konnivartha.com: തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരെ സംവരണ സീറ്റുകളിൽ മാത്രം ഒതുക്കാതെ ജനറൽ സീറ്റുകളിൽ മത്സരിപ്പിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ തയ്യാറാകണമെന്ന് സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി.സാംബവ മഹാസഭ കോന്നി യൂണിയൻ വാർഷിക സമ്മേളനം കോന്നി പ്രിയദർശിനി ഹാളിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നുഅദ്ദേഹം. സംവരണത്തിനപ്പുറം പല സ്ഥാനങ്ങളിലും ഇവർക്ക്അർഹമായ പ്രാതിനിധ്യമോപരിഗണനയോ ലഭിക്കുന്നില്ല.ഇത് പരിഹരിക്കാൻ പ്രബുദ്ധ കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ തയ്യാറാകണം. ആധുനിക കാലഘട്ടത്തിൽ പട്ടികജാതി വിഭാഗങ്ങൾക്ക് നേരെയുള്ള ജാതി പീഡനങ്ങളും അക്രമങ്ങളും വർദ്ധിച്ചു വരികയാണന്നും അദ്ദേഹം ചൂണ്ടികാട്ടി. സാംബവ മഹാസഭ കോന്നി യൂണിയൻ വൈസ് പ്രസിഡൻറ് ശശി നാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് പി. കെ .ശശി,സംസ്ഥാന ട്രഷറർ ഇ. എസ്. ഭാസ്കരൻ,യൂണിയൻ സെക്രട്ടറി ഡി മനോജ് കുമാർ,ട്രഷർ എം. കെ .സുനിൽകുമാർ, ജില്ലാ പഞ്ചായത്തംഗംറോബിൻ പീറ്റർ,യൂണിയൻ ജോയിൻ സെക്രട്ടറി…
Read More