ശബരിമല മണ്ഡല-മകരവിളക്ക്: സുരക്ഷിത തീര്‍ഥാടനം ഉറപ്പുവരുത്തും:  ജില്ലാ കളക്ടര്‍

ശബരിമല മണ്ഡല-മകരവിളക്ക്:   സുരക്ഷിത തീര്‍ഥാടനം ഉറപ്പുവരുത്തും:  ജില്ലാ കളക്ടര്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത തീര്‍ഥാടനം ഉറപ്പുവരുത്തുമെന്ന് പത്തനംതിട്ട ജില്ലാ  കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ഇതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു.  വിവിധ വകുപ്പുകള്‍ ഇക്കൊല്ലത്തെ തീര്‍ഥാടനകാലം സുരക്ഷിതവും സുഗമവും ആക്കി തീര്‍ക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി വരുന്നതായും എത്രയും വേഗം അവ പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. അപ്പം, അരവണ, മറ്റു പ്രസാദങ്ങള്‍ എന്നിവയുടെ വിതരണത്തിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും കുടിവെള്ള വിതരണത്തിനായി 25000ല്‍ അധികം  ബോട്ടിലുകള്‍ ദിനംപ്രതി സജ്ജീകരിക്കുമെന്നും ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാര്യരും എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അജിത് കുമാറും പറഞ്ഞു. ശബരിമല പാതയില്‍  സെക്യൂരിറ്റി ക്യാമറയെ മറയ്ക്കും…

Read More