മീ​ന​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ബു​ധ​നാ​ഴ്ച  വൈകിട്ട്  തു​റ​ക്കും

  konnivartha.com/ സ​ന്നി​ധാ​നം: മീ​ന​മാ​സ പൂ​ജ​ക​ൾ​ക്കും പൈ​ങ്കു​നി ഉ​ത്രം മ​ഹോ​ത്സ​വ​ത്തി​നു​മാ​യി ശ​ബ​രി​മ​ല ന​ട ബു​ധ​നാ​ഴ്ച തു​റ​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ക്ഷേ​ത്ര മേ​ൽ​ശാ​ന്തി പി.​എ​ൻ. മ​ഹേ​ഷ് ന​മ്പു​തി​രി ശ്രീ​കോ​വി​ൽ തു​റ​ന്ന് ദീ​പ​ങ്ങ​ൾ തെ​ളി​ക്കും. പ​തി​നെ​ട്ടാം പ​ടി​ക്ക് മു​ന്നി​ലാ​യു​ള്ള ആ​ഴി​യി​ൽ മേ​ൽ​ശാ​ന്തി അ​ഗ്നി പ​ക​രു​ന്ന​തോ​ടെ അ​യ്യ​പ്പ ഭ​ക്ത​ർ ശ​ര​ണം വി​ളി​ക​ളു​മാ​യി പ​തി​നെ​ട്ടു പ​ടി​ക​ൾ ക​യ​റി അ​യ്യ​പ്പ ദ​ർ​ശ​ന​മാ​രം​ഭി​ക്കും. ന​ട തു​റ​ന്ന ശേ​ഷം ഭ​ക്ത​ർ​ക്ക് ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ർ വി​ഭൂ​തി പ്ര​സാ​ദം വി​ത​ര​ണം ചെ​യ്യും. ന​ട തു​റ​ക്കു​ന്ന ദി​വ​സം പ്ര​ത്യേ​ക പൂ​ജ​ക​ൾ ക്ഷേ​ത്ര​ങ്ങ​ളി​ൽ ഉ​ണ്ടാ​കി​ല്ല. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​ന് ന​ട തു​റ​ക്കും. തു​ട​ർ​ന്ന് നി​ർ​മാ​ല്യ ദ​ർ​ശ​ന​വും പ​തി​വ് അ​ഭി​ഷേ​ക​വും ന​ട​ക്കും.

Read More

LIVE: ശബരിമല മകരവിളക്ക്‌ മഹോത്സവം 2024 ( 15-01-2024)

  ശബരിമല മകരവിളക്ക്‌ മഹോത്സവം 2024 . തത്സമയ സംപ്രേക്ഷണം thanks/courtesy : Prasar Bharati/Doordarshan malayalam

Read More

ശബരിമല : പടി പതിനെട്ടും ആരാധിച്ച് പടിപൂജ

    konnivartha.com: വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി മാത്രം ദര്‍ശനത്തിനായി ഭക്തര്‍ കയറുന്ന ശബരിമലയിലെ പവിത്രമായ പതിനെട്ടുപടികളിലും പട്ടും പൂക്കളും ദീപങ്ങളും അര്‍പ്പിച്ച് പടിപൂജ. ദീപപ്രഭയില്‍ ജ്വലിച്ച് പുഷ്പവൃഷ്ടിയില്‍ സുഗന്ധം പരത്തിനിന്ന പതിനെട്ടുപടികളുടെ അപൂര്‍വ്വ കാഴ്ച .   പൂജയുടെ തുടക്കത്തില്‍ ആദ്യം പതിനെട്ടാംപടി കഴുകി പട്ടുവിരിച്ചു. പട്ടിന്റെ ഇരുവശത്തും വലിയ ഹാരങ്ങള്‍ കൊണ്ട് അലങ്കരിച്ചു. ഇരുവശത്തും ഓരോ നിലവിളക്ക് കത്തിച്ചു വെച്ചു. ഓരോ പടിയിലും നാളികേരവും പൂജാ സാധനങ്ങളും വച്ചു. പിന്നീട് ഓരോ പടികളിലും കുടികൊള്ളുന്ന മലദൈവങ്ങള്‍ക്ക് പൂജ കഴിച്ചു. ഓരോ പടിയിലും ദേവ ചൈതന്യം ആവാഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.പടിപൂജയ്ക്ക് 2037 വരെ ബുക്കിംഗ് ഉണ്ട് പൊന്നമ്പലമേട്, ഗരുഡന്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പദേവര്‍മല, ഖര്‍ഗിമല, മാതംഗമല, മയിലാടുംമല, ശ്രീപാദംമല, ദേവര്‍മല, നിലയ്ക്കല്‍ മല, തലപ്പാറ മല, നീലിമല, കരിമല, പുതുശേരിക്കാനം മല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നിവയാണ് 18…

Read More

ശബരിമല തീർത്ഥാടനം: 108 റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ

photo :file  konnivartha.com: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികൾക്ക് പുറമേ പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്‌സിജൻ പാർലറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4×4 റെസ്‌ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിൽ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. തീർത്ഥാടകർക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ 108 എന്ന ടോൾ…

Read More

പൊന്നു പതിനെട്ടാം പടിയ്ക്കും പറയാനേറെയുണ്ട് 

    എസ്.ഹരികുമാർ  konnivartha.com: കാടും മേടുംകടന്ന് മലകൾതാണ്ടി കാനനവാസനെ കാണാനൊരു യാത്ര. മനസിലും ചുണ്ടിലും ശരണമന്ത്രം. ലക്ഷ്യം അയ്യപ്പദർശനം. ഒന്നു കാണണം. കണ്ടൊന്നു തൊഴണം. മാർഗങ്ങളെത്ര ദുർഘടമായാലും. സന്നിധാനത്തേക്കടുക്കുമ്പോഴുള്ളിൽ ആയിരം മകരജ്യോതി ഒന്നിച്ചു തെളിയും പോലെ. പൊന്നു പതിനെട്ടാംപടി കാണുമ്പോൾ ലക്ഷ്യത്തിലേക്കടുക്കുന്ന ധന്യത. പിന്നെ ഓരോ പടിയിലും തൊട്ടുതൊഴുത് അയ്യപ്പസന്നിധിയിലേക്ക്. അയ്യപ്പചരിതവും പുണ്യവുമൊക്കെ നിറഞ്ഞ പതിനെട്ടാം പടിയ്ക്കും പറയാനേറെയുണ്ട്. ശബരിശ സന്നിധിയിലേക്കുള്ള മാർഗം മാത്രമല്ലത്. മനസും ശരീരവും ശുദ്ധമാക്കാനുള്ള മാര്‍ഗ്ഗം  കൂടിയാണത് . നമ്മുടെ പുരാണങ്ങളും ഉപ പുരാണങ്ങളും പതിനെട്ടാണ്. ഭഗവത്ഗീതയുടെ അധ്യായങ്ങളും പതിനെട്ടുതന്നെ. പതിനെട്ടിന്‍റെ  ഈ  പ്രാധാന്യംതന്നെയാണ് പടിയിലും നിറയുന്നത് എന്നൊരു വിശ്വാസമുണ്ട്. പതിനെട്ടിന്റെ മഹത്വം ഇനിയും അവസാനിക്കുന്നില്ല. ഒരു മനുഷ്യായുസിൽ പഠിക്കേണ്ട പതിനെട്ട് ശാസ്രങ്ങളുണ്ട്. നാല് വേദങ്ങൾ- ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം. ആറു ദർശനങ്ങൾ- സാംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ,…

Read More

മണ്ഡലകാലം അയ്യപ്പഭക്തര്‍ അറിയാന്‍

    www.konnivartha.com/ ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യ ദര്‍ശനം                                                                     ഹരികുമാർ. എസ്സ് ചരിത്രം konnivartha.com/ sabarimala : മഹാദേവന്‍റെ ആജ്ഞയനുസരിച്ച് പരശുരാമ മുനി കൈലാസത്തില്‍നിന്നും കൊണ്ടുവന്ന 12 ധര്‍മ്മശാസ്താ വിഗ്രഹങ്ങളിളൊന്ന് ശബരിമലയില്‍ പ്രതിഷ്ഠിച്ചു.അയ്യപ്പസ്വാമി ബ്രഹ്മചാരിയാണ് ഭഗവാനെ ദര്‍ശിക്കണമെങ്കില്‍ 41 ദിവസത്തെ വ്രതമെടുക്കണം. മാലയിട്ടു വ്രതം വ്രതകാലം തുടങ്ങുന്ന അന്ന് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ദിനചര്യകള്‍ കഴിഞ്ഞ് ഏതെങ്കിലും ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വ്രതം ആരംഭിക്കണം. ശംഖ്, പവിഴം, സ്ഫടികം, മുത്ത്, തുളസി, താമരക്കായ്, സ്വര്‍ണ്ണം, രുദ്രാക്ഷം ഇവയില്‍…

Read More

മണ്ഡല മകരവിളക്ക് മഹോത്സവത്തിന് നവംബര്‍ 17ന് തുടക്കമാകും

  കേരളത്തിന്റെ അഭിമാനമാണ് ശബരിമല തീര്‍ത്ഥാടനമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. 2023-24 വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കക്ഷിരാഷ്ട്രീയമന്യേ അവ വിജയിപ്പിക്കുവാന്‍ ഒരുമിച്ചു നില്‍ക്കണം. തീര്‍ത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. അന്‍പതുലക്ഷം തീര്‍ത്ഥാടകരാണ് കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് എത്തിയത്. ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇതിലും വര്‍ധനവുണ്ടാവും. എല്ലാ വകുപ്പുകളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും വകുപ്പുകള്‍ ഒരുക്കണം. ത്രിതല പഞ്ചായത്തുകളും മികച്ച രീതിയില്‍ ഇടപെടണം. തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിന് മുന്‍പ് വകുപ്പുകള്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം. പോലീസ് ആറു ഫേസുകളിലായാണ് ഉദ്യോഗസ്ഥരെ നിയോഗിക്കുക. ആദ്യ മൂന്നു ഫേസുകളില്‍ 2000 പേര്‍ വീതവും, പിന്നീടുള്ള മൂന്നു ഫേസുകളില്‍ 2500 പേരെ…

Read More

കന്നിമാസ പൂജ: ശബരിമല നട തുറക്കുക 17 ന്  മാത്രം

  konnivartha.com: കന്നിമാസ പൂജയ്ക്കായി ശബരിമല  ക്ഷേത്രനട തുറക്കുക 17 ന്  വൈകിട്ട് 5നു മാത്രം.ദേവസ്വം ബോർഡ് കലണ്ടറും പഞ്ചാംഗവും പ്രകാരം ചിങ്ങമാസം 32 ദിവസം ഉള്ളതിനാൽ 18നാണ് കന്നി ഒന്ന്.അതിനാലാണ് 17നു നട തുറക്കുന്നത്.മറ്റു കലണ്ടറുകളിൽ ചിങ്ങം 31വരെ മാത്രമേ ഉള്ളൂ. അതിൽ കന്നി ഒന്ന് 17നാണ്. ഇതാണ് വ്യത്യാസത്തിനു കാരണം. 17ന് രാവിലെ മാത്രമേ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടുകയുള്ളെന്നും നേരത്തെയെത്തി ക്യാംപ് ചെയ്യേണ്ട ആവശ്യമില്ലെന്നു ദേവസ്വം ബോർഡ് അറിയിച്ചു..17ന് ദർശന സൗകര്യമൊരുക്കുന്നതല്ലാതെ പൂജയില്ല. 22 വരെ പൂജകൾ ഉണ്ടാകും

Read More

പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടകരെ നാട്ടിലേക്ക് അയച്ചു

  പത്തനംതിട്ട ജില്ലാ ആശുപത്രി വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത് കേരള സര്‍ക്കാരിന്റെ ഭരണമികവിന്റേയും കരുതലിന്റേയും രംഗങ്ങള്‍ക്കായിരുന്നു. നാറാണംതോട് ബസ് അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടകരെ അവരവരുടെ നാട്ടിലേക്ക് യാത്രയാക്കി. തമിഴ്‌നാട് മയിലാടുംതുറ സ്വദേശികളായ 24 പേരെയാണ് നാട്ടിലേക്ക് അയച്ചത്. പൊലീസ് വാഹനത്തില്‍ കൊട്ടാരക്കരയില്‍ എത്തിക്കുന്ന തീര്‍ഥാടകര്‍ അവിടെ നിന്നും ട്രെയിന്‍ മാര്‍ഗം നാട്ടിലേക്ക് യാത്രതിരിക്കും. യാത്രയാക്കാന്‍ എത്തിയ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരോടും ജില്ലാ ഭരണകൂടത്തോടും കേരള സര്‍ക്കാരിനോടും നന്ദി പറഞ്ഞാണ് തീര്‍ഥാടകര്‍ മടങ്ങിയത്. ബസ് അപകടത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നത് മുതല്‍ പരിക്കേറ്റവര്‍ക്ക് വേണ്ട എല്ലാ ചികിത്സാ സഹായങ്ങളും ഒരുക്കി സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്, കൃഷിമന്ത്രി പി. പ്രസാദ്, ദേവസ്വംവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍…

Read More

 ‘മാളികപ്പുറം”നൂറ് കോടി ക്ലബ്ബിലേക്ക്   മല കയറുന്നു 

    konnivartha.com : മലയാള സിനിമയുടെ ഏറെ നാളത്തെ ശനി ദോഷം ഒഴിപ്പിച്ചു കൊണ്ട്  ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ” മാളികപ്പുറം” പത്തനംതിട്ട ജില്ലയില്‍ ആണ് ഏറെയും ഷൂട്ടിംഗ് നടന്നത് . ശബരിമലയുമായി ബന്ധപെട്ട ഭക്തി സിനിമ എന്നതില്‍ ഉപരി കുടുംബ പ്രേക്ഷകരെ ഇതിലേക്ക് അടുപ്പിച്ച ഏറെ സവിശേഷതകള്‍ ഉണ്ട് .കഥയില്‍ നിന്നും ഒരുക്കഴിച്ച  തിരക്കഥയുടെ കെട്ടുറപ്പും സംവിധായകന്‍റെ മനസ്സില്‍ പതിഞ്ഞ ഫ്രെയിമുകള്‍ അഭിനയിച്ചവരും അത് അഭ്ര പാളികളില്‍ പകര്‍ത്തിയ ക്യാമറമാനും മികച്ച കാഴ്ച നല്‍കുന്ന പത്തനംതിട്ട ജില്ലയുടെ അഴകും കൂട്ടി യോജിപ്പിച്ചപ്പോള്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സിനിമയായി മാളികപ്പുറം മാറി . നൂറു കോടി ക്ലബില്‍ എത്തപ്പെടുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം . ഡിസംബര്‍ 30 ന് കേരളത്തിലെ 145…

Read More