മാസ് ക്ലീനിംഗ് ഡ്രൈവും ക്യൂ കോംപ്ലക്സുകളില്‍ ശുചിത്വ പരിശോധനയും നടത്തി

  സന്നിധാനം മുതല്‍ മരക്കൂട്ടം വരെ മാസ് ക്ലീനിംഗ് ഡ്രൈവും ക്യൂ കോംപ്ലക്സുകളില്‍ ശുചിത്വ പരിശോധനയും നടത്തി.ശബരിമല എ ഡി എം ഡോ. അരുണ്‍ എസ് നായരുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടന്നത്.   സന്നിധാനം പരിസരത്തെയും മരക്കൂട്ടം വരെയുള്ള പ്രദേശങ്ങളിലെയും ജൈവ-അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു. മരക്കൂട്ടം- ശരംകുത്തി – സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകളില്‍ ഇരിപ്പടങ്ങളും ശൗചാലയങ്ങളും കൃത്യമായ ഇടവേളയില്‍ വൃത്തിയാക്കണമെന്ന്   ശുചീകരണ തൊഴിലാളികള്‍ക്കും സൂപ്പര്‍വൈസര്‍ക്കും നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടന പാതകളും ശൗചാലയങ്ങളും വൃത്തിയാക്കുന്നതിന് 400ല്‍ അധികം തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ട്. ഓരോ മേഖലയിലും ശുചീകരണം ഉറപ്പാക്കുന്നതിന് സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചു. മരക്കൂട്ടത്ത് സ്ഥാപിച്ചിട്ടുള്ള എട്ട് ക്യൂ കോംപ്ലക്‌സുകളിലാണ് പരിശോധന നടത്തിയത്. ഇവിടെ നൂറിലധികം ശൗചാലയങ്ങളും തീര്‍ഥാടകര്‍ക്ക് ഇരിക്കുവാന്‍ ഇരിപ്പിടങ്ങളും ഉണ്ട്. ഭക്തര്‍ക്ക് കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കി. വിശുദ്ധി സേനാംഗങ്ങളും ദേവസ്വം ബോര്‍ഡ് നിയമിച്ച ശുചീകരണ…

Read More

ശബരിമലയിലെ നാളത്തെ ചടങ്ങുകൾ (20.11.2025)

  രാവിലെ നട തുറക്കുന്നത്-3 മണി നിർമ്മാല്യം,അഭിഷേകം 3 മുതൽ 3.30 വരെ ഗണപതി ഹോമം 3.20 മുതൽ നെയ്യഭിഷേകം 3.30 മുതൽ 7 വരെ ഉഷ പൂജ 7.30 മുതൽ 8 വരെ നെയ്യഭിഷേകം 8 മുതൽ 11 വരെ കലശം, കളഭം 11.30 മുതൽ 12 വരെ ഉച്ച പൂജ 12.00 ന് തിരുനട അടക്കൽ 01.00 ന് തിരുനട തുറക്കൽ ഉച്ച കഴിഞ്ഞ് 03.00 ന് ദീപാരാധന വൈകിട്ട് 06.30 – 06.45 പുഷ്പാഭിഷേകം 06.45 മുതൽ 9 വരെ അത്താഴ പൂജ 9.15 മുതൽ 9.30 വരെ ഹരിവരാസനം 10. 50 ന് തിരുനട അടക്കൽ 11.00 ന്

Read More

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ : ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ( 19/11/2025 )

  കേരളത്തിലെ പത്തനംതിട്ട (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം (5-15 mm/h) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Thunderstorm with Heavy rainfall and gusty wind speed reaching 40…

Read More

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍

  konnivartha.com; മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതുവരെ ദര്‍ശനം നടത്തിയത് മൂന്ന് ലക്ഷത്തോളം ഭക്തര്‍. 2,98,310 പേരാണ് നവംബര്‍ 19 ന് വൈകിട്ട് അഞ്ച് വരെ എത്തിയത്. നവംബര്‍ 16 ന് 53,278, 17 ന് 98,915, 18 ന് 81,543, 19 ന് വൈകിട്ട് അഞ്ച് വരെ 64,574 എന്നിങ്ങനെയാണ് ഭക്തരുടെ എണ്ണം. ശബരിമലയില്‍ വിര്‍ച്യല്‍ ക്യൂവിലൂടെത്തുന്ന എല്ലാ ഭകതര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കുമെന്ന് എ.ഡി ജി.പി എസ് ശ്രീജിത്ത് പറഞ്ഞു. ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് ദര്‍ശനം ലഭിച്ചില്ലങ്കില്‍ അത് പൊലീസിനെ ബോധിപ്പിച്ചാല്‍ പരിഹാരമുണ്ടാകും . നിലവില്‍ 3500 പൊലീസുകാരെയാണ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിന്യസിച്ചിരിക്കുന്നത്. സന്നിധാനത്ത് മാത്രം 1700 ല്‍ അധികം പൊലീസ് ഉദ്യോഗസ്ഥരുണ്ട്. തീര്‍ഥാടനകാലം മുഴുവനായി 18000ല്‍ അധികം പൊലീസുകാരെയാണ് വിന്യസിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Read More

SABARIMALA EMERGENCY PHONE NUMBER

  SABARIMALA EMERGENCY PHONE NUMBER HEALTH 1 EMERGENCY CONTROL ROOM, PAMBA 04735203232 GH PAMBA GH OFFICE DEVASWOM CONTROL ROOMS 04735 203319 SPECIAL COMMISSIONER 04735 202015 HEALTH CONTROL ROOM, PAMBA 04735 203232 04735 203319 CC NEELIMALA 04735 203384 2 DEVASWOM COMMISSIONER 04735 202004 2 EOC PAMBA 04735 203255 CC APPACHIMEDU 04735 202050 3 EOC SANNIDHANAM 04735 202166 GH SANNIDHANAM 04735 202101 AE DEVASWOM MARAMATH, PAMBA 9495835841 EOC NILAKKAL 04735 205002 MEDICAL CENTRE CHARALMEDU 04735 202005 S EOC PAMBA CUG 9188295112 7 PHC NILAKKAL 04735 205202 EOC SANNIDHANAM CUG 8547705557 DMOCH), PATHANAMTHITTA…

Read More

ശബരിമലയിലെ സ്‌പോട്ട് ബുക്കിങ് അയ്യായിരമാക്കി : ഹൈക്കോടതി

  ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.   കൂടുതല്‍ സ്‌പോട്ട് ബുക്കിങ് വരുന്നത് തിരക്ക് നിയന്ത്രിക്കാനാകാത്ത അവസ്ഥയുണ്ടാക്കുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഹൈക്കോടതി നടപടി. നേരത്തേ സ്‌പോട്ട് ബുക്കിങ് 20,000 ആയി ഹൈക്കോടതി നിജപ്പെടുത്തിയിരുന്നെങ്കിലും അതില്‍കൂടുതല്‍ ബുക്കിങ് ഉണ്ടാകാറുണ്ട്. ഇത് നിയന്ത്രിക്കാന്‍ പോലീസോ ദേവസ്വം ബോർഡോ തയ്യാറാത്ത സാഹചര്യവുമുണ്ടായി.   കാനനപാതയിലും നിയന്ത്രണം ഏര്‍പ്പെടുത്തി . ഇതുവഴി വരുന്ന അയ്യപ്പഭക്തന്മാരുടെ എണ്ണവും അയ്യായിരമാക്കി ഹൈക്കോടതി ചുരുക്കി.കാനനപാതവഴി ഇത്രയും ഭക്തന്മാരെ മാത്രമേ പ്രവേശിപ്പിക്കേണ്ടതുള്ളൂവെന്നാണ് നിര്‍ദേശം. ഇതിനായി പ്രത്യേക പാസ് വനംവകുപ്പ് നല്‍കണമെന്നും കോടതി വ്യക്തമാക്കി. തിങ്കളാഴ്ചവരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിൽ ദേവസ്വംബോർഡ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ ഏകോപനം ശബരിമലയിൽ ഉണ്ടായില്ല.

Read More

ശബരിമല : വൃശ്ചികം ഒന്നിന് നടതുറക്കുന്നത് പുതിയ പുറപ്പെടാ മേല്‍ശാന്തി

  ശബരിമലയിലെ പുതിയ പുറപ്പെടാ മേൽശാന്തിയായി ഇ ഡി പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എം ജി മനു നമ്പൂതിരിയും ചുമതല ഏറ്റെടുത്തു. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവന്ന ഇരുവരേയും സ്ഥാനമൊഴിഞ്ഞ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളിൽ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിച്ചു. തുടർന്ന് ഇ ഡി പ്രസാദ് നമ്പൂതിരിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര്, അയ്യപ്പന് മുന്നിൽ വച്ച് കലശാഭിഷേകം നടത്തി മേൽശാന്തിയായി അവരോധിക്കുകയും, അദ്ദേഹത്തെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തു. നട അടച്ച ശേഷം അയ്യപ്പന്റെ മൂലമന്ത്രം മേൽശാന്തിയുടെ കർണങ്ങളിലേക്ക് തന്ത്രി പകർന്നു നൽകി. തുടർന്ന് മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ കലശാഭിഷേകം നടത്തി എംജി മനു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി അവരോധിച്ചു. പുതിയ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് വൃശ്ചികം ഒന്നിന് തിങ്കളാഴ്ച…

Read More

ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനം : നട 16ന് തുറക്കും:ഓൺലൈൻ ബുക്കിങ്ങുകൾ ആരംഭിച്ചു

  konnivartha.com; ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് 16ന് വൈകിട്ട് 5ന് നട തുറക്കും. നവംബര്‍ 17 മുതല്‍ പുലര്‍ച്ചെ 3 മുതല്‍ ഉച്ചക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11നുള്ള ഹരിവരാസനം വരെയും നട തുറന്നിരിക്കും.ഒരുക്കങ്ങൾ‌ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഓൺലൈന്‍ വിർച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു . പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍,ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ തത്സമയ ബുക്കിങ് കൗണ്ടറുകള്‍ ആരംഭിക്കും.ഓണ്‍ലൈന്‍ ആയി 70,000 പേര്‍ക്കും തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്കും ദര്‍ശനം ലഭിക്കും. ഓണ്‍ലൈന്‍ ദര്‍ശനം ബുക്കുചെയ്ത് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ആ ക്വാട്ട കൂടി തത്സമയ ബുക്കിങ്ങിലേക്ക് മാറും .സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പതിനെട്ടാം പടിക്കു മുമ്പായി നടപ്പന്തല്‍ മുതല്‍ പ്രത്യേകം ക്യൂ സംവിധാനവും പെട്ടെന്നു ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാളികപ്പുറത്തെ അന്നദാന മണ്ഡപത്തില്‍ ഭര്‍ക്തര്‍ക്കു…

Read More

ശബരിമലയിലും എരുമേലിയിലും” രാസ കുങ്കുമം “: വില്‍പ്പന നിരോധിച്ചു

  ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങളിൽ രാസ കുങ്കുമം വിൽക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി.   ശബരിമലയിലെ പരിസ്ഥിതി, ഭക്തരുടെ ആരോഗ്യം എന്നിവയാണ് കോടതിക്ക് പ്രധാനമെന്നും മൊത്തക്കച്ചവടക്കാരും ഉൽപാദകരും വിതരണം ചെയ്യുന്ന കുങ്കുമത്തിൽ രാസ വസ്തുക്കൾ അടങ്ങിയിട്ടില്ല എന്നാണെങ്കിൽ അതിന്റെ റിപ്പോർട്ട് സമർപ്പിക്കാനും കോടതി പറഞ്ഞു.   ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിട്ടതെന്നും ഇക്കാര്യത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അഭിഭാഷകർ അറിയിച്ചു. സന്നിധാനത്തും എരുമേലിയിലും പ്രകൃതിദത്തമായ കുങ്കുമമല്ലാതെ രാസ കുങ്കുമം വിൽക്കാനാവില്ലെന്നു കോടതി പറഞ്ഞു .

Read More

ശബരിമലയിലെ പൂജകൾ: ഓൺലൈന്‍ പൂജകള്‍ ,അക്കോമഡേഷൻ ബുക്കിംഗ് ഇന്ന് മുതല്‍

Sabarimala online booking for poojas and accommodations starts today. Devotees can book poojas and accommodations through the official website www.onlinetdb.com  offering a convenient way to plan their pilgrimage konnivartha.com; ശബരിമലയിലെ മണ്ഡല മകര വിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി പൂജകൾ ഭക്തർക്ക് ഓൺലൈനിലൂടെ ഇന്ന് (നവംബർ 5) മുതൽ ബുക്ക് ചെയ്യാം.www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് പൂജകൾ ബുക്ക് ചെയ്യേണ്ടത്. സന്നിധാനത്ത് താമസിച്ചു ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ അക്കോമഡേഷൻ ബുക്കിങ്ങും ഇന്ന് ആരംഭിക്കും.

Read More