ശബരിമല: ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന:-അരവണ വരുമാനം 47 കോടി; 46.86 ശതമാനം വർധന 2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതൽ. ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു; 46.86 ശതമാനം വർധന. അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്. കാണിക്കയിൽ നിന്നുള്ള വരുമാനം 2024 ൽ…
Read Moreടാഗ്: sannidhanam
ശബരിമല: നാളത്തെ ചടങ്ങുകൾ (01.12.2025)
നട തുറക്കുന്നത്- പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം- 3.20 മുതൽ നെയ്യഭിഷേകം- 3.30 മുതൽ 7 വരെ ഉഷ:പൂജ – 7.30 മുതൽ 8 വരെ നെയ്യഭിഷേകം- 8 മുതൽ 11 വരെ കലശം, കളഭം- 11.30 മുതൽ 12 വരെ ഉച്ചപൂജ- 12.00 നട അടയ്ക്കൽ- ഉച്ച 1.00 ഉച്ചകഴിഞ്ഞ് നട തുറക്കൽ- 3.00 ദീപാരാധന- വൈകിട്ട് 6.30 – 6.45 പുഷ്പാഭിഷേകം- 6.45 മുതൽ രാത്രി 9 വരെ അത്താഴ പൂജ- രാത്രി 9.15 മുതൽ 9.30 വരെ ഹരിവരാസനം- 10.50 നട അടയ്ക്കൽ- 11.00
Read Moreഇന്ന് മല ചവിട്ടിയത് 79,442 പേർ; 11 ലക്ഷം പിന്നിട്ട് ഭക്തജന പ്രവാഹം
ഈ തീര്‍ത്ഥാടനകാലത്ത് ശബരിമല ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം പതിനൊന്ന് ലക്ഷം പിന്നിട്ടു. ഇതുവരെ ആകെ 11,17450 തീര്‍ത്ഥാടകരാണ് നവംബർ 28 വൈകിട്ട് ഏഴ് മണി വരെ ദര്‍ശനം നടത്തിയത്. മണ്ഡലകാലം തുടങ്ങി 13-ാം ദിവസമായ വെള്ളിയാഴ്ച്ച പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴു വരെ 79442 പേർ മല കയറി. കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ തുടരുന്ന തിരക്കിലും സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ അധികനേരം കാത്തുനില്‍ക്കാതെ തന്നെ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.
Read Moreകാനന പാത താണ്ടി സന്നിധാനത്തെത്തുന്നത് ആയിരങ്ങൾ
ശബരിമല പൂങ്കാവനത്തിൻ്റെ മടിത്തട്ടിലൂടെ കയറ്റിറക്കങ്ങൾ താണ്ടി അയ്യപ്പ ദർശനത്തിനെത്തുന്നത് ആയിരക്കണക്കിന് ഭക്തർ. പെരിയാർ വന്യജീവി സങ്കേതത്തിലുൾപ്പെടുന്ന പരമ്പരാഗത കാനന പാതയിലൂടെയുള്ള യാത്ര അനുഭൂതിദായകമാണെന്ന് ഇതുവഴിയെത്തുന്നവർ പറയുന്നു. ദിവസവും ആയിരത്തിലധികം പേർ ഇപ്പോൾ കാനന പാതയിലൂടെ ശബരിമലയിലെത്തുന്നു. വണ്ടിപ്പെരിയാർ സത്രത്തു നിന്ന് കാൽ നടയാത്ര ആരംഭിക്കും. കുത്തനെയുള്ള കയറ്റിറക്കങ്ങളുള്ള പാതയിലൂടെ നടന്ന് സന്നിധാനത്തെത്താൻ പലരും അഞ്ചു മണിക്കൂറിലധികമെടുക്കും. ഉപ്പുപാറ, പുല്ലുമേടു വഴിയുള്ള യാത്ര പ്രകൃതിയുടെ വന്യത ആസ്വദിച്ചുള്ളതായതിനാൽ ഒട്ടും മടുപ്പു തോന്നാറില്ലെന്ന് പതിവായി ഇതുവഴി ശബരിമലയിലെത്തുന്ന ഭക്തർ പറയുന്നു. ഭക്തരുടെ സുരക്ഷയ്ക്കുള്ള നടപടികൾ വനം വകുപ്പും പോലീസും സ്വീകരിച്ചിട്ടുണ്ട്. രാവിലെ ഏഴുമണിയോടെ വനപാലകർ വനപാതയിലൂടെ സഞ്ചരിച്ച് വന്യമൃഗ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഭക്തരെ കടത്തിവിടുന്നത്. 13 കിലോമീറ്റർ ദൂരമുള്ള പാതയിൽ വൈദ്യുത വിളക്കുകളും കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സത്രത്തു നിന്ന് ഓരോ സംഘത്തിനും ആളുകളുടെ എണ്ണം രേഖപ്പെടുത്തിയ…
Read Moreശബരിമലയില്‍ ഭക്തരുടെ തിരക്ക്: നാളെ (25.11. 2025) സ്പോട്ട് ബുക്കിംഗ് എണ്ണം 5000 മാത്രം
konnivartha.com; ശബരിമല ദർശനത്തിന് ഭക്തരുടെ തിരക്ക് വർദ്ധിച്ചു വരുന്നത് പരിഗണിച്ച് നാളെ (25.11. 2025) ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിംഗ് എണ്ണം 5000 ആയി നിജപെടുത്തിയിരിക്കുന്നു. വെർച്ചൽ ക്യൂ ബുക്കിംഗ് വഴി എഴുപതിനായിരം ഭക്തർക്ക് ദർശനത്തിന് അവസരമുണ്ട്.
Read Moreശബരിമല പോലീസ് സ്പെഷ്യൽ ഓഫീസർ എം. എൽ. സുനിൽകുമാർ
ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കുന്നതിനുള്ള എല്ലാവിധ ക്രമീകരണങ്ങളും ശബരിമലയിലും മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സജ്ജമാണ് || ശബരിമല പോലീസ് സ്പെഷ്യൽ ഓഫീസർ എം. എൽ. സുനിൽകുമാർ ||
Read Moreശബരിമല സന്നിധാനത്തെ അന്നദാനം: മനസ്സു നിറഞ്ഞ് ഭക്തര്‍
konnivartha.com; ശബരിമല സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമാവുകയാണ് ദേവസ്വം ബോര്‍ഡിന്റെ അന്നദാനം. വയറും മനസ്സും നിറയെ ആഹാരം കഴിച്ച് മലയിറങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് ഭക്തര്‍ അന്നദാനമണ്ഡപം വിടുന്നത്. പതിനായിരത്തിലധികം പേരാണ് ദിവസവും അന്നദാനത്തില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷം നടതുറന്നശേഷം ശനിയാഴ്ച വരെ ഇവിടെനിന്ന് ഭക്ഷണം കഴിച്ചവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. മൂന്നുനേരമായാണ് ഭക്ഷണം വിളമ്പുന്നത്. രാവിലെ ആറു മുതല്‍ 11 മണി വരെ ഉപ്പുമാവ്,കടലക്കറി,ചുക്കുകാപ്പി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നല്‍കും. ഉച്ചയ്ക്ക് പന്ത്രണ്ടിനാരംഭിക്കുന്ന ഉച്ചഭക്ഷണം 3.30 വരെ നീളും. പുലാവ്, ദാല്‍കറി, അച്ചാര്‍ എന്നിവയാണ് ഉച്ചയ്ക്ക് വിളമ്പുന്നത്. വൈകീട്ട് 6.45 മുതലാണ് അത്താഴവിതരണം. ഇത് നട അടയ്ക്കുന്നതുവരെ തുടരും. കഞ്ഞിയും പുഴുക്കു(അസ്ത്രം)മാണ് നല്‍കുന്നത്. മാസ പൂജയ്ക്കടക്കം നട തുറക്കുന്ന ദിവസങ്ങളിലെല്ലാം അന്നദാനമുണ്ട്. മകരവിളക്കിന് പ്രത്യേക സൗകര്യവുമൊരുക്കും. ഇത്രയധികം ഭക്തരെത്തുമ്പോഴും യാതൊരു പരാതിയുമില്ലാതെ വൃത്തിയോടെ ഭക്ഷണം നല്‍കാനാവുന്നതില്‍ ഏറെ…
Read Moreഇടമുറിയാതെ ഭക്തജന പ്രവാഹം ; സുഖ ദർശനവുമായി പതിനായിരങ്ങൾ
മണ്ഡല മകരവിളക്ക് സീസണിലെ ഏഴാം ദിവസമായ ശനിയാഴ്ച വൈകിട്ട് ഏഴു വരെ 72845 പേരാണ് മല ചവിട്ടി സന്നിധാനത്തേക്ക് എത്തിയത്. ഇതുവരെ അഞ്ചേമുക്കാൽ ലക്ഷം ഭക്തർ ഈ മണ്ഡലകാലത്ത് സന്നിധാനത്തെത്തി. ഇടമുറിയാതെ ഭക്തജന പ്രവാഹം തുടരുമ്പോഴും സുഖദർശനത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും സന്നിധാത്ത് സജ്ജമാണ്. ശനിയാഴ്ച വലിയ നടപ്പന്തലിൽ കാത്തു നിൽക്കാതെ തന്നെ ഭക്തർക്ക് പതിനെട്ടാംപടി ചവിട്ടാനായി. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയതിനൊപ്പം തന്നെ ഭക്തരുടെ പരമാവധി ക്ഷേമവും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഉറപ്പാക്കുന്നുണ്ട്. ഉച്ച മുതൽ സന്നിധാനത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും തീർഥാടനത്തെ ഒരു വിധത്തിലും ബാധിച്ചില്ല.
Read Moreശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീർത്ഥാടകർ
konnivartha.com; മണ്ഡല – മകരവിളക്ക് പൂജയ്ക്കായി നവംബർ 16 ന് ശബരിമല നട തുറന്നശേഷം ഇതുവരെ ദർശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീർത്ഥാടകർ. നവംബർ 21 വൈകിട്ട് ഏഴു വരെ 4,94,151 തീർത്ഥാടകരാണ് എത്തിയത്. നവംബർ 21ന് മാത്രം വൈകിട്ട് ഏഴുവരെ 72,037 തീർത്ഥാടകർ ദർശനം നടത്തി
Read Moreശബരിമലയിലെ നാളത്തെ ചടങ്ങുകൾ (20.11.2025)
രാവിലെ നട തുറക്കുന്നത്-3 മണി നിർമ്മാല്യം,അഭിഷേകം 3 മുതൽ 3.30 വരെ ഗണപതി ഹോമം 3.20 മുതൽ നെയ്യഭിഷേകം 3.30 മുതൽ 7 വരെ ഉഷ പൂജ 7.30 മുതൽ 8 വരെ നെയ്യഭിഷേകം 8 മുതൽ 11 വരെ കലശം, കളഭം 11.30 മുതൽ 12 വരെ ഉച്ച പൂജ 12.00 ന് തിരുനട അടക്കൽ 01.00 ന് തിരുനട തുറക്കൽ ഉച്ച കഴിഞ്ഞ് 03.00 ന് ദീപാരാധന വൈകിട്ട് 06.30 – 06.45 പുഷ്പാഭിഷേകം 06.45 മുതൽ 9 വരെ അത്താഴ പൂജ 9.15 മുതൽ 9.30 വരെ ഹരിവരാസനം 10. 50 ന് തിരുനട അടക്കൽ 11.00 ന്
Read More