വൃശ്ചികപ്പുലരിയിലെ സൂര്യ കിരണങ്ങള്‍ ശബരിമലയിലെ മാമാലകളുടെ നെറുകയില്‍ അനുഗ്രഹം ചൊരിയുമ്പോള്‍ ശരണം വിളികളുടെ മാറ്റൊലി അയ്യപ്പ സ്വാമിയുടെ പൂങ്കാവനത്തില്‍ കെട്ടു നിറയ്ക്കും . മണ്ഡല മകരവിളക്ക് തീർഥാടനത്തിന് അയ്യപ്പക്ഷേത്രനട 16നു വൈകിട്ട് 5നു തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിലെ വിളക്ക് തെളിക്കും.മാളികപ്പുറം ക്ഷേത്രം തുറക്കാൻ മേൽശാന്തി വാസുദേവൻ നമ്പൂതിരിക്കു താക്കോലും ഭസ്മവും നൽകും.പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ച ശേഷമാണു തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കും .നിയുക്ത മേൽശാന്തിമാരാണ് ആദ്യം തൃപടി കയറുക.ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി.പ്രസാദ് ശബരിമലയിലും കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മട്ടത്തുമഠത്തിൽ എം.ജി.മനു നമ്പൂതിരി മാളികപ്പുറത്തും മേൽശാന്തിമാരാകുന്ന ചടങ്ങുകൾ നടക്കും…. 17നു വൃശ്ചികപ്പുലരിയിൽ പൂജകൾ തുടങ്ങും. ഡിസംബർ 26നു വൈകിട്ട് 6.30നു തങ്കയങ്കി ചാർത്തി ദീപാരാധന…
Read Moreടാഗ്: sabarimala konni vartha
ശബരിമല റോപ് വേ: കേന്ദ്ര സംഘം സ്ഥല പരിശോധന നടത്തി
konnivartha.com; ശബരിമല റോപ് വേ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം ഹിൽടോപ്,സന്നിധാനം, മരക്കൂട്ടം, പമ്പ എന്നിവിടങ്ങളിൽ സ്ഥല പരിശോധന നടത്തി.പദ്ധതിക്ക് ഉപയോഗിക്കുന്ന ദേവസ്വം ഭൂമി,വനഭൂമി, പദ്ധതിയുടെ ഭാഗമായി പൂർണമായും മുറിച്ചുമാറ്റുന്ന മരങ്ങൾ , പകുതി മുറിക്കേണ്ട മരങ്ങള്‍ എന്നിവയുടെ കണക്കും പരിശോധനയും നടന്നു . ഈ സംഘം നല്‍കുന്ന അന്തിമ റിപ്പോര്‍ട്ട് അനുസരിച്ച് ആണ് അനുമതി ലഭിക്കുന്നത് . കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രതിനിധി , കടുവ സംരക്ഷണ അതോറിറ്റി അംഗം , വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള അംഗം എന്നിവര്‍ ഉണ്ട് . കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉന്നതര്‍ , വനം വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ കേന്ദ്ര സംഘത്തിനൊപ്പം ഉണ്ടായിരുന്നു . ടവര്‍ ഉയരം എഴുപതു മീറ്റര്‍ വരെയാണ് നിലവില്‍ ഉദേശിക്കുന്നത് .പമ്പയുടെ ഇടതു കര ,ഹില്‍ ടോപ്…
Read More