കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ് ടി പി പണികള്‍ കോന്നിയിലും തകൃതിയായി നടക്കുന്നു .കോന്നി ടൌണ്‍ ഭാഗത്ത് പണികള്‍ നടക്കുമ്പോള്‍ ഒരു ഭാഗത്ത് പൈപ്പുകള്‍ കുത്തി പൊട്ടിക്കുന്ന കലാപരിപാടി നടന്നു വരുന്നു . കോന്നി കെ എസ് ആര്‍ ടി സി ഭാഗത്ത് സപ്ലെകോയുടെ മുന്നില്‍ ആണ് ഇന്നത്തെ കലാപരിപാടി നടന്നത് . ഓരം ചേര്‍ന്ന് ലക്കും ലഗാനവും ഇല്ലാതെ ആണ് ആഴത്തില്‍ ഓട നിര്‍മ്മാണത്തിന് വേണ്ടി മണ്ണ് എടുക്കുന്നത് . കോന്നി മേഖലയിലേക്ക് ഉള്ള പൈപ്പ് തകര്‍ത്തു കൊണ്ടാണ് ഈ റോഡ് പണികള്‍ നടക്കുന്നത് .കെട്ടിടങ്ങളുടെ ചുവര്‍ ഭാഗം അടക്കം ആണ് പൊളിച്ചത് . ഏറെ നേരം വെള്ളം ഒഴുകി .ഈ വേനല്‍ കാലത്ത് ആണ് ഇങ്ങനെ ജലം കളയുന്നത് . പല ഭാഗത്തെയും പൈപ്പുകള്‍ റോഡു പണിയുടെ…
Read More