ചു. രണ്ടായിരം രൂപയുടെ നോട്ടുകൾ തിരികെ വിളിക്കാനുള്ള നടപടി വിജയമെന്ന് ആർബിഐ അറിയിച്ചു.   നോട്ട് മാറ്റുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തീയതി ഒരാഴ്ച കൂടി നീട്ടിയത്. കഴിഞ്ഞ മെയ് 19 ന് ആണ് നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. 2018 -19 സാമ്പത്തിക വര്‍ഷത്തോടെ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവച്ചിരുന്നു.2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറാനോ റിസര്‍വ് ബാങ്ക് ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. 2,000 രൂപ നോട്ടുകളില്‍ 93 ശതമാനവും തിരിച്ചെത്തിയതായതായാണ് സെപ്റ്റംബര്‍ ഒന്നു വരെയുള്ള കണക്ക്. 2023 സെപ്റ്റംബര്‍ 30-നകം നോട്ടുകള്‍ മാറ്റുകയോ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു അറിയിപ്പ്. എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി…

Read More

അംഗീകൃത ലോൺ ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം

  konnivartha.com : ഓൺലൈൻ വായ്പാ തട്ടിപ്പുകൾക്കെതിരെ കർശന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. രാജ്യത്തെ അംഗീകൃത ലോൺ ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ വിളിച്ചു ചേർത്ത യോഗത്തെ തുടർന്നാണ് തീരുമാനം.   ക്രമവിരുദ്ധ ഓൺലൈൻ വായ്പാ തട്ടിപ്പുകൾ നടക്കുന്നതായി കേന്ദ്ര സർക്കാരിന് വിവരം ലഭിച്ചിരുന്നു.ആർ ബി ഐ തയ്യാറാക്കുന്ന പട്ടികയിലുള്ള അംഗീകൃത ലോൺ ആപ്പുകൾ മാത്രമേ ഇനി മുതൽ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ആപ്പ് സ്റ്റോറുകളിലും ലഭ്യമാവുകയുള്ളൂ.താഴ്ന്ന വരുമാനക്കാരെ പ്രലോഭിപ്പിച്ച് വായ്പകൾ നൽകിയ ശേഷം വലിയ പലിശയും സർവീസ് ചാർജ്ജും ഈടാക്കി ബ്ലാക്ക്മെയിലിംഗിലൂടെയും മറ്റും കെണിയിൽ പെടുത്തുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു.   വായ്പകളുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് സമയപരിധി വയ്‌ക്കാനും രജിസ്റ്റേർഡ് ആപ്പുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം നൽകും. കടലാസ് കമ്പനികളെ കണ്ടെത്തി നിർജ്ജീവമാക്കാൻ…

Read More

കാ​ർ​ഷി​കവാ​യ്പ​യ് ക്കു​ള്ള സ​ബ്സി​ഡി തു​ട​രാ​ൻ ഉ​ത്ത​ര​വാ​യി

മും​ബൈ: കാ​ർ​ഷി​കവാ​യ്പ​യ് ക്കു​ള്ള മൂ​ന്നു ശ​ത​മാ​നം സ​ബ്സി​ഡി പ​ദ്ധ​തി തു​ട​രാ​ൻ ഉ​ത്ത​ര​വാ​യി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ അ​നു​വ​ദി​ച്ചി​രു​ന്ന ഈ ​ഇ​ള​വ് തു​ട​രു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് റി​സ​ർ​വ് ബാ​ങ്ക് ഇ​ന്ന​ലെ​യാ​ണു പു​റ​ത്തി​റ​ക്കി​യ​ത്. ഉ​ത്ത​ര​വ് ഇ​റ​ങ്ങാ​ത്ത​തി​നാ​ൽ പ​ലി​ശ സ​ബ്സി​ഡി​യി​ല്ലെ​ന്നു പ​ല ബാ​ങ്കു​ക​ളും ഇ​ട​പാ​ടു​കാ​രോ​ടു പ​റ​ഞ്ഞി​രു​ന്നു. ഇന്നലത്തെ ഉത്തരവോടെ ഇതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. മൂ​ന്നു ല​ക്ഷം രൂ​പ​ വ​രെ​യു​ള്ള ഹ്ര​സ്വ​കാ​ല (ഒ​രു വ​ർ​ഷം വ​രെ) കാ​ർ​ഷി​കവാ​യ്പ (വി​ള​വാ​യ്പ)​യ്ക്കാ​ണു സ​ബ്സി​ഡി. കൃ​ത്യ​മാ​യി തി​രി​ച്ച​ട​ച്ചാ​ൽ മൂ​ന്നു ശ​ത​മാ​നം പ​ലി​ശ കു​റ​യ്ക്കും. ഏ​ഴു ശ​ത​മാ​നം പ​ലി​ശ​യ്ക്ക് അ​നു​വ​ദി​ക്കു​ന്ന കാ​ർ​ഷി​ക വാ​യ്പ​യു​ടെ പ​ലി​ശ അ​ങ്ങ​നെ നാ​ലു ശ​ത​മാ​ന​മാ​യി കു​റ​യും.

Read More