ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (30/11/2024 )

  ശബരിമല ക്ഷേത്ര സമയം (01.12.2024) രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം- രാവിലെ 3.30 മുതല്‍ ഉഷഃപൂജ- രാവിലെ 7.30 ഉച്ചപൂജ- 12.30 ദീപാരാധന-വൈകിട്ട് 6.30 അത്താഴപൂജ-രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.   ശബരീശനായി പാൽ ചുരത്തി സന്നിധാനത്തെ ഗോശാല ശബരിമല: സന്നിധാനത്തെ ആചാരങ്ങൾക്കും വഴിപാടുകൾക്കും ഉപയോഗിക്കുന്ന പാൽ സന്നിധാനത്തെ ഗോശാലയിൽനിന്ന്. വെച്ചൂരും ജഴ്‌സിയുമടക്കം വിവിധ ഇനങ്ങളിലുള്ള 25 പശുക്കളാണ് ഗോശാലയിലുള്ളത്. പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാന സ്വദേശിയായ ആനന്ദ് സാമന്തോയാണ് ഒൻപതുവർഷമായി ഗോശാലയുടെ പരിപാലകൻ. പുലർച്ചെ ഒന്നരയോടെ ഗോശാല ഉണരുമെന്നും രണ്ടു മണിക്ക് ആചാരങ്ങൾക്കും വഴിപാടുകൾക്കും ഉപയോഗിക്കാനായി സന്നിധാനത്ത് പാൽ എത്തിക്കുമെന്നും ആനന്ദ് പറഞ്ഞു. ഉച്ചകഴിഞ്ഞ് രണ്ടിനും പാൽ സന്നിധാനത്ത് എത്തിക്കും. പശുക്കളിൽ അഞ്ചെണ്ണം വെച്ചൂർ ഇനത്തിലുള്ളതും…

Read More